1 GBP = 97.50 INR                       

BREAKING NEWS

മോറട്ടോറിയം ഉപയോഗപ്പെടുത്തി മോര്‍ട്ട്ഗേജ് അടവ് തത്ക്കാലം വേണ്ടെന്ന് വച്ചാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ? കൊറോണ കാലത്ത് മലയാളി അറിഞ്ഞിരിക്കേണ്ട ഒരു മണി ടിപ്സ്

Britishmalayali
kz´wteJI³

കൊറോണ വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും പലരുടെയും സാമ്പത്തിക സ്ഥിതിയെ തകര്‍ത്തെറിഞ്ഞപ്പോള്‍ അവര്‍ക്ക് ഒരു ആശ്വാസമെന്ന രീതിയിലായിരുന്നു മോര്‍ട്ട്ഗേജില്‍ മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇത് പലര്‍ക്കും ആശ്വാസമായിട്ടുണ്ട് എന്നത് ഒരു വസ്തുതയായി നില്‍ക്കുമ്പോഴും, ആവശ്യമില്ലാതെ ഈ സൗകര്യം ഉപയോഗിക്കുന്നത് ഭാവിയില്‍ ദോഷമായി ഭവിക്കുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. മോര്‍ട്ട്ഗേജ് ലെന്‍ഡേഴ്സിനോട്, ഇത്തരത്തില്‍ മോറാട്ടോറിയം ഉപയോഗിച്ച്, തവണകള്‍ അടക്കാതിരുന്നവരുടെ ക്രെഡിറ്റ് സ്‌കോറില്‍ ഇത് പ്രതിഫലിക്കുമോ എന്ന കാര്യം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറോണ വ്യാപനം മൂലം സാമ്പത്തിക പരാധീനതയിലായവര്‍ക്ക് അവരുടെ തവണകള്‍ അടക്കുന്നതില്‍ നിന്നും മൂന്ന്മാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കവെ ഋഷി സുനക് ആണ് ഇന്നലെ ഇക്കാര്യം ആവശ്യപ്പെട്ടത്. യു കെ ഫിനാന്‍സ് പറയുന്നത് വ്യത്യസ്ത ലെന്‍ഡേഴ്സിന് വ്യത്യസ്ത സമീപനങ്ങളാണ് ഇക്കാര്യത്തില്‍ ഉള്ളത് എന്നാണ്. എന്നാല്‍ ഈ പ്രത്യേക സാഹചര്യത്തില്‍ നല്‍കിയ സൗകര്യം ഉപയോഗിക്കുന്നത് ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതിരിക്കാന്‍ ഈ സ്ഥാപനങ്ങള്‍ എല്ലാം ശ്രദ്ധിക്കുന്നുണ്ടെ എന്നും യു കെ ഫിനാന്‍സ് പറയുന്നു.

ലോയ്ഡ്സ് ബാങ്കിംഗ് ഗ്രൂപ്പ്, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്ലാന്‍ഡ്/നാറ്റ്വെസ്റ്റ്, നേഷന്‍ വൈഡ് ബില്‍ഡിംഗ് സൊസൈറ്റി എന്നിവര്‍ കൊറോണവ്യാപനം മൂലം അടയ്ക്കാന്‍ നിവര്‍ത്തിയില്ലാതെ വന്ന തവണകള്‍ കുടിശ്ശിക ആയി കണക്കാക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവരോടും ഈ മാര്‍ഗ്ഗം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അനുവദിക്കപ്പെട്ടിട്ടുള്ളാ കാലയളവില്‍ അടയ്ക്കതിരുന്ന തുകകള്‍ ''യു'' കോഡിനാല്‍ മാര്‍ക്ക് ചെയ്യുമെന്നും അങ്ങനെ അത് ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോറിനെ വിപരീതമായി ബാധിക്കാതെ തടയുമെന്നും പ്രതീക്ഷിക്കുന്നതായി ക്രെഡിറ്റ് റെഫറന്‍സ് ഏജന്‍സിയായ എക്സ്പീരിയന്‍ പറയുന്നു.

എന്നാല്‍ ബ്രോക്കര്‍മാര്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നുണ്ട്. വായ്പയെടുത്തയാള്‍ തുടര്‍ച്ചയായ 12 തവണകള്‍ അടച്ചില്ലെങ്കില്‍ റീമോര്‍ട്ട്ഗേജിന് അര്‍ഹതയുണ്ടാകില്ലെന്ന വ്യവസ്ഥ അവര്‍ ചൂണ്ടിക്കാണീക്കുന്നു. ഇപ്പോള്‍ സൗകര്യം ഉപയോഗിച്ചാല്‍ ഭാവിയില്‍ അത് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍, ബ്രോക്കര്‍മാര്‍ തവണകള്‍ അടയ്ക്കുവാന്‍ സാധിക്കാത്ത വിവരം നേരത്തേ ലെന്‍ഡറെ അറിയിച്ച് സമ്മതം വാങ്ങിയാല്‍ ഈ പ്രശ്നം ഉണ്ടാകില്ലെന്നാണ് മോര്‍ട്ട്ഗേജ് അഡൈ്വസര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ നല്‍കിയ ഇളവുകള്‍ ഉപയോഗിച്ചവര്‍ക്കെതിരെ ഒരു നടപടികളും ഭാവിയില്‍ ഉണ്ടാകില്ലെന്ന ഉറപ്പും അഡൈ്വസര്‍മാര്‍ വാങ്ങിയിരിക്കണം.

ക്രെഡിറ്റ് സ്‌കോറിനെ ബാധിച്ചേക്കില്ലെങ്കിലും, വായ്പയെടുക്കുന്ന ആളുടെ വിശ്വാസ്യതയെ ഈ തവണകളിലെ മുടക്കം ബാധിച്ചേക്കാം എന്നാണ് മറ്റുചിലര്‍ പറയുന്നത്. ''യു'' മാര്‍ക്ക് ചെയ്ത് ക്രെഡിറ്റ് സ്‌കോര്‍ താഴാതെ നോക്കാം. എന്നാല്‍ ഈ മൂന്നു മാസക്കാലം തവണമുടങ്ങിയത്,തുടര്‍ച്ചയായ 12 തവണകള്‍ അടക്കുക എന്ന നിബന്ധനയെ ബാധിക്കും. ഉപഭോക്താവിന്റെ പണമിടപാട് സ്റ്റേറ്റ്മെന്റില്‍ ഇത് വ്യക്തമായി കാണാനാകുകയും ചെയ്യും. അടുത്ത 24 മുത 36 മാസങ്ങള്‍ക്കുള്ളില്‍ റീ മോര്‍ട്ട്ഗേജിന് പോകുന്നവരെ ഇത് വിപരീതമായി ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ, കൊറോണ വൈറസ് മൂലം എടുത്ത ഹോളിഡേ കുടിശ്ശികയായി കാണില്ല എന്ന ഉറപ്പ് ലെന്‍ഡേഴ്സ് നല്‍കേണ്ടതുണ്ടെന്നാണ് ആള്‍ടുര മോര്‍ട്ട്ഗേജ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ റോബ് ഗില്‍ പറയുന്നത്.

എന്നാല്‍, ഈ ഹോളിഡേ എടുക്കുന്നത് അത്യന്തികമായി വായ്പ എടുക്കുന്ന ഉപഭോക്താവിന്റെ തിരിച്ചടക്കുവാനുള്ള ശേഷി വിലയിരുത്തലില്‍ വിപരീതമായി ബാധിക്കും എന്നുതന്നെയാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഭാവിയില്‍ ഒരു വായ്പക്കായി അപേക്ഷ നല്‍കുമ്പോള്‍, ഇപ്പോള്‍ തവണയടക്കുന്നതില്‍ വരുത്തിയ മുടക്കം, തീര്‍ച്ചയായും ഒരു ബാദ്ധ്യതയായി വന്നേക്കും. സാമ്പത്തികസ്ഥിതിയും തിരിച്ചടക്കാനുള്ള കഴിവും തെളിയിക്കുവാന്‍ അധിക സാക്ഷ്യപത്രങ്ങള്‍ സമര്‍പ്പിക്കേണ്ടതായി വന്നേക്കാം. അതുകൊണ്ട് തന്നെ തീരെ നിവര്‍ത്തിയില്ലെങ്കില്‍ മാത്രമേ ഈ സൗകര്യം ഉപയോഗിക്കാവൂ എന്നും ഇവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category