1 GBP = 97.50 INR                       

BREAKING NEWS

ലുക്കിലും വാക്കിലും തനി മദാമ്മ! ലോകത്തിന്റെ മീനിയേച്ചറായ ദുബായിലെ അത്ഭുത ഭാഗ്യത്തിന്റെ വിശേഷങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ലോകം എമ്പാടും കാതോര്‍ത്തിരിക്കുന്നത് ആയിരങ്ങള്‍; പക്ഷെ ഇവളൊരു തനി നാട്ടിന്‍പുറത്ത് കാരിയായ മലയാളി പെണ്‍കുട്ടി! എമിറേറ്റ് ലോട്ടോ നറുക്കെടുപ്പ് ഫലം പുറത്ത് വിട്ട് ശ്രദ്ധ നേടുന്ന തൃശൂരുകാരിയായ ഐശ്വര്യയുടെ കഥ

Britishmalayali
kz´wteJI³

ദുബായ്: ലുക്കിലും വാക്കിലും ഒറ്റനോട്ടത്തില്‍ ആരും കണ്ടാല്‍ മദാമ്മയെന്നേ തോന്നു. എന്നാല്‍ ഇത് ഒരു മലയാളി യുവതിയാണെന്ന് കേട്ടാല്‍ ആരും ഒരു നിമിഷം വാ പൊളിച്ചിരുന്നു പോകും. ആ വായില്‍ നിന്നും മലയാളം പുറത്തേക്ക് വരുന്നത് കേട്ടാല്‍ പോലും ആര്‍ക്കും ഒന്ന് ഉറപ്പിച്ച് പറയാനാവില്ല അത് മലയാളി പെണ്‍കുട്ടിയാണെന്ന്. കാരണം ലുക്കിലും വാക്കിലും അത്ര ഫാഷണബിള്‍ ആണ് ഈ പെണ്‍കുട്ടി. 'എമിറേറ്റ്സ് ലോട്ടോ' നറുക്കെടുപ്പില്‍ ഭാഗ്യം അവതരിപ്പിച്ച് ലോക ശ്രദ്ധ നേടുന്ന പെണ്‍കുട്ടിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ലോകത്തിന്റെ മീനിയേച്ചറായ ദുബായിലെ അത്ഭുത ഭാഗ്യത്തിന്റെ വിശേഷങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ലോകം എമ്പാടും ആയിരങ്ങളാണ് ഈ പെണ്‍കുട്ടിയെ കാത്തിരിക്കുന്നത്.

ശനിയാഴ്ച തോറും രാത്രി ഒന്‍പതിന് നടക്കുന്ന 'എമിറേറ്റ്സ് ലോട്ടോ' നറുക്കെടുപ്പിന് അവതാരകയാകുന്ന ആ സുന്ദരി ഒരു തൃശൂര്‍ക്കാരിയാണെന്നതാണ് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. വായില്‍ നിന്നും ഇംഗ്ലീഷും ഹിന്ദിയും മലയാളവും എല്ലാം പച്ചവെള്ളം പോലെ ഒഴുകുന്നുണ്ടെങ്കിലും ഒരിക്കലും ആരും അത് മലയാളി പെണ്‍കുട്ടിയാണെന്ന് കരുതിക്കാണില്ല. അത്രയ്ക്കും മോഡേണ്‍ലുക്കിലാണ് ഈ മലയാളി പെണ്‍കുട്ടിയുടെ വേഷപ്പകര്‍ച്ച.

തൃശൂര്‍ സ്വദേശി അജിതിന്റെയും പാലക്കാടുകാരി പ്രീതയുടെയും മകള്‍ െഎശ്വര്യ അജിതാണ് എമിറേറ്റ്സ് ലോട്ടോയുടെ ഫലം പ്രഖ്യാപിച്ച് ഗള്‍ഫിലുള്ളവരുടെ മനം കവര്‍ന്ന ആ മലയാളി പെണ്‍കുട്ടി. എമിറേറ്റ്സ് ലോട്ടോയുടെ നറുക്കെടുപ്പ് വേദിയില്‍ പൊടുന്നനെ സ്ഫുടമാര്‍ന്ന മലയാളം പറഞ്ഞത് കേട്ടപ്പോള്‍ മലയാളികള്‍ പോലും ഞെട്ടി എങ്കിലും ഈ പെണ്‍കൊച്ച് മലയാളി അല്ലെന്ന് തന്നെയാണ് പലരും കരുതിയിരിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും അവതരിപ്പിച്ച ശേഷം മലയാളത്തിലേയ്ക്ക് കടന്നപ്പോള്‍ പലരും അതിശയത്തോടെയാണ് ഐശ്വര്യയെ നോക്കിനിന്നത്. കാണാപ്പാഠം പഠിച്ച് പറയുന്നതായിരിക്കും എന്നായിരുന്നു ചിലരുടെ ചിന്ത.
എന്നാല്‍ ഞാനൊരു തനി നാടന്‍ മലയാളി പെണ്‍കുട്ടിയാണെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് ഐശ്വര്യ. യുഎഇയിലെ അറിയപ്പെടുന്ന മോഡലും അവതാരകയും സംരംഭകയുമാണ് ഈ യുവതി. ഒട്ടേറെ ഇന്ത്യന്‍ സിനിമകളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. 1990ല്‍ നാലാം വയസിലാണ് െഎശ്വര്യ മാതാപിതാക്കളുടെ കൂടെ യുഎഇയിലെത്തിയത്. സ്‌കൂള്‍ പഠനം ദുബായിലായിരുന്നു. എന്നാല്‍, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയത് എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നിന്നും. പിന്നീട് യുഎഇയില്‍ തിരിച്ചെത്തി മലയാളം സ്വകാര്യ ചാനലിലടക്കം വിവിധ ടെലിവിഷന്‍ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചു.

'നമസ്‌കാരം, നമ്മുടെ ഇന്നത്തെ ഷോയിലേയ്ക്ക് എല്ലാവര്‍ക്കും സ്വാഗതം. ആരായിരിക്കും അമ്പത് മില്യന്‍ ദിര്‍ഹമിന്റെ വിജയി? നമുക്ക് കുറച്ച് സമയത്തിനുള്ളില്‍ കണ്ടുപിടിക്കാം' ഇതായിരുന്നു ആദ്യമായി ഐശ്വര്യ പറഞ്ഞ മലയാളം വാക്കുകള്‍. ഗള്‍ഫിലെ ഭാഗ്യക്കുറികളില്‍ സമന്മാനം നേടുന്നവരില്‍ കൂടുതലും മലയാളികളാണെന്നതിനാലാണ് എമിറേറ്റ്സ് ലോട്ടോ അവതരിപ്പിക്കാനുള്ള ഭാഗ്യം ഐശ്വര്യയെ തേടി എത്തുന്നത്. ഫത്വ അംഗീകരിച്ച ദുബായിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഭാഗ്യനറുക്കെടുപ്പാണ് എമിറേറ്റ്സ് ലോട്ടോ. ദുബായിലെ ഡ്യുട്ടി ഫ്രീ, അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിലും ഡിഎസ്എഫ് നറുക്കെടുപ്പുകളിലും പങ്കെടുക്കുന്നതും സമ്മാനം നേടുന്നതും കൂടുതല്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരായതിനാല്‍ മലയാളവും ഹിന്ദിയും കൈകാര്യം ചെയ്യാനറിയാവുന്ന അവതാരകയായിരിക്കണം വേണ്ടതെന്ന് എമിറേറ്റ്സ് ലോട്ടോ അധികൃതര്‍ തീരുമാനിച്ചിരുന്നു.
ഈ രണ്ട് ഭാഷയും പിന്നെ ഇംഗ്ലീഷും വെള്ളം പോലെ കൈകാര്യം ചെയ്യാനറിയാവുന്ന ശ്വര്യ അജിതിന് നറുക്ക് വീഴാന്‍ പിന്നെ കാത്തിരിക്കേണ്ടി വന്നില്ല. നീണ്ട തയ്യാറെടുപ്പിനൊടുവില്‍ എമിറേറ്റ്സ് ലോട്ടോ വേദിയില്‍ കയറിയപ്പോള്‍ ഈ യുവതി പ്രേക്ഷകരെ കൈയിലെടുത്തു. മലയാളം തന്റെ മൂന്നാം ഭാഷയാണെന്നാണ് ഐശ്വര്യ പറയുന്നത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് ഇംഗ്ലീഷാണ്. രണ്ടാമത് ഹിന്ദിയും. മൂന്നാമതായാണ് മലയാളം സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്. അതുകൊണ്ടാണ് മൂന്നാം ഭാഷയെന്ന് പറഞ്ഞത്.

'എമിറേറ്റ്സ് ലോട്ടോയുടെ മുഖങ്ങളിലൊന്നായി എന്നെ തിരഞ്ഞെടുത്തപ്പോള്‍ അതിയായ സന്തോഷം തോന്നി. ലോകത്ത് എവിടെ ചെന്നാലും മലയാളികളെ കാണാമെന്നാണല്ലോ പറയാറ്. എമിറേറ്റ്സ് ലോട്ടോയിലും മലയാളി ഭാഗ്യം തുടരുന്നുണ്ട്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പിലും ഒരു കോടി രൂപ വീതമുള്ള രണ്ടാം സമ്മാനം പങ്കിട്ടെടുത്ത രണ്ടു പേരും മലയാളികളായിരുന്നു. അതുകൊണ്ട് തന്നെ ഹൃദയം കൊണ്ടാണ് ഞാന്‍ ആ വേദിയില്‍ സംസാരിക്കുന്നത്' സുഹൃത്തുക്കളുടെ ഇടയില്‍ ആഷ് എന്നറിയപ്പെടുന്ന ശ്വര്യ പറഞ്ഞു.

'ഓരോ ആഴ്ചയും ആളുകളുടെ ജീവിതത്തില്‍ സൗഭാഗ്യമുണ്ടാകുന്നതിന് സാക്ഷിയാകാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് ഭാഗ്യം ലഭിക്കുമ്പോള്‍' ഗള്‍ഫിലെ അറിയപ്പെടുന്ന അവതാരകനും ടെലിവിഷന്‍ വ്യക്തിത്വവുമായ വിസാം ബ്രെഡ് ലിയാണ് എമിറേറ്റ്സ് ലോട്ടോയില്‍ ശ്വര്യയോടൊപ്പമുള്ള അവതാരകന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category