1 GBP = 97.30 INR                       

BREAKING NEWS

2011ല്‍ ഇന്ത്യ ലോകകപ്പ് ജേതാക്കളായത് ഒത്തുകളിയിലൂടെയോ? അര്‍ജുന്‍ രണതുംഗ ഉന്നയിച്ച അതേ സംശയവുമായി ശ്രീലങ്കന്‍ കായികമന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗമഗെ രംഗത്ത്: ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യാ ശ്രീലങ്ക ലോകകപ്പ് ഫൈനലിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് ശ്രീലങ്ക

Britishmalayali
kz´wteJI³

കൊളംബോ: 2011ല്‍ ഇന്ത്യ ലോകകപ്പ് ജേതാക്കളായത് ഒത്തുകളിയിലൂടെയോ? ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വാങ്ക്ടെ സ്റ്റേഡിയം സാക്ഷിയായി ഇന്ത്യ ജേതാക്കളായ ആ മത്സരത്തെ കുറിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അന്നത്തെ കായിക മന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗമഗെ സംശയം പ്രകടിപ്പിച്ചതോടെ ശ്രീലങ്കന്‍ കായിക മന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആതിഥേയരായ ഇന്ത്യയുമായുള്ള ഫൈനലില്‍ ശ്രീലങ്ക ഒത്തുകളിച്ചു തോറ്റതാണെന്ന ആരോപണം പലതവണ ഉയര്‍ന്ന സാഹചര്യത്തിലാണ് കായികമന്ത്രി ദലസ് അലഹപ്പെരുമ അന്വേഷണം പ്രഖ്യാപിച്ചത്.

അനായാസം ജയിക്കേണ്ട മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് 'വില്‍ക്കുകയായിരുന്നുവെന്ന' ആരോപണമാണ് നിലവില്‍ ഊര്‍ജ മന്ത്രി കൂടിയായ അലുത്ഗമഗെ ഉന്നയിച്ചത്. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും 1996ലെ ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് കിരീടം സമ്മാനിച്ച അര്‍ജുന രണതുംഗയും നേരത്തെ ഒത്തുകളി ആരോപണം ഉയര്‍ത്തിയിരുന്നു. ഫൈനല്‍ നടക്കുമ്പോള്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ കമന്റേറ്ററായി രണതുംഗയും ഉണ്ടായിരുന്നു.

അതേസമയം ഏതെങ്കിലും കളിക്കാര്‍ ഒത്തുകളിച്ചതായി എടുത്തു പറയുന്നില്ലെന്നും ചില 'ഗ്രൂപ്പു'കള്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. എന്നാല്‍ മന്ത്രിയുടെ ആരോപണത്തിനെതിരെ അന്നത്തെ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി. ഇന്ത്യശ്രീലങ്ക കലാശപ്പോരാട്ടം നടക്കുമ്പോള്‍ ശ്രീലങ്കന്‍ കായിക മന്ത്രിയായിരുന്നു കഴിഞ്ഞ ദിവസം ഒത്തുകളി ആരോപണം ഉന്നയിച്ച അലുത്ഗമഗെ. വാങ്കഡെയിലെ കലാശപ്പോരാട്ടത്തിന് സാക്ഷികളാകാന്‍ അന്നത്തെ പ്രസിഡന്റ് മഹിന്ദ രജപക്ഷെയ്‌ക്കൊപ്പം അലുത്ഗമഗെയ്ക്കും ക്ഷണമുണ്ടായിരുന്നു. കായികമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര കായിക സെക്രട്ടറി കെ.എ.ഡി.എസ്. റുവാന്‍ചന്ദ്രയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. രണ്ട് ആഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി അറിയിച്ച് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ 275 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റന്‍ എം.എസ്.ധോണിയുടെയും മികവിലാണു കിരീടത്തിലെത്തിയത്. '2011ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നു. ഏറ്റവും ഉത്തരവാദിത്തത്തോടെ തന്നെയാണ് ഞാന്‍ ഇക്കാര്യം പറയുന്നത്. ഇതേക്കുറിച്ച് ചര്‍ച്ചയുണ്ടാകണം. ഒത്തുകളിച്ചെന്ന് പറഞ്ഞ് ഏതെങ്കിലും കളിക്കാരെ ഞാന്‍ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. എങ്കിലും ചില ഗ്രൂപ്പുകള്‍ ഫൈനല്‍ മത്സരം ഒത്തുകളിക്കുന്നതിന് ചരടുവലിച്ചിട്ടുണ്ടെന്ന് തീര്‍ച്ച' മന്ത്രി പറഞ്ഞു.

'ഈ പറഞ്ഞതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഞാന്‍ കായികമന്ത്രിയായിരുന്ന സമയത്താണ് ലോകകപ്പ് ഫൈനല്‍ നടന്നത്. രാജ്യത്തിന്റെ നന്മയെ കരുതി തല്‍ക്കാലം വിശദാംശങ്ങളൊന്നും പുറത്തുവിടുന്നില്ല. 2011ല്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന ഫൈനല്‍ മത്സരം നമുക്കു ജയിക്കാമായിരുന്നു. പക്ഷേ, ഒത്തുകളിച്ച് തോറ്റു' മന്ത്രി പറഞ്ഞു. ഇന്ത്യയുമായുള്ള ഫൈനല്‍ മത്സരം നടക്കുമ്പോള്‍ ഒരു മുതിര്‍ന്ന ശ്രീലങ്കന്‍ താരം ഡ്രസിങ് റൂമിലിരുന്ന് ടെന്‍ഷന്‍ മൂലം അന്‍പതോളം സിഗററ്റ് പുകച്ചുതള്ളുന്നത് കണ്ടതായി അന്നത്തെ ടീം മാനേജര്‍ പറഞ്ഞെതായും മന്ത്രി വെളിപ്പെടുത്തി. മാത്രമല്ല, മത്സരം അവസാനിച്ച ഉടനെ അന്നത്തെ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരെ പ്രത്യേകിച്ചു കാരണമൊന്നും പറയാതെ രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും മാനേജരെ ഉദ്ധരിച്ച് മന്ത്രി വെളിപ്പെടുത്തി. ഇത്തരത്തില്‍ സംശയമുയര്‍ത്തുന്ന പല കാര്യങ്ങളും സംഭവിച്ചതായും മന്ത്രി ആരോപിച്ചു.

അതേസമയം അന്ന് ക്യാപ്റ്റനായിരുന്ന കുമാര്‍ സംഗക്കാരയും ഫൈനലില്‍ സെഞ്ചുറി നേടിയ മഹേള ജയവര്‍ധനെയും രംഗത്തെത്തി. 'തിരഞ്ഞെടുപ്പ് അടുക്കാറായി എന്നു തോന്നുന്നു'വെന്നായിരുന്നു ഇതേക്കുറിച്ച് പരിഹാസപൂര്‍വം ജയവര്‍ധനെയുടെ പ്രതികരണം. 'തിരഞ്ഞെടുപ്പു വല്ലതും അടുത്തുവരുന്നുണ്ടോ? വീണ്ടും ആ സര്‍ക്കസ് ആരംഭിച്ചതായി കാണുന്നു. പേരുകളും തെളിവുകളും പുറത്തുവിടൂ' ജയവര്‍ധനെ ട്വിറ്ററില്‍ കുറിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category