1 GBP = 102.00 INR                       

BREAKING NEWS

ലോകത്തെ പത്തു പ്രമുഖരെ ആഗോള സംഘടന തേടുമ്പോള്‍ അതിലൊരാളാകാന്‍ ലണ്ടനിലെ മലയാളി ഡോക്ടര്‍; അവസാന റൗണ്ട് മത്സരത്തിലെത്തുന്ന ആദ്യ യുകെ മലയാളി; സ്തനാര്‍ബുദം വരുന്നതിനു പാരമ്പര്യം കാരണമാണോ എന്ന് അന്വേഷിച്ചിറങ്ങിയ പ്ലാസ്റ്റിക് സര്‍ജന്‍ യുകെ മലയാളികള്‍ക്ക് അഭിമാനമാകുമ്പോള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ലോകമാകെ പരന്നു കിടക്കുന്ന പ്രൊഫഷണലുകളും സംരംഭകരും അംഗങ്ങളാകുന്ന ജൂനിയര്‍ ചേംബര്‍ ഓഫ് ഇന്റര്‍നാഷണല്‍ എന്ന സംഘടനാ മനുഷ്യ സമൂഹത്തെ സ്വാധീനിക്കുന്ന ലോകത്തെ പ്രഗത്ഭരെ തേടുമ്പോള്‍ അതില്‍ ഒരാള്‍ മലയാളി, അതും യുകെ മലയാളി തന്നെ. നോര്‍ത്ത് ലണ്ടനിലെ സെന്റ് ബര്‍ട്ട്‌സ് ഹോസ്പിറ്റലില്‍ പ്ലാസ്റ്റിക് സര്‍ജനായി ജോലി ചെയ്യുന്ന ഡോ. ജെജിനി വര്‍ഗീസാണ് യുവപ്രതിഭകള്‍ അണിനിരക്കുന്ന അവസാന ഇരുപതു പേരില്‍ ഒരാളായി മാറിയിരിക്കുന്നത്. ഇനിയുള്ളത് എലിമിനേഷന്‍ റൗണ്ട് ആണ്.

സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങള്‍ വഴി ഓരോരുത്തരും എത്ര പോപ്പുലറാണ്, അവര്‍ക്കു സമൂഹത്തെ എത്രയധികം സ്വാധീനിക്കാന്‍ കഴിയും എന്നതൊക്കെയാണ് ജഡ്ജിങ് പാനലിന്റെ വിലയിരുത്തല്‍. ഈ കടമ്പ കടക്കാന്‍ ഡോ. ജെജിനിക്കു മലയാളി യുകെ സമൂഹത്തിന്റെ പിന്തുണ മാത്രമാണ് ഇനി മുന്നിലുള്ള ഏക വഴി. യുകെയിലെ ഓരോ മലയാളിക്കും അഭിമാനിക്കാന്‍ കഴിയും വിധം ഡോ. ജെജിനി അവസാന റൗണ്ടില്‍ എത്താന്‍ തിങ്കളാഴ്ച അവസാനിക്കുന്ന പബ്ലിക് വോട്ടിങ്ങില്‍ അവര്‍ മുന്നിലെത്തണം. അതിന് ബ്രിട്ടീഷ് മലയാളി വായനക്കാരുടെ പൂര്‍ണ പിന്തുണയാണ് ഡോ. ജെജിനിയും ഭര്‍ത്താവ് ഡോ. കോശി ചെറിയാനും അഭ്യര്‍ത്ഥിക്കുന്നത്.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു ഡോക്ടര്‍ ജെജിനിയുടെ ഫോട്ടോയില്‍ തൊട്ടാല്‍ ലഭിക്കുന്ന ലൈക്ക് ബട്ടണില്‍ അമര്‍ത്തിയാണ് വോട്ടു ചെയ്യേണ്ടത്. ഫേസ്ബുക്ക് വഴിയാണ് ഈ വോട്ടുകള്‍ ക്രമീകരിക്കപ്പെടുന്നത്. ഏറ്റവും കൂടുതല്‍ വോട്ടു ലഭിക്കുന്ന അവസാന പത്തുപേരാണ് വിജയികളായി മാറുന്നത്.  

കുവൈറ്റില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി യുകെയില്‍ കേംബ്രിഡ്ജില്‍ അടക്കം ഗവേഷണം നടത്തിയാണ് ഡോ. ജെജിനി രാജ്യത്തെ തന്നെ മികച്ച യുവ പ്ലാസ്റ്റിക് സര്‍ജന്‍ ആയി മാറിയിരിക്കുന്നത്. വിവിധ രംഗങ്ങളിലെ മികവുകാരെ തേടിയപ്പോള്‍ ജെസിഐക്കു മുന്നില്‍ എത്തിയ മലയാളി മുഖമാണ് ഈ ഹരിപ്പാടിന് അടുത്ത  മറ്റം സ്വദേശിയായ ഈ യുവ ഡോക്ടര്‍.

മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പോടെയാണ് ജെജിനി സ്തനാര്‍ബുദത്തില്‍ പാരമ്പര്യത്തിന്റെ പങ്കു കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ചത്. അവരുടെ തിസീസിന് ഡോക്ടറേറ് നല്‍കി കേംബ്രിഡ്ജ് സര്‍വകലാശാല ആദരിക്കുകയും ചെയ്തു. സ്തനാര്‍ബുദം ബാധിച്ച സ്ത്രീകളുടെ ജീവിത ഉന്നമനത്തിനു ഡോ. ജെജിനി നല്‍കിയ സംഭാവനകള്‍ വിലയിരുത്തിയാണ് അവരെ ജെസിഐ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. നോമിനേഷന്‍ വഴി എത്തുന്ന പ്രഗത്ഭരെ വിദഗ്ധ ജഡ്ജസ് അടങ്ങിയ പാനലാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നത്. 

വൈദ്യശാസ്ത്രത്തിലെ സാമൂഹിക ഇടപെടലിന് ജെജിനിയുടെ പ്രവര്‍ത്തണം സഹായമായിട്ടുണ്ടെന്നതാണ് ജെസിഐയുടെ കണ്ടെത്തല്‍. രോഗം കണ്ടെത്തിയാല്‍ ഏറ്റവും വേഗത്തില്‍ ഉള്ള ചികിത്സയുടെ പ്രാധാന്യവും ജെജിനിയുടെ ഗവേഷണത്തില്‍ ഉള്‍പ്പെട്ടിരുന്നു. കേംബ്രിഡ്ജിനൊപ്പം ലോക പ്രശസ്തമായ അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയും പ്രശസ്ത ക്യാന്‍സര്‍ ഗവേഷക സ്ഥാപനം മയോ ക്ലിനിക്കുമായി സഹകരിച്ചാണ് ഇവര്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്.

ഒരു പ്രത്യേക ജീനിന് ഉണ്ടാകുന്ന മ്യൂട്ടേഷന്‍ സംബന്ധിച്ച കണ്ടെത്തല്‍ ലോക വൈദ്യശാസ്ത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുക ആയിരുന്നു. ഇതോടെ സ്തനാര്‍ബുദം ഉണ്ടാകാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് ഗ്രൂപ്പ് സ്ത്രീകളുടെ നേരത്തെയുള്ള ചികിത്സ ആരംഭിക്കാന്‍ സഹായകമായിട്ടുണ്ട്. നേച്ചര്‍ ജേണിറ്റിക്‌സ് സംബന്ധിച്ച നിരവധി മെഡിക്കല്‍ ജേണലുകളില്‍ ഈ കണ്ടെത്തല്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തത് ഗവേഷകയെന്ന നിലയില്‍ വലിയ നേട്ടമായി മാറുകയാണ്. 

ലണ്ടന്‍ ഹോസ്പിറ്റലിലെ ജോലിക്കൊപ്പം ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജില്‍ ക്ലിനിക്കല്‍ ലക്ച്ചര്‍ ആയും ജെജിനി സേവനം ചെയ്യുന്നുണ്ട്. മുന്‍കൂട്ടിയുള്ള പരിശോധനകള്‍ വഴി വികസ്വര രാജ്യങ്ങളിലെ സ്ത്രീകളുടെ ജീവന്‍ രക്ഷിക്കാന്‍ ഉള്ള ശ്രമങ്ങളിലും ജെജിനി വ്യാപൃതയാണ്. ഗവേഷക രംഗത്തെ നേട്ടങ്ങള്‍ മുന്‍ നിര്‍ത്തി നിരവധി വൈദ്യശാസ്ത്ര പുരസ്‌കാരങ്ങളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ലണ്ടനില്‍ തന്നെ ഡോക്ടറായി സേവനം ചെയ്യുന്ന കോശി ചെറിയാന്‍ ആണ് ഇവരുടെ ഭര്‍ത്താവ്. 11ഉം ഏഴും വയസുള്ള രണ്ട് ആണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്ക്. 

ഇത്തരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 20 പേരില്‍ എത്തുന്ന ആദ്യ യുകെ മലയാളി കൂടിയാണ് ഡോ. ജെജിനി. ഈ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള ആകാശ് ചൗരസ്യ എന്ന ഓര്‍ഗാനിക് കൃഷി രീതികളുടെ പ്രചാരകന്‍ കൂടി ഇടം പിടിച്ചിട്ടുണ്ട്. മറ്റുള്ളവരൊക്കെ വിദേശ രാഷ്ട്രങ്ങളില്‍ നിന്നുള്ള യുവ പ്രതിഭകളാണ്. ഓരോരുത്തരും അവരവരുടെ മേഖലകളില്‍ പകരം വയ്ക്കാന്‍ ഇല്ലാത്തവരാണ്. അതുകൊണ്ടു കൂടിയാണ് പബ്ലിക് വോട്ടിങ്ങിന്റെ മാനദണ്ഡം വിജയത്തിന് ആദരമാക്കുന്നത്.

യുകെ മലയാളികള്‍ക്ക് സുപരിചതമായ ബ്രിട്ടീഷ് മലയാളി അവാര്‍ഡും സമാന തരത്തില്‍ തന്നെയാണ് വിജയികളെ നിശ്ചയിക്കുന്നത്. ഇക്കാരണത്താല്‍ ഈ തിങ്കളാഴ്ച അവസാനിക്കുന്ന ജെസിഐ വോട്ടെടുപ്പില്‍ എല്ലാ യുകെ മലയാളികളും പിന്തുണ നല്‍കണമെന്നും ഡോ. ജെജിനി അഭ്യാര്‍ത്ഥിക്കുന്നു. 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category