1 GBP = 97.30 INR                       

BREAKING NEWS

ഭാവി ഇരുട്ടിലായപ്പോള്‍ മക്കളെ ചേര്‍ത്തണച്ചു തേങ്ങി ജോസിന്റെ ഭാര്യ; ആദ്യദിവസം ലഭിച്ചത്1200ലധികം പൗണ്ട്; കൊവി ഡ് സപ്പോര്‍ട്ട് അപ്പീല്‍ വഴി ഇതുവരെ തുണയായത് 24 പേര്‍ക്ക്

Britishmalayali
kz´wteJI³

ണ്ടനടുത്ത്‌ ക്രോളിയില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ ജോസ് മെല്‍ബോയിക്കു വേണ്ടി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലൂടെ നടത്തുന്ന അപ്പീലില്‍ ആദ്യ ദിവസം സമാഹരിച്ചത് 1262.5 പൗണ്ട്. വിര്‍ജിന്‍മണി ലിങ്കിലൂടെ ലഭിച്ച 805 പൗണ്ട് ഗിഫ്റ്റ് എയിഡ് കൂടിയായപ്പോള്‍ 977.50 പൗണ്ട് ആയി മാറി. ബാങ്കിലേക്ക് നേരിട്ട് ലഭിച്ചത് 285 പൗണ്ടാണ്. കൊച്ചി സ്വദേശി ജോസ് മെല്‍ബോയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കും മറ്റു ചിലവുകള്‍ക്കുമായാണ് അദ്ദേഹത്തിന്റെ കുടുംബം ചാരിറ്റി ഫൗണ്ടേഷനെ സമീപിക്കുന്നത്.

അടുത്ത മാസം രണ്ടിനാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. ജോസിന്റെ പൊടുന്നനെയുള്ള മരണം മൂന്ന് കുട്ടികള്‍ അടക്കമുള്ള ഈ കുടുംബത്തിന് താങ്ങാവുന്നതിലുമധികം വേദനയാണ് നല്‍കിയത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കുടുംബത്തിന് ബ്രിട്ടനിലെ മലയാളികളുടെ ഒരു കൈത്താങ്ങ് എന്ന നിലയിലാണ് ഇവരുടെ അപേക്ഷയനുസരിച്ച് അപ്പീല്‍ തുടങ്ങിയത്.
തിങ്കളാഴ്ചയാണ് ജോസ് മെല്‍ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം കൊറോണറുടെ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിക്കുന്നതോടെ ഫ്യൂണറല്‍ ഡിറക്ടര്‍സ് ഏറ്റെടുക്കാനുള്ള നടപടികളും ഊര്‍ജ്ജിതമായിട്ടുണ്ട്. മൃതദേഹം നാട്ടില്‍ എത്തിക്കണമെന്ന് ബന്ധുക്കള്‍ ആഗ്രഹിച്ചിരുന്നെങ്കിലും കൊവിഡ് നിയന്ത്രണം മൂലം ഒട്ടേറെ കടമ്പകള്‍ മുന്നിലുണ്ട് എന്നതിനാലാണ് മക്കളുടെ കൂടി ആഗ്രഹത്തോടെ സംസ്‌ക്കാരം ക്രോളിയില്‍ തന്നെ നടത്താന്‍ തീരുമാനമായത്. 

വിര്‍ജിന്‍ മണി അപ്പീല്‍ വഴിയും അതിനു സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.

ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക

Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Jose Melboyee Appeal
IBAN Number: GB70MIDL40470872314320
കൊവിഡ് സപ്പോര്‍ട്ട് അപ്പീല്‍ വഴി ഇതുവരെ തുണയായത് 24 പേര്‍ക്ക് 
അതേസമയം, കൊറോണ വൈറസിനോടനുബന്ധിച്ച് ബ്രിട്ടനില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി തുടങ്ങിയ കൊവിഡ് സപ്പോര്‍ട്ട് അപ്പീല്‍ വഴി ഇതുവരെ 24 കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യക്തികള്‍ക്കുമായ് സഹായം നല്‍കുകയുണ്ടായി. ഈസ്റ്റ്ഹാം മുതല്‍ എഡിന്‍ബറോ വരെ കൊറോണ ദുരിതബാധിതര്‍ക്ക് ഇതു വരെ നല്‍കിയത് 5475 പൗണ്ടാണ്.

പ്രധാനമായും ഭക്ഷണത്തിനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമായി പരമാവധി 250 പൗണ്ട് വരെയാണ് ബ്രിട്ടിഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കൊവിഡ് സപ്പോര്‍ട്ടിനായി ഇതുവരെ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നത്. പഠനത്തില്‍ വളരെ മികവ് പുലര്‍ത്തുന്ന ഇന്ത്യയിലെ കുട്ടികള്‍ക്ക് ബ്രിട്ടീഷ് കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്ന സ്‌കോളര്‍ഷിപ്പിന് അര്‍ഹയായി ബിര്‍മിങാമിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ ബിസിനസില്‍ മാസ്റ്റേഴ്‌സ് ചെയ്യാന്‍ എത്തിയ ഒരു വിദ്യാര്‍ഥിനിയ്ക്ക് മാത്രം 650 പൗണ്ട് നല്‍കുകയുണ്ടായി.

ഈ അപ്പീലിന്റെ വിര്‍ജിന്‍മണി ലിങ്കിലേക്ക് 3786 പൗണ്ട് സംഭാവനയായി ലഭിച്ചപ്പോള്‍ ഗിഫ്റ്റ് എയിഡ് അടക്കം ആ തുക 4436 പൗണ്ടായി മാറി. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിച്ചത് 600 പൗണ്ടാണ്. അഡൈ്വസറി കമ്മിറ്റി അംഗമായ ഷൈനു മാത്യു അവരുടെ ജന്മദിനത്തിന്റെ ഭാഗമായി രൂപീകരിച്ച വിര്‍ജിന്‍മണി ലിങ്കിലേക്ക് ലഭിച്ചത് 545 പൗണ്ടാണ് . ഗിഫ്റ്റ് എയിഡ് അടക്കം ഈ തുക 678.75 ആയി വര്‍ധിച്ചു. മൊത്തം 37.81 പൗണ്ട് വിര്‍ജിന്‍മണിയുടെ കമ്മീഷനും ഫീസുമായി കുറച്ച് ബാക്കി തുകയായ 5,676.94 പൗണ്ടാണ് ഈ അപ്പീല്‍ വഴിയും ഷൈനുവിന്റെ ലിങ്ക് വഴിയും സമാഹരിച്ചത്. ഇതുവരെ നല്‍കിയ 5475 പൗണ്ടിന് ശേഷം ബാക്കി 201.94 പൗണ്ട് പൗണ്ടാണ് ഇപ്പൊള്‍ ബാക്കി തുക വിതരണത്തിനായി അവശേഷിച്ചിരിക്കുന്നത്. വിര്‍ജിന്‍ മണി കമ്മീഷന്റെ പ്രോസസ്സിംഗ് ഫീസും കമ്മീഷനുമടക്കം മൊത്തം 4.5 ശതമാനം സാധാരണ കുറയ്ക്കാറുണ്ടെങ്കിലും സംഭാവന നല്‍കിയവര്‍ തന്നെ ഈ തുകകള്‍ കൂടി വെവ്വേറെ നല്‍കിയതിനാല്‍ മൊത്തം 37.81 മാത്രമാണ് ചിലവായത്. വിര്‍ജിന്‍മണി ഗിവിംഗ് ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്.
അസുഖത്താല്‍ വലഞ്ഞു ജോലി നഷ്ടപ്പെട്ട് താമസസൗകര്യവും ഇല്ലാതെ പാര്‍ക്കിലും പാലത്തിന്റെ അടിയിലും കിടന്നുറങ്ങേണ്ടി വന്ന ഈസ്റ്റ്ഹാം സ്വദേശിയ്ക്കാണ് ഈ അപ്പീലിന്റെ ആദ്യ സഹായമായ 250 പൗണ്ട് നല്‍കിയത്. മറ്റൊരു കേസില്‍ ഈസ്റ്റ്ഹാമില്‍ തന്നെ റിക്രൂട്ടിംഗ് ഏജന്‍സിയുടെ തട്ടിപ്പിനിരയായ തൃപ്പൂണിത്തുറ സ്വദേശിയും ഇങ്ങനെ സഹായത്തിന് അര്‍ഹനായിരുന്നൂ. മറ്റ് സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണയോടെ അദ്ദേഹത്തിന് നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിയ്ക്കുകയും ചെയ്തിരുന്നു. അതുപോലെ തന്നെ ഈസ്റ്റ്ഹാം കേന്ദ്രീകരിച്ച് താമസിക്കുന്ന കൊച്ചു കുട്ടികളടക്കമുള്ള കുടുംബങ്ങള്‍ക്കും 100 മുതല്‍ 250 പൗണ്ട് വരെ നല്‍കുകയുണ്ടായി. തുടര്‍ന്ന് ക്രോയ്ഡന്‍, ഈസ്റ്റ് ലണ്ടന്‍, ലൂട്ടന്‍, ലെസ്റ്റര്‍, വോള്‍വര്‍ഹാംടണ്‍, മാഞ്ചസ്റ്റര്‍, വാറിങ്ടന്‍, പ്രസ്റ്റണ്‍, ന്യൂകാസില്‍, എഡിന്‍ബറോ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ വാടകയ്ക്കും മറ്റ് അത്യാവശ്യങ്ങള്‍ക്കുമായി ചാരിറ്റിയുടെ ഹെല്‍പ് ലൈനിലേക്ക് വിളിക്കുകയും അവര്‍ക്ക് സഹായമായി ഒരു നിശ്ചിത തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുകയും ചെയ്തു.

ആവശ്യങ്ങള്‍ അറിയിച്ച് ഹെല്‍പ് ലൈനില്‍ ബന്ധപ്പെടുമ്പോള്‍ ട്രസ്റ്റിമാരും അഡൈ്വസറി കമ്മറ്റി അംഗങ്ങളും വിശദമായ അന്വേഷണം നടത്തി ട്രസ്റ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ട്രസ്റ്റിമാരുടെ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ചാണ് എത്ര തുകയെന്നടക്കം സഹായം നല്‍കുന്ന കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സാമ്പത്തികസ്ഥിതി പരിശോധിച്ച് അര്‍ഹരാണിയെന്നറിയുന്നതിന് ബാങ്ക് സ്റ്റേറ്റ്‌മെന്റ്കള്‍ അടക്കം പരിശോധിക്കാറുണ്ട്. കൂടാതെ അവര്‍ താമസിക്കുന്ന ലോക്കല്‍ അസോസിയേഷനുകളെയും ബന്ധപ്പെട്ട് അന്വേഷണം നടത്താറുണ്ട്.

അന്വേഷണത്തിന് ചാരിറ്റി ട്രസ്റ്റിമാരായ അഫ്‌സല്‍ അലി, ജിമ്മി ജോര്‍ജ്ജ്, രശ്മി പ്രകാശ്, റോയി സ്റ്റീഫന്‍, ടോമിച്ചന്‍ കൊഴുവനാല്‍, ജഗദീഷ് നായര്‍, സൈമി ജോര്‍ജ്ജ്, സോണി ചാക്കോ എന്നിവരും അഡൈ്വസറി കമ്മിറ്റി അംഗങ്ങളായ കെ ഡി ഷാജിമോന്‍, ഷൈനു മാത്യു, സിബി മേപ്രത്ത് എന്നിവരും നേതൃത്വം നല്‍കി. വടക്കന്‍ ഇംഗ്ലണ്ടില്‍ നിന്നും തുടക്കത്തില്‍ വന്ന സഹായാഭ്യര്‍ധനകള്‍ക്ക് അഡൈ്വസറി കമ്മിറ്റി അംഗമായ സിബി തോമസ് നേരിട്ട് സഹായം നല്‍കിയിരുന്നു.

മറ്റ് ഓണ്‍ലൈന്‍ ഫണ്ട്‌റൈസിംഗ് പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍മണി ലിങ്കിലൂടെ ലഭിക്കുന്ന സംഭാവനകള്‍ക്ക് 25 ശതമാനം കൂടുതല്‍ ലഭിക്കുന്നതിനാല്‍ 125 ശതമാനമായി അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുവാന്‍ സാധിക്കുന്നു. കൂടാതെ, നല്‍കുന്ന സംഭാവനകളുടെ പ്രോസസ്സിംഗ് ഫീസും മറ്റ് ചിലവുകളും താരതമ്യേന കുറവുമാണ്. ഇംഗ്ലണ്ടിലെ ചാരിറ്റി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചെയ്തത് പ്രവര്‍ത്തിക്കുന്ന ചാരിറ്റിയായത് കൊണ്ടാണ് ഈ 25 ശതമാനം കൂടുതല്‍ ഗിഫ്റ്റ് എയിഡ് ആയി സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നത്. കൂടാതെ, മറ്റ് പ്രമുഖ നാഷണല്‍ ചാരിറ്റികളെ അപേക്ഷിച്ച് ഓഡിറ്ററുടെ വാര്‍ഷിക ഫീസായ 350 പൗണ്ടൊഴിച്ച് മറ്റ് യാതൊരു ചിലവുകളും ഇല്ലായെന്നുള്ളതും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടഷന്റെ മാത്രം പ്രത്യേകതയാണ്.

ലഭിക്കുന്ന തുകയുടെ കൃത്യമായ കണക്കുകള്‍ സഹിതം ഈ ന്യൂസ് പേപ്പറിലും ചാരിറ്റി ഫൗണ്ടേഷന്റ വെബ്‌സൈറ്റായ www.bmcharity.org ലും പ്രസിദ്ധീകരിച്ച് സുതാര്യതയും അക്കൗണ്ടബിലിറ്റിയും നിലനിര്‍ത്തുകയും ചെയ്യുന്നു. യുകെയുടെ പല ഭാഗങ്ങളിലും നിന്നുമുളള 14 ട്രസ്റ്റിമാര്‍ കൂട്ടായ തീരുമാനമെടുത്ത് കൊണ്ടാണ് ഓരോ കാര്യങ്ങളും നടപ്പില്‍ വരുത്തുന്നത്. ലഭിക്കുന്ന അപേക്ഷകളുടെ നിജസ്ഥിതിയും അര്‍ഹതയും ഉറപ്പു വരുത്തുന്നതിന് വളരെ ശക്തവും കൃത്യവുമായ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമാണ് അപ്പീലുകള്‍ തുടങ്ങുന്നതും സഹായങ്ങള്‍ നല്‍കുന്നതും. അര്‍ഹരായവര്‍ക്ക് സഹായം നേരിട്ട് അവരുടെ കൈകളില്‍ എത്തിക്കുകയെന്നതും ബ്രിട്ടിഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ തുടര്‍ന്ന് വരുന്ന ജനസ്വീകാര്യമായ ഒരു നടപടിയാണ്.
ജോസ് മെല്‍ബോയ് അപ്പീലിന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category