1 GBP = 96.00 INR                       

BREAKING NEWS

സിനിമാ ലൊക്കേഷനിലെ ഇടവേളയില്‍ വച്ച് സംവിധായകാനായ ശങ്കരന്‍ നായരോട് പറഞ്ഞത് ''അങ്കിള്‍ ഐ വാണ്ട് ടു മാരി യൂ...''; വിവാഹശേഷം സിനിമയില്‍ നിരവധി നായിക വേഷങ്ങള്‍; പ്രേം നസീറിന്റെ മുതല്‍ സത്യന്‍ മാഷിന്റെ വരെ സഹോദരി വേഷങ്ങളില്‍ സ്ഥിരം സാന്നിധ്യം; രജനി കാന്തിന്റെ നായികയായി തമിഴിലും; തെന്നിന്ത്യയില്‍ വേഷമിട്ടത് 200 ലധികം ചിത്രത്തില്‍; മലയാളത്തില്‍ ചേര്‍ത്ത് നിര്‍ത്തിയത് എന്നെന്നും മോഹന്‍ലാല്‍; അവസാന അഭിമുഖത്തില്‍ പോലും പറഞ്ഞത് ലാലിനെക്കുറിച്ചുള്ള ഓര്‍മകള്‍; നടി ഉഷാ റാണി വിടപറയുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇരുന്നൂറിലേറെ കയ്യൊപ്പ് പതിഞ്ഞ സിനിമകള്‍, അമ്മ, അമ്മായിഅമ്മ, വില്ലത്തി, തുടങ്ങി നെഗറ്റീവ് ഷെയ്ഡ് നല്‍കിയതും ല്ലാത്തുമായ പല കഥാപാത്രങ്ങള്‍ മലയാളം, തമിഴ്, കന്നട, തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളില്ലാം തന്റെ പാദമുദ്ര പതിപ്പിച്ചാണ് മലയാളത്തിന്റെ പ്രിയ നടി ഉഷാറാണി യാത്രയായത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുമ്പോഴാണ് അന്ത്യം സംഭവിച്ചത്.


അന്തരിച്ച സംവിധായകന്‍ എന്‍ ശങ്കരന്‍ നായരുടെ ഭാര്യയാണ് ഉഷാറാണി. മദ്രാസില്‍ വിദ്യാഭ്യാസം നടത്തുന്നതിനിടെ അപ്രതീക്ഷിതമായാണ് ഉഷാറാണി സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് ജീവിത പങ്കാളിയായ കുടുംബ സുഹൃത്തുകൂടിയായ സംവിധായകാന്‍ എന്‍ ശങ്കരന്‍ നായരാണ് ഉഷാറാണിയെ കുഞ്ചാക്കോയ്ക്ക് പരിചയപ്പെടുത്തുന്നതും അത് വഴി അവര്‍ സിനിമയിലേക്ക് എത്തുകയുമായിരുന്നു.

1966 ല്‍ ജയില്‍ എന്ന ചിത്രത്തിലൂടെയാണ് ഉഷാറാണി ബാലതാരമായി സിനിമയില്‍ അരങ്ങേറുന്നത്. അതിനു ശേഷം പൂച്ചക്കണ്ണി, ബാല്യകാല സഖി, അഗ്നിപുത്രി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ ബാലതാരമായി അഭിനയിക്കുകയും ചെയ്തിരുന്നു. പിന്നീട് തെലുങ്ക് സൂപ്പര്‍താരം എന്‍ ടി രാമറാവു, കന്നഡത്തില്‍ രാജ് കുമാര്‍, തമിഴില്‍ ശിവാജി ഗണേശന്‍ തുടങ്ങി നിരവധി അഭിനേതാക്കാളുടെ നായികയായി ഉഷാറാണി അഭിനയിച്ചിട്ടുണ്ട്.നിരവധി സീരിയലുകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.
Usharani yesteryear actress Interview mother husband Family Mothers day Mohanlal movies
അഹം, ഏകലവ്യന്‍, ഭാര്യ, അങ്കത്തട്ട്, അമ്മ അമ്മായിയമ്മ, തെങ്കാശിപട്ടണം, മഴയത്തും മുന്‍പേ, പത്രം, പഞ്ചമി തുടങ്ങിയവയാണ് മലയാളത്തിലെ പ്രധാന ചിത്രങ്ങള്‍. മിഴിലും മലയാളത്തിലുമായി ഒരു മുപ്പത് സിനിമകളിലോളം ബേബി ഉഷയായി വേഷമിട്ടു. അത് കഴിഞ്ഞ് എം.ജി.ആറിന്റെയും പ്രേംനസീറിന്റെയുമെല്ലാം അനുജത്തി വേഷങ്ങള്‍ ചെയ്തു. 16-ാമത്തെ വയസ്സില്‍ കമല്‍ ഹാസന്റെ നായികയായി അരങ്ങേറ്റം എന്ന സിനിമയില്‍ വേഷമിട്ടു. ശിവാജി ഗണേശന്‍, എം.ജി.ആര്‍ ജയലളിത എന്നിവര്‍ക്കൊപ്പവും സിനിമകള്‍ ചെയ്തു. പ്രേംനസീറിന്റെ മകളായും അനുജത്തിയായും നായികയായുമെല്ലാം കുറച്ച് സിനിമകളില്‍ വേഷമിട്ടു.

പത്തൊന്‍പതാം വയസില്‍ വിവാഹം കഴിഞ്ഞു. ശങ്കരന്‍ നായരെയാണ് താരം വിവാഹം കഴിച്ചത്. ശങ്കരന്‍ നായരെ വിവാഹം കഴിച്ചതോടെയാണ് നടി സിനിമയിലേക്ക് കടന്നെത്തുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ബ്രേക്കിനിടയില്‍ശങ്കരന്‍ നായരുടെ വീട്ടിലേക്ക് പോയി അദ്ദേഹത്തോട് ഉഷാറാണി തന്നെയാണ് താങ്കളെ വിവാഹം കഴിച്ചോട്ടെ എന്ന അഭ്യര്‍ത്ഥന നടത്തിയത്. ഉഷാ റാണി ഒരു മലയാളം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹ അഭ്യര്‍ത്ഥനയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്.
Usharani yesteryear actress Interview mother husband Family Mothers day Mohanlal movies
''അങ്കിള്‍ ഐ വാണ്ട് ടു മാരി യൂ...''. ആദ്യം അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്. കാരണം എനിക്കന്ന് 19 വയസ്സും അദ്ദേഹത്തിന് 51 വയസ്സുമായിരുന്നു പ്രായം. അദ്ദേഹം അവിവാഹിതനായിരുന്നു. അദ്ദേഹത്തിന്റെ ചിരി കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, ''ഐയാം സീരയസ്, ഐ റിയലി വാണ്ടു ടു മാരീയു'' എന്ന്. അങ്ങനെ ഞങ്ങള്‍ വിവാഹിതരായി.

2005ലാണ് ഭര്‍ത്താവ് ശങ്കരന്‍ നായര്‍ വിടപറഞ്ഞത്. വിവഹ ശേഷം അഭിനയം നര്‍ത്താന്‍ ഒരുങ്ങിയ ഉഷ തിരിച്ചെത്തുന്നത് അകം എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് അമ്മ അമ്മായി അമ്മ തുടങ്ങിയ സിനിമകള്‍ ചെയ്തു. അമ്മ വേഷങ്ങളായിരുന്നു കൂടുതല്‍. അഞ്ചര കല്യാണത്തില്‍ ഒരു നല്ല അമ്മയായിരുന്നു.
Usharani yesteryear actress Interview mother husband Family Mothers day Mohanlal movies
അമ്മ അമ്മായി അമ്മയില്‍ കുറച്ച് നെഗറ്റീവ് റോള്‍ വേഷങ്ങള്‍ തേടിയെത്തി. നടി മീന ചെയ്യേണ്ട വേഷങ്ങള്‍ പലതും തന്നിലേക്കെത്തി. താരത്തിന് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയിട്ടുള്ളത് നടന്‍ മോഹന്‍ലാല്‍ ആയിരുന്നെന്ന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഉഷാ റാണി പറഞ്ഞിട്ടുണ്ട്. മകന്റെ പഠനം അടക്കം സ്പോണ്‍സര്‍ ചെയ്തത് മോഹന്‍ലാലാണ്. അത് തുറന്ന് പറയാന്‍ യാതാരു മടിയുമെല്ലെന്നായിരുന്നു നടിയുടെ മറുപടി. ലോക്ക് ഡൗണില്‍ അവസാനകാലത്ത് മോഹന്‍ലാല്‍ ഫോണ്‍ വിളിച്ച് പറഞ്ഞതും എന്തെങ്കിലും ബുദ്ധിമുട്ട് ണ്ടോ. മടിക്കാതെ അറിയിക്കണം എന്നായിരുന്നു. എന്റെ പ്രാര്‍ത്ഥനയിലെന്നും മോഹന്‍ലാലിന് സ്ഥാനമുണ്ടെന്നായിരുന്നു അവസാനമായി നടി പറഞ്ഞിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category