1 GBP = 102.10 INR                       

BREAKING NEWS

ജോസ് മെല്‍ബോയ് അപ്പീലിന് നാളെ അര്‍ദ്ധരാത്രി സമാപനം; ഇതു വരെ ലഭിച്ചത് 3,046.25 പൗണ്ട്; ജോസിന്റെ വിയോഗം ഇനിയും ഉള്‍ക്കൊള്ളാനാകാതെ സരിതയും മക്കളും

Britishmalayali
kz´wteJI³

ഴിഞ്ഞ മൂന്നു ദിവസമായി തുടര്‍ന്നു വന്നിരുന്ന ജോസ് മെല്‍ബോയ് അപ്പീലിന് നാളെ അര്‍ദ്ധരാത്രി സമാപനമാകും. ഈ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 3,046.25 പൗണ്ടാണ് ശേഖരിച്ചത്. ഇന്നും നാളെയും കൂടി സമാഹരിക്കുമ്പോള്‍ ജോസിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് ആവശ്യമായ തുക ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് അപ്പീല്‍ നാളെ അവസാനിപ്പിക്കുവാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നേതൃത്വം തീരുമാനിച്ചത്.

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് 775 പൗണ്ട് ലഭിച്ചപ്പോള്‍ വിര്‍ജിന്‍ മണി ലിങ്കിലേയ്ക്ക് വന്ന 1890 പൗണ്ട് ഗിഫ്റ്റ് എയ്ഡ് ഉള്‍പ്പെടെ 2,271.25 ആയി മാറി. ഇങ്ങനെ മൊത്തം 3046.25 പൗണ്ടാണ് ഇതുവരെ ലഭിച്ചത്. ലണ്ടനിലെ ക്രോളിയില്‍ ഈ മാസം 16ന് ഹൃദയാഘാതം മൂലമാണ് കൊച്ചി സ്വദേശി ജോസ് മെല്‍ബോയി മരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്കും മറ്റ് ചിലവുകള്‍ക്കുമായി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അപേക്ഷ കിട്ടിയതനുസരിച്ചാണ് ചാരിറ്റി ഫൗണ്ടേഷന്‍ ജോസ് മെല്‍ബോയ് അപ്പീല്‍ തുടങ്ങിയത്.

ജോസിന്റെ പൊടുന്നനെയുള്ള മരണം മൂന്ന് കുട്ടികള്‍ അടക്കമുള്ള ഈ കുടുംബത്തിന് താങ്ങാവുന്നതിലുമധികം വേദനയാണ് നല്‍കിയത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഈ കുടുംബത്തിന് ബ്രിട്ടനിലെ മലയാളികളുടെ ഒരു കൈത്താങ്ങ് എന്ന നിലയിലാണ് ഇവരുടെ അപേക്ഷയനുസരിച്ച് അപ്പീല്‍ തുടങ്ങിയത്. പരേതന്റെ സംസ്‌കാര ചടങ്ങുകള്‍ ജൂലൈ രണ്ടിനാണ് നടത്തുന്നതെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്.
 
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജോസ് മെല്‍ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം കൊറോണറുടെ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിക്കുന്നതോടെ ഫ്യൂണറല്‍ ഡിറക്ടര്‍സ് ഏറ്റെടുക്കാനുള്ള നടപടികളും ഊര്‍ജ്ജിതമായിട്ടുണ്ട്. മൃതദേഹം നാട്ടില്‍ എത്തിക്കണമെന്ന് ബന്ധുക്കള്‍ ആഗ്രഹിച്ചിരുന്നെങ്കിലും കൊവിഡ് നിയന്ത്രണം മൂലം ഒട്ടേറെ കടമ്പകള്‍ മുന്നിലുണ്ട് എന്നതിനാലാണ് മക്കളുടെ കൂടി ആഗ്രഹത്തോടെ സംസ്‌ക്കാരം ക്രോളിയില്‍ തന്നെ നടത്താന്‍ തീരുമാനമായത്. 

വിര്‍ജിന്‍ മണി അപ്പീല്‍ വഴിയും അതിനു സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.

ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Jose Melboyee Appeal
IBAN Number: GB70MIDL40470872314320

ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category