1 GBP = 97.30 INR                       

BREAKING NEWS

ഇന്നലെ മുതല്‍ പുതിയൊരു ഡ്രൈവിംഗ് നിയമം കൂടി നിലവില്‍ വന്നു; മാറ്റം അറിയാതെ ലംഘിച്ചാല്‍ അടക്കേണ്ടി വരുന്നത് 160 പൗണ്ട് പിഴ; പുതിയ ബ്രിട്ടീഷ് ഡ്രൈവിംഗ് നിയമം അറിയാം

Britishmalayali
kz´wteJI³

തിങ്കളാഴ്ച്ച മുതലാണ് പുതിയ ഡ്രൈവിംഗ് നിയമം നിലവില്‍ വന്നത്. ഒരു ചെറിയ ലംഘനത്തിന് പോലും 160 പൗണ്ടാണ് പിഴ. നിലവിലുണ്ടായിരുന്ന കണ്‍ജഷന്‍ നിയമങ്ങള്‍ തുകയും സമയപരിധിയും വര്‍ദ്ധിപ്പിച്ച് കൂടുതല്‍ കാലത്തേക്ക് നീട്ടിയിട്ടുണ്ട്. സാധാരണ നല്‍കിയിരുന്ന 11.50 പൗണ്ടിനു പകരം തിങ്കളാഴ്ച്ച മുതല്‍ 15 പൗണ്ട് നല്‍കേണ്ടതായി വരും. ഇപ്പോള്‍ വരെ വൈകിട്ട് 6 മണിവരെയായിരുന്നു സമയപരിധി എങ്കില്‍ തിങ്കളാഴ്ച്ച മുതല്‍ അത് രാവിലെ 7 മണി മുതല്‍ രാത്രി 10 മണിവരെ ആക്കി നീട്ടിയിട്ടുണ്ട്.

ഇതറിയാതെ സെന്‍ട്രല്‍ ലണ്ടനിലേക്ക് വൈകുന്നേരങ്ങളില്‍ യാത്രപോയ ധാരാളം കാറുടമകള്‍ക്ക് ഇന്നലെ പിഴ അടക്കേണ്ടതായി വന്നു. പെട്ടെന്നുണ്ടായ ഈ മാറ്റം കണ്‍ജഷന്‍ ചാര്‍ജ്ജ് നിലവിലുള്ള ഭാഗങ്ങളില്‍ സായാഹ്ന യാത്രക്കെത്തുന്ന കാര്‍ ഡ്രൈവര്‍മാര്‍ക്ക് അറിയാതെ പോയതുമൂലമാണ് ഇത്രയും പേര്‍ക്ക് പിഴയൊടുക്കേണ്ടി വന്നത്. ഈ മാറ്റം വാരാന്ത്യങ്ങളിലേക്കും നീട്ടിയിട്ടുണ്ട്. വാരാന്ത്യങ്ങളില്‍ കണ്‍ജഷന്‍ ചാര്‍ജ്ജ് ഈടാക്കുന്നത് ഇതാദ്യമായാണ്.ടൂറിസ്റ്റുകള്‍ക്കും തലസ്ഥാന നഗരി സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കും.

വാരാന്ത്യങ്ങളില്‍ ലണ്ടന്‍ സന്ദര്‍ശിക്കാനെത്തുന്ന മിക്ക സന്ദര്‍ശകരും പുതിയ നിയമം അറിഞ്ഞിരിക്കാന്‍ വഴിയില്ലാത്തതിനാല്‍ ചാര്‍ജ്ജ് നല്‍കാതിരിക്കാന്‍ ഇടയുണ്ട്. കണ്‍ജഷന്‍ ചാര്‍ജ്ജ് നല്‍കാതിരുന്നാല്‍ അവര്‍ക്ക് പെനാല്റ്റി ചാര്‍ജ്ജ് നോട്ടീസ് ലഭിക്കും. 160 പൗണ്ട് വരെയാണ് പിഴ. എന്നാല്‍ ഈ പിഴ 14 ദിവസത്തിനുള്ളില്‍ ഒടുക്കുകയാണെങ്കില്‍ 80 പൗണ്ടിന്റെ കിഴിവ് അനുവദിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വക്താവ് അറിയിച്ചു. ഈ കിഴിവ് ആദ്യകാലങ്ങളില്‍ മാത്രമാണ്.

അതായത്, കുറച്ചുനാള്‍ കഴിഞ്ഞാല്‍ ഇപ്പോള്‍ കിഴിവായി നല്‍കിയ 80 പൗണ്ടും കൂടി ചേര്‍ത്ത് 240 പൗണ്ടാകും പിഴ എന്നര്‍ത്ഥം ഇത് 14 ദിവസത്തിനുള്ളില്‍ അടയ്‌ക്കേണ്ടതുണ്ട്. പിഴ ഒടുക്കാതിരുന്നാല്‍ അത് തിരിച്ചു നല്‍കാത്ത കടം എന്നതില്‍ ഉള്‍പ്പെടുത്തും അപ്പോള്‍ ഡെബ്റ്റ് റെജിസ്‌ട്രേഷന്‍ ഫീസും അധികമായി നല്‌കേണ്ടതായി വരും. അതിനു ശേഷം നിയമം നടപ്പാക്കാന്‍ ബാദ്ധ്യതയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഏതൊരു പ്രോപാര്‍ട്ടിയും സന്ദര്‍ശിച്ച് ഈ കടവും, എന്‍ഫോഴ്‌സ്‌മെന്റ് ഫീസും ഈടാക്കാനുള്ള അധികാരമുണ്ടായിരിക്കും.

ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്റെ കാമറകള്‍ നിങ്ങളുടെ വാഹനം കണ്‍ജഷന്‍ മേഖലയിലുള്ളതിന്റെ ഫോട്ടോ എടുക്കുകയും തൊട്ടടുത്ത ദിവസം രാത്രി 12 മണിക്ക് മുന്‍പായി കണ്‍ജഷന്‍ ചാര്‍ജ്ജ് നല്‍കാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് പിഴ അടയ്ക്കുവാനുള്ള നോട്ടീസ് ലഭിക്കും എന്നാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വക്താവ് അറിയിച്ചത്. നിയമപരമായി അടക്കേണ്ടതില്ല എന്ന് വിശ്വസിക്കുന്നു എങ്കില്‍ പോലും പിഴ അടക്കാനുള്ള നോട്ടീസ് അവഗണിക്കരുതെന്നും ടെ എഫ് എല്‍ പറയുന്നു. പിഴ അടക്കുവാനോ അല്ലെങ്കില്‍ നോട്ടീസിനെ നിയമപരമായി നേരിടുവാനോ 28 ദിവസത്തെ സമയമുണ്ട്. ഓണ്‍ലൈനായോ എഴുതി നല്‍കിയോ നിങ്ങള്‍ക്ക് പിഴ അടക്കാനുള്ള നോട്ടീസിനെതിരെ അപ്പീല്‍ നല്‍കാനാവും.

കൃത്യം നടന്ന സമയത്ത് കാറിന്റെ സൂക്ഷിപ്പുകാരന്‍ നിങ്ങളല്ലെങ്കിലോ വാഹനം മറ്റാര്‍ക്കെങ്കിലും വാടകക്ക് നല്‍കിയിരിക്കുകയാണെങ്കിലോ നിങ്ങള്‍ക്ക് പെനാല്‍റ്റി നോട്ടീസിനെ എതിര്‍ക്കാം. നിങ്ങള്‍ കണ്‍ജഷന്‍ ചാര്‍ജ്ജ് നല്‍കിയതായി തെളിഞ്ഞാലോ നിങ്ങളുടെ വാഹനം കണ്‍ജഷന്‍ ചാര്‍ജ്ജ് നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയതാണെന്ന് തെളിയിച്ചാലോ ഈ പിഴ ഒഴിവാക്കുകയും ചെയ്യും. റോഡുകളിലെ ഗതാഗത കുരുക്കുകള്‍ ഒഴിവാക്കുന്നതിനായാണ് ഈ പുതിയ നിയമം കൊണ്ടുവന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category