1 GBP = 93.80 INR                       

BREAKING NEWS

ഗുരുദേവ തത്ത്വദര്‍ശനം ദേശകാലാതീതം: സേവനം യുകെ 5-ാം വാര്‍ഷികം ഉദ്ഘാ ടനം സ്വാമി ഗുരുപ്രസാദ് നിര്‍വ്വഹിച്ചു

Britishmalayali
kz´wteJI³

ശ്രീനാരായണ ഗുരുദേവന്‍ ഭാരതത്തിലെ ഋഷി പരമ്പരയിലെ ഒരു കണ്ണിയാണ്. ഗുരുവിന്റെ ദര്‍ശനം എന്നു പറയുന്നത് അദ്ധ്യാത്മിക ദര്‍ശനമാണ്. ലോകത്ത് എവിടെ നോക്കിയാലും ലോകമെമ്പാടും മാനവിക മായിട്ടുള്ള സംസ്‌കാരം നില നില്‍ക്കുന്നത് നമുക്ക് കാണുവാന്‍ സാധിക്കും. വര്‍ത്തമാന കാലഘട്ടത്തില്‍ അമേരിക്ക-യൂറോപ്പ് തുടങ്ങിയിട്ടുള്ള പാശ്ചാത്യരാജ്യങ്ങളില്‍ വര്‍ണ്ണത്തിന്റെ പേരിലുള്ള പോരാട്ടം നടന്നുകൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ ഗുരുവിന്റെ 'ജാതിമീമാംസ' എന്ന കൃതി ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നത് നന്നായിരിക്കും എന്നും ഈ തത്വ ദര്‍ശനം ഈ കാലഘട്ടത്തിലും ജാതി, വര്‍ണ്ണം, വര്‍ഗ്ഗ, ദേശ, കാല, ഭാഷ ഭേദമില്ലാതെ എല്ലാവര്‍ക്കും അനുപമേയമാണെന്നു സേവനം യുകെയുടെ അഞ്ചാമത് വാര്‍ഷിക ആഘോഷം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തുകൊണ്ട് ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറി ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ പറയുകയുണ്ടായി.

തുടര്‍ന്ന് നിരവധി ഗുരുദേവ പഠന ക്ലാസുകള്‍ നടത്തി ശ്രദ്ധേയനായ പ്രഭാഷകന്‍ ആചാര്യന്‍ വൈക്കം മുരളി 'ഗുരു അരുളിയ വഴികളിലൂടെ ഒരു യാത്ര' എന്ന വിഷയത്തെ ആസ്പദമാക്കയുള്ള പ്രഭാഷണം ലോകമെമ്പാടുമുള്ള ഗുരുഭക്തര്‍ക്കു ഒരു വ്യത്യസ്ത അനുഭവമായി. ഡോ: ബിജു പെരിങ്ങത്തറ, ബൈജു പാലയ്ക്കല്‍, സതീഷ് കുട്ടപ്പന്‍, സജീഷ് ദാമോദരന്‍, അനില്‍കുമാര്‍ രാഘവന്‍, അനില്‍ ശശിധരന്‍, വിശാല്‍ സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category