1 GBP = 97.30 INR                       

BREAKING NEWS

വെട്ടിത്തിളങ്ങുന്ന ഭൗതികതയില്‍ നിന്ന് ആത്മീയ ഭക്ഷണം തേടി സഞ്ചരിച്ച മോഹന്‍ലാലിനെ കുടജാദ്രിയുടെ മാസ്മരികയില്‍ എത്തിച്ച സന്യാസി; കൊച്ചിയിലെ വീട്ടിലെത്തി നടനെ കണ്ടപ്പോഴും പ്രവചിച്ചത് 2020ലെ തന്റെ മരണം; ഒടിയന്‍ സെറ്റിലെ അവസാന കൂടിക്കാഴ്ചയില്‍ പറഞ്ഞത് ഇനി കാണില്ല... ആയുസ്സ് ഒന്നര വര്‍ഷം കൂടിയേയുള്ളൂവെന്നും; ഏവരേയും വിസ്മയിപ്പിച്ച് ചന്തുകുട്ടി സ്വാമി പ്രവചിച്ച സമയത്ത് വിടവാങ്ങി; മൂകാംബികയിലെ ആത്മീയ തേജസ് ഇനി ഓര്‍മ്മ

Britishmalayali
kz´wteJI³

കൊല്ലൂര്‍: വെട്ടിത്തിളങ്ങുന്ന ഭൗതികതയില്‍ നിന്ന് ആത്മീയ ഭക്ഷണം തേടി സഞ്ചരിച്ച മോഹന്‍ലാല്‍. കുടജാദ്രി യാത്രക്കിടയില്‍ കണ്ടു മുട്ടിയ ചന്തുക്കുട്ടി സ്വാമി ലാലിന് ഗുരു തുല്യനായിരുന്നു. അടുത്തറിയുന്നവര്‍ക്കു ചന്തുക്കുട്ടി സ്വാമി എന്ന രാമാനന്ദ സരസ്വതി ഒരു അനുഭവമായിരുന്നു. അവധൂതനാണോ, സന്യാസിയാണോ, ഋഷിയാണോ എന്നതില്‍ എന്തു കാര്യം? സ്വാമി വന്നു കാണുന്നവര്‍ക്ക് സ്നേഹം മാത്രമായിരുന്നു നല്‍കിയിരുന്നത്. ഒടുവില്‍ സ്വന്തം ദേഹവിയോഗത്തെക്കുറിച്ചു സ്വാമി പറഞ്ഞ വാക്കും ഫലിച്ചു. മോഹന്‍ലാലിന്റെ ആത്മീയ ഗുരുനാഥനായിരുന്ന സ്വാമി രാമാനന്ദ സരസ്വതി (ചന്തുക്കുട്ടി സ്വാമി-98) അന്തരിച്ചു. കൊല്ലൂര്‍ രാമാനന്ദാശ്രമ സ്ഥാപകനും കൊല്ലൂരില്‍ തീര്‍ത്ഥാടകരുടെ ആത്മീയ വഴികാട്ടിയുമായിരുന്ന സ്വാമി.

ഇന്നലെ പുലര്‍ച്ചെ രണ്ടിനായിരുന്നു സ്വാമിയുടെ വിയോഗം. നടന്‍ മോഹന്‍ലാലിനെ 35 വര്‍ഷം മുന്‍പ് ആദ്യമായി കുടജാദ്രിയിലേക്കു കൂട്ടിക്കൊണ്ടുപോയത് സ്വാമിയായിരുന്നു. പല പ്രമുഖരുടെയും കൊല്ലൂരിലെ വഴികാട്ടി കൂടിയായിരുന്നു സ്വാമി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ സ്വാമി 50 വര്‍ഷം മുന്‍പ് കൊല്ലൂരില്‍ എത്തിയതാണ്. ക്ഷേത്ര പരിസരത്തും കുടജാദ്രി മലമുകളിലെ ഗുഹയിലുമായി വര്‍ഷങ്ങളോളം ജീവിച്ചു. പിന്നീട് മൂകാംബികാ ദേവീ ക്ഷേത്ര പരിസരത്ത് രാമാനന്ദാശ്രമം സ്ഥാപിച്ചു.

2020ല്‍ മരിക്കുമെന്ന് സ്വാമി ശിഷ്യരോടെല്ലാം പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ലാലിനെ കൊച്ചിയിലെ വീട്ടിലെത്തി കാണുമ്പോഴും സ്വാമി പറഞ്ഞു. 2020ല്‍ ആണ് ദേഹവിയോഗം. അതാണ് അക്ഷപം പ്രതി ശരിയാകുന്നത്. ഒന്നര വര്‍ഷം മുന്‍പ് ഒടിയന്‍ സിനിമയുടെ ലൊക്കേഷനിലും എത്തി മോഹന്‍ലാലിനെ കണ്ടിരുന്നു. 'ഇനി കാണില്ല, ഒന്നര വര്‍ഷം കൂടിയേ ആയുസ്സുള്ളൂ'. ഇതായിരുന്നു സ്വാമി ലാലിനോട് അവസാനമായി പറഞ്ഞത്.

സ്വാമിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. മൂകാംബികയില്‍ എത്തിയതും നീര്‍ച്ചോലയില്‍ കുളിച്ചതും സ്വാമി ഉണ്ടാക്കി നല്‍കിയ കഞ്ഞി കുടിച്ച് അവിടെ ചാക്ക് പുതച്ച് ഉറങ്ങിയതുമെല്ലാം ലാല്‍ മുന്‍പ് വിശദീകരിച്ചിരുന്നു. ചന്തുക്കുട്ടി സ്വാമിയുണ്ടാക്കിയ സ്വധീനവും വിശദീകരിച്ചിരുന്നു. സ്വാമി നിത്യാനന്ദയുടെ ശിഷ്യനാണ് ചന്തുക്കുട്ടി സ്വാമി. കുടജാദ്രിയിലേക്കു റോഡും വാഹനവും ഇല്ലാതിരുന്ന കാലത്ത് കാല്‍നടയായി കുടജാദ്രിയിലെത്താന്‍ ഒട്ടേറെപ്പേര്‍ക്കു വഴികാട്ടിയായതു സ്വാമിയായിരുന്നു. സംസ്‌കാരം കൊല്ലൂര്‍ സൗപര്‍ണിക തീരത്തുള്ള പൊതുശ്മശാനത്തില്‍ നടന്നു.
അല്പം വിചിത്രമെന്ന് തോന്നുന്ന ജീവിതചര്യകള്‍, അവസാനകാലം വരെ സ്വയം പാകം ചെയ്ത ഭക്ഷണം. പ്രായത്തിന്റെ വലിയ നിയന്ത്രണങ്ങളില്ലാത്ത ശരീരം. നടക്കാന്‍ വടി വേണമെന്ന് മാത്രം. ഓര്‍മ്മക്കുറവ് തീരെ ഇല്ല. തന്നെ ദ്രോഹിച്ചവരെ പോലും സ്നേഹത്തോടെ ഓര്‍ക്കുന്ന ഈ നൂറ്റാണ്ടിലെ മനുഷ്യനെ അദ്ഭുതം എന്നല്ലേ വിളിക്കേണ്ടത് ?-ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ സ്വാമിയെ ഓര്‍ക്കുന്നത് ഇങ്ങനെയാണ്. തനിക്ക് കിട്ടുന്ന തുച്ഛമായ പഴങ്ങളും , ഭക്ഷണവും അത് തന്റെ അടുത്ത് വരുന്നവര്‍ക്ക് പ്രസാദമായി നല്‍കുക-ഇതായിരുന്നു സ്വാമി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category