1 GBP = 97.30 INR                       

BREAKING NEWS

ന്യൂയോര്‍ക്കില്‍ നടന്ന ലോക പരിസ്ഥിതി സമ്മേളനത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനെ പ്രതിനിധീകരിച്ച വ്യക്തി; തിളങ്ങിയത് അഭിഭാഷകന്‍, രാഷ്ട്രീയനേതാവ്, സാംസ്‌കാരിക പവര്‍ത്തകന്‍ എന്നീ നിലകളില്‍; അന്തരിച്ച കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ യു.ടി. രാജന് ആദരാഞ്ജലികള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: അന്തരിച്ച കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്മേയര്‍ യു.ടി. രാജന് (70) ആദരാഞ്ജലികളുമായി കോഴിക്കോട്ടുകാര്‍. അഭിഭാഷകന്‍, രാഷ്ട്രീയനേതാവ്, സാംസ്‌കാരികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ തിളങ്ങിയിരുന്ന അദ്ദേഹം ഹൃദ്രാഗബാധയെത്തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 1. 52നാണ് മരണം സംഭവിച്ചത്. എരഞ്ഞിപ്പാലം ചൈത്രം വീട്ടിലായിരുന്നു താമസം.

സ്വാതന്ത്ര്യസമരസേനാനിയായ യു.ടി. അപ്പുവൈദ്യരുടേയും ചിരുതക്കുട്ടിയുടേയും മകനാണ്. കെ.എസ്.യു. വിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. കോഴിക്കോട് ഗവ. ലോ കോളേജില്‍ നിയമവിദ്യാര്‍ത്ഥിയായിരിക്കെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ഭാരവാഹിയായിരുന്നു. 1991-ല്‍ ന്യൂയോര്‍ക്കില്‍നടന്ന ലോക പരിസ്ഥിതിസമ്മേളനത്തില്‍ അദ്ദേഹം കോഴിക്കോട് കോര്‍പ്പറേഷനെ പ്രതിനിധീകരിച്ചു. യു.കെ., യു.എസ്.എ., കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ രാജന്‍ 2019-ല്‍ ബിജെപി.യില്‍ ചേര്‍ന്നു.

കോര്‍പ്പറേഷന്‍ കൗണ്‍സിലറായും മരാമത്ത് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഇടതുമുന്നണി ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസ്-എസ് പാര്‍ട്ടിലീഡറായി തിരഞ്ഞെടുക്കപ്പെട്ട രാജന്‍ 1990 ഫെബ്രുവരി അഞ്ചിനാണ് മേയറായി ചുമതലയേറ്റത്. ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് കോണ്‍ഗ്രസ് എസിന് മേയര്‍ പദവി ലഭിച്ചപ്പോഴാണ് രാജന്‍ നഗരപിതാവായത്. ഒരു വര്‍ഷം ആ പദവിയിലിരുന്നു.

പ്രമുഖ അഭിഭാഷകന്‍ എം. രത്നസിങ്ങിന്റെ കീഴിലാണ് അഭിഭാഷകനായി പ്രവര്‍ത്തനം തുടങ്ങിയത്. അകാലത്തില്‍ മരിച്ച മകന്റെ സ്മരണയ്ക്കായി തുടങ്ങിയ യു.ടി. തിഥിന്‍രാജ് ട്രസ്റ്റിന്റെ പ്രസിഡന്റായിരുന്നു. ഭാര്യ: പി.പി. സുശീല (അഡ്വക്കറ്റ് നോട്ടറി, കോഴിക്കോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മുന്‍ അംഗം). മറ്റുമക്കള്‍: രുക്മരാജ് (ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്, കണ്ണൂര്‍), ഡോ. ആത്മ എസ്. രാജ് (ബദര്‍ അല്‍സമ ഹോസ്പിറ്റല്‍, അല്‍ ഖൗദ്, മസ്‌കറ്റ്). മരുമക്കള്‍: രാമു രമേശ് ചന്ദ്രഭാനു (സബ് ജഡ്ജ്, തലശ്ശേരി), ജയശങ്കര്‍ (അഭിഭാഷകന്‍, ഹൈക്കോടതി).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category