1 GBP = 97.30 INR                       

BREAKING NEWS

എന്റടുക്കെ വന്നടുക്കും പെമ്പറന്നോളേ...സമ്മതമോ കന്മദമോ നിന്‍ കടക്കണ്ണില്‍... ദിലീപും ഭാവനയും പാടി അഭിനയിച്ച ഈ പാട്ട് പാപ്പുകുട്ടി ഭാഗവതര്‍ പാടിയത് 97-ാം വയസ്സില്‍; മേരിക്കൊരു കുഞ്ഞാടിലെ അടിപൊളിപ്പാട്ട് പാടിയത് സിനിമയില്‍ ആദ്യഗാനം പാടി 60 വര്‍ഷത്തിനു ശേഷം; കേരള സൈഗാളിന്റെ മടക്കം മലയാളിയുടെ മനസ്സില്‍ പാട്ടിലൂടേയും അഭിനയത്തിലൂടേയും സ്വന്തം സാമ്രാജ്യം ഒരുക്കി; പാപ്പുകുട്ടി ഭാഗവതര്‍ എന്ന വിസ്മയം യാത്രയാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: നൂറ്റിയേഴാം വയസ്സിലാണ് പാപ്പുകുട്ടി ഭാഗവതരുടെ മടക്കം. ഗായകനായും അഭിനേതാവും തിളങ്ങിയ ബഹുമുഖ പ്രതിഭ. ആര്‍ക്കും സാധിക്കാത്തത് പലതും ചെയ്താണ് പാപ്പുക്കുട്ടി ഭാഗവതരുടെ യാത്ര. ചെറുപ്പത്തിലേ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട്. പിന്നീട് നാടകങ്ങളിലും സിനിമകളിലും ഏറെ പാടി. 1999ല്‍ സൂര്യ ഫെസ്റ്റിവലില്‍ തിരുവനന്തപുരത്ത് കച്ചേരി അവതരിപ്പിച്ചിരുന്നു. രണ്ടു മണിക്കൂര്‍ നിര്‍ത്താതെ പാടി. അന്നു പ്രായം 86. ഈ പ്രായത്തില്‍ ഒരു സംഗീതജ്ഞന്‍ കച്ചേരി നടത്തിയതായി കേട്ടുകേള്‍വി പോലുമില്ല. ഇതെങ്ങനെ സാധിച്ചുവെന്നാണ് പലരും ചോദിച്ചത്-നൂറാം വയസ്സിന്റെ നിറവില്‍ പാപ്പുക്കുട്ടി ഭാഗതവര്‍ പറഞ്ഞ വാക്കുകളാണ്.

മലയാളിയെ പല തരത്തിലും ഈ പ്രതിഭ വിസ്മയിപ്പിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ ശ്രദ്ധിക്കപ്പെട്ട ' എന്റടുക്കെ വന്നടുക്കും' എന്ന് തുടങ്ങുന്ന പാട്ട് പാടുമ്പോള്‍ പാപ്പുക്കുട്ടി ഭാഗവതര്‍ക്ക് പ്രായം 97 ആയിരുന്നു. പത്തുകൊല്ലം മുമ്പ് ഹിറ്റായ ഈ പാട്ട് ഇന്നും മലയാളി പാടി നടക്കുന്നു. ദീലീപും ഭാവനയും പാടി അഭിനയിച്ച സിനിമയിലെ ഈ പാട്ട് മതി പ്രായത്തെ തളര്‍ത്താത്ത പാപ്പുകുട്ടി ഭാഗവതരുടെ സ്വരമാധുരി അടുത്ത് അറിയാന്‍. പാട്ടിനെ സ്നേഹിക്കുന്ന പുതുതലമുറയ്ക്കും അങ്ങനെ പാപ്പുകുട്ടി ഭാഗവതര്‍ വിസ്മയമായി. എന്റടുക്കെ വന്നടുക്കും പെമ്പറന്നോളേ...സമ്മതമോ കന്മദമോ നിന്‍ കടക്കണ്ണില്‍ എന്ന പാട്ടിനൊപ്പം ദിലീപും ഭാവനയും നൃത്തം ചെയ്തത് മലയാളികള്‍ ഏറെ കൈയടിയോടെയാണ് സ്വീകരിച്ചത്.

സിനിമയില്‍ ആദ്യഗാനം പാടി 60 വര്‍ഷത്തിനു ശേഷമായിരുന്നു മേരിക്കുണ്ടൊരു കുഞ്ഞാടിലെ ഭാഗവതരുടെ ഗാനം. ഏഴാം വയസില്‍ കച്ചേരിയുമായി തുടങ്ങിയ അദ്ദേഹം നൂറാം വയസിലും തന്റെ പ്രിയപ്പെട്ട കൊച്ചിക്കാര്‍ക്കായി കച്ചേരി നടത്തി. ഇത് ലോക റിക്കോര്‍ഡ് പുസ്തകത്തിലും എത്തി. 'പക്കാല' യായിരുന്നു സംഗീത വേദികളിലെ ഹിറ്റു നമ്പര്‍. ഒരിക്കല്‍ ഒരു വേദിയില്‍ ഹിന്ദി ഗാനം പാടണമെന്ന് സദസ്യര്‍ ആവശ്യപ്പെട്ടു. കുന്ദന്‍ലാല്‍ സൈഗളിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഭാഗവതര്‍ സൈഗള്‍ - മല്ലിക് സഖ്യത്തിന്റെ 'സോജാ രാജകുമാരി' യാണു പാടിയത്. പിന്നീട് മിക്ക വേദിയിലും അത് ആവര്‍ത്തിക്കേണ്ടി വന്നു. ഏതാണ് 15,000 ലേറെ വേദികളില്‍ സോജാ രാജകുമാരി പാടി. പലയിടത്തും കാണികളുടെ 'വണ്‍സ് മോര്‍' വിളികളുടെ ശബ്ദം ഉയര്‍ന്നുു. അങ്ങനെയാണ് 'കേരള സൈഗള്‍' എന്ന പേരു കിട്ടിയത്. ഏത് അവാര്‍ഡിനേക്കാളും വിലയുള്ള കിരീടം.

പള്ളുരുത്തിയിലെ വസതിയില്‍ വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. നൂറ്റാണ്ടു നീണ്ട കലാസപര്യയ്ക്കു വിരാമമിട്ടാണ് അദ്ദേഹം വിടവാങ്ങുന്നത്. ഏഴാം വയസില്‍ 'വേദമണി' എന്ന സംഗീതനാടകത്തിലൂടെ അരങ്ങിലെത്തിയ പാപ്പുക്കുട്ടി 25 ല്‍ പരം സിനിമകളിലും പതിനയ്യായിരത്തോളം വേദികളില്‍ നാടകത്തിലും അഭിനയിച്ചു. നിരവധി സിനിമകള്‍ക്കായി പാടി. കോയമ്പത്തൂര്‍ പക്ഷിരാജ സ്റ്റുഡിയോയില്‍ ചിത്രീകരിച്ച 'പ്രസന്ന'യാണ് ആദ്യ സിനിമ.

1912 മാര്‍ച്ച് 29 നാണ് ജനനം. ഫോര്‍ട്ടുകൊച്ചിയുടെ പശ്ചാത്തലത്തില്‍ നാടകചലച്ചിത്രസംഗീത രംഗത്ത് ഉയര്‍ന്നുവന്ന പ്രതിഭകളില്‍ പ്രധാനിയായിരുന്നു. പതിനേഴു വയസുള്ളപ്പോള്‍ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ 'മിശിഹാചരിത്ര'ത്തില്‍ മഗ്ദലന മറിയത്തിന്റെ വേഷമിട്ട് പ്രഫഷനല്‍ നടനായി. പിന്നീട് തിക്കുറിശ്ശിയുടെ 'മായ' എന്ന നാടകത്തില്‍ അഭിനയിച്ചു. ഇതില്‍ പാപ്പുക്കുട്ടി നായകനും തിക്കുറിശ്ശി വില്ലനുമായിരുന്നു. കോളിളക്കം സൃഷ്ടിച്ച നാടകമായിരുന്നു 'മായ'. സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം, ഇണപ്രാവുകള്‍, ചിരിക്കുന്ന ചെകുത്താന്‍, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങി അനവധി നാടകങ്ങളില്‍ അഭിനയിച്ചു. 15,000 ത്തോളം വേദികളില്‍ നാടകം അവതരിപ്പിച്ചു. നിരവധി നാടകങ്ങളില്‍ പാടി. ഗായകന്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിനൊപ്പം നിരവധി നാടകവേദികളിലും പ്രവര്‍ത്തിച്ചു.

ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. ഗുരുവായൂരപ്പന്‍, സ്ത്രീഹൃദയം, മുതലാളി, വില കുറഞ്ഞ മനുഷ്യര്‍, പഠിച്ച കള്ളന്‍, അഞ്ചു സുന്ദരികള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സത്യനും നസീറിനും വേണ്ടി പല തവണ പിന്നണി പാടി. 1988 ലാണ് 'വൈസ് ചാന്‍സലര്‍' എന്ന അദ്ദേഹത്തിന്റെ അവസാന സിനിമ പുറത്തിറങ്ങിയത്. മുട്ടത്തുവര്‍ക്കിയുടെ പാടാത്ത പൈങ്കിളി കഥാപ്രസംഗ രൂപത്തിലാക്കി 250 വേദികളില്‍ അവതരിപ്പിച്ചും ശ്രദ്ധേയനായി. നൂറാം വയസ്സിനെ ആഘോഷമാക്കി പ്രായംമറന്നു കച്ചേരി നടത്തിയ പാപ്പുക്കുട്ടി ഭാഗവതരെ കൊച്ചിക്കാര്‍ക്ക് മറക്കാനാവില്ല. ഈ കച്ചേരിയിലൂടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടി.

സംഗീത നാടക അക്കാദമി പുരസ്‌കാരവും ഫെലോഷിപ്പുമടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി. പരേതയായ ബേബിയാണ് ഭാര്യ. ഗായികയും സിനിമാ സംവിധായകന്‍ കെ.ജി.ജോര്‍ജിന്റെ ഭാര്യയുമായ സെല്‍മ ജോര്‍ജ്, സിനിമസീരിയല്‍ നടന്‍ മോഹന്‍ ജോസ്, സാബു ജോസ്, ഷാദി, പരേതനായ ജീവന്‍ ജോസ് എന്നിവരാണ് മക്കള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category