1 GBP = 97.50 INR                       

BREAKING NEWS

ലണ്ടന്‍ ക്രോളിയില്‍ മരണത്തിനു കീഴടങ്ങിയ ജോസിന്റെ കുടുംബത്തിന് കൈമാറുന്നത് 4550 പൗ ണ്ട്; മൃതദേഹം ജൂലായ് രണ്ടിന് സംസ്‌കരിക്കും

Britishmalayali
kz´wteJI³

ഞ്ചു ദിവസം നീണ്ടു നിന്ന ജോസ് മെല്‍ബോയ് അപ്പീലിന് ഇന്നലെ അര്‍ദ്ധരാത്രി സമാപനം. അപ്പീല്‍ അവസാനിച്ചപ്പോള്‍ വിര്‍ജിന്‍ മണി വഴിയുള്ള സംഭാവനയും ഗിഫ്റ്റ് എയിഡും ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് എത്തിയതുമടക്കം മൊത്തം ഇന്നലെ വരെ 4,562.50 പൗണ്ടാണ് ലഭിച്ചത്.

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് കഴിഞ്ഞ അഞ്ചു ദിവസം കൊണ്ട് 1085 പൗണ്ട് ലഭിച്ചപ്പോള്‍ 2,885 പൗണ്ടാണ് വിര്‍ജിന്‍ മണി ലിങ്കിലേയ്ക്ക് വന്നത്. ഈ തുക ഗിഫ്റ്റ് എയിഡ് ഉള്‍പ്പെടെ 3,477.50 പൗണ്ട് ആയി മാറി. ഇങ്ങനെ മൊത്തം 4,562.50 പൗണ്ട് സ്വരൂപിച്ചാണ് അപ്പീല്‍ ഔദ്യോഗികമായി അവസാനിച്ചത്. 592.50 പൗണ്ട് ഗിഫ്റ്റ് എയിഡ് ആയി മാത്രം ലഭിച്ചു.

90 ആളുകള്‍ വിര്‍ജിന്‍ മണി ലിങ്കിലേയ്ക്ക് സംഭാവന നല്‍കിയപ്പോള്‍ 19 പേര്‍ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് സഹായം നല്‍കി. അങ്ങനെ മൊത്തം 109 പേരാണ് ഈ അപ്പീലില്‍ പങ്കെടുത്ത് ഇതുവരെ സാമ്പത്തിക സഹായം നല്‍കിയത്. 130 പൗണ്ട് വിര്‍ജിന്‍ മണിയുടെ കമ്മീഷനായും പ്രോസ്സസിംഗ് ഫീസായും കുറച്ചതിന് ശേഷം 17.50 പൗണ്ട് ജനറല്‍ ഫണ്ടില്‍ നിന്നു മെടുത്ത് 4550 പൗണ്ടാണ് ഇപ്പോള്‍ കൈമാറുന്നതിനായി നീക്കി വെച്ചിരിക്കുന്നത്. ഫണ്ട് കൈമാറുന്നതു വരെയുള്ള സംഭാവനകള്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും തുക കൈമാറുക. അതിനു ശേഷമുള്ള സംഭാവനകള്‍ ജനറല്‍ ഫണ്ടിലേക്ക് പോകുന്നതാണ്.
സാധാരണ രീതിയില്‍ സംഭാവന നല്‍കുന്ന തുകയുടെ നാലര ശതമാനം വരെ കമ്മീഷനായും പ്രോസ്സസിംഗ് ഫീസായും വിര്‍ജിന്‍ മണി എടുക്കുന്നതനുസരിച്ചുള്ള തുകയാണ് കുറച്ചെങ്കിലും സംഭാവന നല്‍കിയ കുറച്ചുപേര്‍ തന്നെ ഈ ഫീസ് നല്‍കുവാനുള്ള സാധ്യതയുണ്ട്. കൃത്യമായ കണക്കുകള്‍ വിര്‍ജിന്‍ മണിയില്‍നിന്ന് ലഭിക്കുന്നതനുസരിച്ചു ഈ തുക കണക്ക് കൂട്ടി നല്‍കുന്നതാണ്.

ലണ്ടനിലെ ക്രോളിയില്‍ ഈ മാസം 16ന് അന്തരിച്ച കൊച്ചി സ്വദേശി ജോസ് മെല്‍ബോയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കും മറ്റ് ചിലവുകള്‍ക്കുമായി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അപേക്ഷ കിട്ടിയതനുസരിച്ചാണ് ചാരിറ്റി ഫൗണ്ടേഷന്‍ ജോസ് മെല്‍ബോയ് അപ്പീല്‍ തുടങ്ങിയത്. സമാഹരിച്ച തുക ഉടന്‍ തന്നെ പരേതന്റെ കുടുംബത്തിന് കൈമാറുന്നതാണ്. ജോസ് മെല്‍ബോയി എന്ന കുടുംബനാഥന്റെ അകാല വിയോഗത്തില്‍ ഈ കുടുംബത്തിനെ സമാശ്വസിപ്പിച്ചുകൊണ്ട് അപ്പീലിന് സഹകരിച്ച എല്ലാ യുകെ മലയാളികള്‍ക്കും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടഷന്റെ ട്രസ്റ്റിമാര്‍ പ്രത്യേകം നന്ദി അറിയിച്ചു.

പരേതന്റെ സംസ്‌കാര ചടങ്ങുകള്‍ ജൂലൈ രണ്ടിനാണ് നടത്തുന്നത്.

ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ വിശദമായ സ്റ്റേറ്റ്‌മെന്റ് ചുവടെ:

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category