1 GBP = 99.00INR                       

BREAKING NEWS

സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍; സ്പേസ് സൊലൂഷന്‍സ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം കെട്ടിപ്പടുത്തത് 30 വര്‍ഷത്തെ പരിശ്രമത്തില്‍; ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ട് കേരളാ പ്രീമിയര്‍ ലീഗ് ദുബായ് ഡയറക്ടര്‍ സ്ഥാനവും വഹിച്ചു; ദുബായിലെ മെഡോസിലെ ആഢംബര വില്ലയില്‍ താമസവും; എല്ലാമുണ്ടായിട്ടും മലയാളി ബിസിനസുകാരന്‍ ടി.പി. അജിത് ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത് എന്തിന്? ജോയ് അറയ്ക്കലിന്റെ വഴിയെ അജിത്തും നീങ്ങിയതിലെ ഞെട്ടല്‍ മാറാതെ പ്രവാസികള്‍; കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് സംഭവിക്കുന്നതെന്ത്?

Britishmalayali
kz´wteJI³

ഷാര്‍ജ: കൊറോണകാലം ഗള്‍ഫിലെ പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കാലമാണ്. വന്‍കിടക്കാരായ മലയാളി പ്രവാസികള്‍ക്ക് പോലും കാലിടറിയ കാലം. പിടിച്ചു നില്ക്കാന്‍ വേണ്ടി പലവഴികള്‍ തേടുകയാണ് ഇവിടുത്തെ മലയാളികള്‍. ഒന്നുമില്ലാതെ നാട്ടിലേക്ക് വണ്ടി കയറേണ്ടി വന്നവരും നിരവധിയാണ്. ഇതിനിടെ പല കാരണങ്ങള്‍ കൊണ്ടും ജീവനൊടുക്കേണ്ടി വരുന്ന പ്രവാസികളുടെ കഥയും പുറത്തുവരുമ്പോള്‍ മലയാളി സമൂഹത്തിന് ഞെട്ടലുണ്ടാകുകയാണ്. ജോയ് അറയ്ക്കല്‍ എന്ന വ്യവസായിയുടെ ആത്മഹത്യയ്ക്ക് ശേഷ മറ്റൊരു പ്രവാസി ബിസിനസുകാരന്റെ മരണം കൂടി പ്രവാസി മലയാളികളെ ഞെട്ടിക്കുകയാണ്.

55കാരനായ മലയാളി ബിസിനസുകാരന്‍ ടി.പി. അജിത് ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നു ചാടിമരിച്ച സംഭവം മലയാളികളെ ശരിക്കും ഞെട്ടിക്കുകയായിരുന്നു. എന്തു കാരണം കൊണ്ടാണ് അദ്ദേഹം ജീവനൊടുക്കിയത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിക്കുമ്പോഴും എന്തുകാരണം കൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇതേക്കുറിച്ച് ഷാര്‍ജ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദുബായ് മെഡോസിലെ വില്ലയില്‍ താമസിക്കുന്ന കണ്ണൂര്‍ പനങ്കാവ്, ചിറയ്ക്കല്‍ ടിപി ഹൗസില്‍ ടി.പി.അജിതിനെ തിങ്കളാഴ്ച രാവിലെയാണ് ഷാര്‍ജ അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പേസ് സൊലുഷന്‍സ് ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ഡയറക്ടറായിരുന്നു. സാധാരണക്കാരനായ വ്യക്തിയായിരുന്ന അദ്ദേഹം മികച്ച സാമ്പത്തിക നിലയിലും ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇങ്ങനെയുള്ള ആള്‍ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന കാര്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.  സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്നുവെന്ന് അത്തരം പ്രശ്നങ്ങള്‍ ഇല്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സ്പേസ് സൊലൂഷന്‍സ് ഇന്റര്‍നാഷനലിന് കീഴില്‍ ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിക്കറ്റ് പ്രേമിയായ അദ്ദേഹം ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ കേരളാ പ്രിമിയര്‍ ലീഗ് (കെപിഎല്‍ദുബായ്) ഡയറക്ടറായിരുന്ന ഇദ്ദേഹം ദുബായിലെ മെഡോസിലായിരുന്നു താമസിച്ചിരുന്നത്.

ദുബായില്‍ നിന്ന് ഷാര്‍ജയിലെത്തിയ ഇദ്ദേഹത്തെ ബുഹൈറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ടവറില്‍ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഉടന്‍ തന്നെ അല്‍ ഖാസിമി ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേയ്ക്ക് മാറ്റി. ഇദ്ദേഹത്തിന്റെ കുടുംബം ദുബായിലുണ്ട്. ഭാര്യ: ബിന്ദു. മകന്‍ അമര്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി അജിതിന്റെ കൂടെ ബിസിനസ് നോക്കിനടത്തുന്നു. മകള്‍ ലക്ഷ്മി വിദ്യാര്‍ത്ഥിയാണ്. അടുത്തിടെ കണ്ണൂരില്‍ വീട് സ്വന്തമാക്കിയിരുന്നു.

വയനാട് മാനന്തവാടി സ്വദേശിയും പ്രവാസ ലോകത്തെ അറിയപ്പെടുന്ന മലയാളി പ്രമുഖനുമായിരുന്ന ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുടെ ഞെട്ടലില്‍ നിന്ന് മലയാളി സമൂഹം പൂര്‍ണമായും മോചിതനാകുന്നതിന് മുന്‍പാണ് വീണ്ടുമൊരു വ്യവസായിയുടെ ദുരന്തവാര്‍ത്ത പുറത്തുവന്നത് എന്നത് മലയാളികളെ ശരിക്കും ഞെട്ടിക്കുന്നുണ്ട്. ജോയ് അറയ്ക്കല്‍ ദുബായ് ബിസിനസ് ബേയിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടിയാണ് മരിച്ചത്. ദുബായ് ആസ്ഥാനമായുള്ള ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറായ അദ്ദേഹത്തിന്റെ മരണം ബിസിനസ് പ്രതിസന്ധിമൂലമാണെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു. സമാനമായ വിധത്തിലുളേ്ല ആത്മഹത്യയാണ് ഇപ്പോള്‍ അജിത്തിന്റെയു.

കോടികളുടെ സമ്പത്തുള്ളയാളും സ്വന്തം നാട്ടിലും യുഎഇയിലും ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രശസ്തനുമായ ജോയ് അറയ്ക്കല്‍ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നതിനിടെയാണ് ഏപ്രില്‍ 23ന് എല്ലാം അവസാനിപ്പിച്ച് ഈ ലോകത്ത് നിന്ന് അപ്രത്യക്ഷനായത്. അദ്ദേഹത്തെ അറിയാവുന്നവരുടെ മുന്നില്‍ ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുന്ന ചോദ്യം എന്തിന് ജോയി അത് ചെയ്തു എന്നാണ്. മാനന്തവാടി കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലെ ആറടി മണ്ണില്‍ ജോയ് അറയ്ക്കല്‍ ഒടുങ്ങിയെങ്കിലും മലയാളികളുടെ മുന്‍പില്‍ ആ മരണം ഒരു സമസ്യയായി തന്നെ അവശേഷിക്കുന്നു. സമാനമായ രീതിയിലാണ്, ഏതാണ്ട് ഇതേ പ്രായത്തിലുള്ള ടി.പി.അജിതും ജീവനൊടുക്കിയിരിക്കുന്നത് എന്നത് ഒരുപക്ഷേ, യാദൃച്ഛികതയായിരിക്കാം.

ജോയ് അറയ്ക്കല്‍ ജീവനൊടുക്കിയ വാര്‍ത്തയറിഞ്ഞപ്പോള്‍ അദ്ദേഹം എന്തിന് ഇതു ചെയ്തെന്ന് അജിത് അത്ഭുതപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു. ഒരിക്കലും ജോയ് അതു ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഒരു ബിസിനസുകാരന്‍ മാനസിക കരുത്ത് നേടണം എന്നുമായിരുന്നുവത്രെ അജിതിന്റെ അഭിപ്രായം.

മറ്റെല്ലാവരെയും പോലെ അജിതിനും കോവിഡ് പശ്ചാത്തലത്തില്‍ ചില മാനസിക സമ്മര്‍ദങ്ങളുണ്ടായിരുന്നുവെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സുഹൃത്ത് പറയുന്നു. അതു പക്ഷേ, ഒരിക്കലും വലിയൊരു സാമ്പത്തിക പ്രശ്നം മൂലമുള്ളതാണെന്ന് തോന്നിയിരുന്നില്ല. അജിതിന്റെ സ്പേസ് മാക്സ് കോണ്‍ട്രാക്ടിങ് കെട്ടിടനിര്‍മ്മാണ രംഗത്തെ പ്രശസ്ത നാമമായിരുന്നു. സൂപ്പര്‍ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും ലോഹം കൊണ്ടുള്ള വാതിലും മറ്റും നിര്‍മ്മിക്കുന്നതില്‍ ഖ്യാതിയുള്ള കമ്പനിയുമാണിത്.

കോവിഡ് കാലത്തെ പ്രതിസന്ധികള്‍ അലട്ടിയിരുന്നെങ്കിലും അതെല്ലാം അതിജീവിക്കുമെന്ന പ്രതീക്ഷ അജിത്തിന് ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന വ്യക്തി എന്തിന് ജീവനൊടുക്കി എന്ന വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category