kz´wteJI³
തിരുവനന്തപുരം: മലയാള സിനിമയിലെ വേര്‍തിരിവുകളെ കുറിച്ച് നടന് നീരജ് മാധവന് തുറന്നു പറഞ്ഞപ്പോള്‍ അത് ദഹിക്കാതിരുന്നവരാണ് ഇവിടുത്തെ സിനിമാ പ്രമാണിമാര്‍. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് നീരജ് മലയാള സിനിമയിലെ കൊള്ളരുതായ്മയെ കുറിച്ചു തുറന്നു പറഞ്ഞത്. ഈ സാഹചര്യത്തില്‍ നീരജിന് പിന്നാലെ മലയാള സിനിമയിലും കാസ്റ്റിങ് കൗച്ചുണ്ടെന്ന വെളിപ്പെടുത്തല്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയത് നടി ഹിമ ശങ്കറാണ്. സിനിമയിലെ അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ച് തുറന്നു പറഞ്ഞപ്പോള്‍ കുറച്ച് മാധ്യമങ്ങളല്ലാതെ ഡബ്ല്യുസിസിക്കാര്‍ പോലും തന്നെ പിന്തുണച്ചില്ലെന്നും ഹിമ തുറന്നടിച്ചു.
അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കു വച്ച കുറിപ്പിലാണ് മോശം കമന്റിട്ട ഒരാളെ വിമര്‍ശിക്കുന്നതിനൊപ്പം സിനിമാമേഖലയിലെ ദുഷ്പ്രവണതകളെക്കുറിച്ചും താരം തുറന്നു പറഞ്ഞത്. 'ഞാന്‍ പൊതുവേ ഒരു ഒറ്റയാളാണ്, ഒരാളേയും കൂസാതെ നടന്ന ഒരാള്‍. ഇതു വരെ ഉള്ള ഒരച്ചിലിട്ടും എന്നെ വാര്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ പൊതു സമൂഹം ഞാന്‍ ചെയ്ത വര്‍ക്കുകളുടെ ബേസില്‍ എന്നെ അളന്നപ്പോഴും എനിക്ക് വലിയ വിഷമം ഒന്നും തോന്നിയിട്ടില്ല.
അവരുടെ മനസ് അത്രേ ഉള്ളൂ എന്ന് കരുതി. എന്ന് വച്ച് നേരെ വന്നതിനോട് നല്ല പണിയും കൊടുത്തിട്ടുണ്ട്. മനസിലാക്കിപ്പിക്കാന്‍ സമയം നമ്മള് കൊടുക്കുന്നത് മണ്ടത്തരമാണ്. പൊതുവെ നേരിട്ട് പരിച്ചയപ്പെടുന്നവര്‍ക്ക് എന്നെ കുറിച്ച് ഉള്ള ഒപ്പീനിയന് മാറാറും ഉണ്ട്. അത് എന്റെ കണ്‍സേണും അല്ല. അഭിപ്രായം തുറന്ന് പറയുന്നവളായതിനാല്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്. അനാവശ്യം പറഞ്ഞിട്ടുണ്ട്. ഇത്തരക്കാരി പെണ്ണുങ്ങള് എന്തിനും തയ്യാര്‍ എന്നുള്ള ബോധ്യം ഉള്ള പോലെയാണ് ഇവിടുത്തെ പുരോഗമനം ഉള്ളവരും ഇല്ലാത്തവരും ആയ ആണും, പെണ്ണും വിശ്വസിക്കുന്നത്. പെണ്ണുങ്ങള് ആണെങ്കില്‍ അവരുടെ ആണുങ്ങളെ വലവീശിപ്പിടിക്കാന്‍ നടക്കുന്നവള് എന്ന മട്ടില്‍ പെരുമാറിയിട്ടുണ്ട്.' ഹിമ പറയുന്നു.
'ഇതുവരെയും ഞാന്‍ ' എന്നെ ' നഷ്ടപ്പെടാതെ കാത്തിട്ടുണ്ട്. ജീവിതാവസാനം വരെയും രാത്രി സുഖമായി ഉറങ്ങണം എന്നാണ് ആഗ്രഹം. എല്ലാം വെട്ടിപ്പിടിച്ചിട്ടും, രാത്രി ഉറക്കം കിട്ടാത്ത എത്രയോ 'വലിയവര്‍ ' ഉണ്ട്. ആത്മഹത്യ മാത്രം അഭയം ആയവര്‍. അങ്ങനെ ഒരു ചോയ്സ് ജീവിതത്തില്‍ ഞാന്‍ കോടികള്‍ തരാമെന്ന് പറഞ്ഞാലും എടുക്കില്ല. സിനിമയിലെ പാക്കേജിങ്ങ് ,അഥവാ ബെഡ് വിത്ത് ആക്ടിങ് ഒക്കെ പലരും ഇന്ന് തുറന്ന് പറയുന്നുണ്ട്. പണ്ട് ഞാനത് പറഞ്ഞപ്പോള്‍ കുറച്ച് മാധ്യമങ്ങള്‍ തന്ന സപ്പോര്‍ട്ട് അല്ലാതെ, ഡബ്ല്യുസിസിയിലെ ആഡ്യ സ്ത്രീ ജനങ്ങള്‍ ഒന്നും പ്രതികരിച്ചില്ല. കാരണം എന്തെന്ന് മനസിലായിട്ടും ഇല്ല. പല വര്‍ക്കുകള്‍ക്കും എന്നെ വിളിക്കാതായതിന് പിറകില്‍ എത്ര കഴിവുണ്ടായിട്ടും കാര്യമില്ല, അഭിപ്രായം പറയുന്നവള്‍ക്ക് നേരെയുള്ള സിനിമാ ഇന്‍സ്ട്രിയിലെ ചൊരുക്കു കൊണ്ടാണ് എന്ന് പല വഴികള്‍ വഴി അറിഞ്ഞിട്ടും ഉണ്ട്. പരാതിയില്ല. നമ്മുടെ തൊലി വിവാദ പ്രൂഫ് ആയതുകൊണ്ട് ഇപ്പോഴും സമാധാനത്തില്‍ ഇരിക്കുന്നു' ഹിമ കൂട്ടിച്ചേര്‍ത്തു.
നേരത്തെ മലയാള സിനിമയിലെ നിയന്ത്രിക്കുന്നത് 15 പേര് അടങ്ങുന്ന ശക്തമായ ലോബിയാണെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാറിന്റെ പരിഗണനയില്‍ ഇരിക്കയാണ്. ഇതില്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ പോലും അവര്‍ക്ക് ഇഷ്ടമില്ലാത്ത ആളെ എന്നെന്നേക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാന്‍ കഴിയും. ഇതില്‍ നടന്, സംവിധായകന്, നിര്‍മ്മാതാവ് എന്നി തലങ്ങളില്‍ ഉള്ളവരുണ്ടെന്നും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 300 പേജുള്ള റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ജസ്റ്റിസ് കെ. ഹേമ, നടി ശാരദ, മുന്‍ ഐഐഎസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവര്‍ അടങ്ങിയതാണ് കമ്മീഷന്.
15 പേര് അടങ്ങുന്ന ലോബിയുടെ നീക്കങ്ങള്‍ കാരണമാണ് മൊഴി നല്‍കാമെന്ന് ഉറപ്പുനല്കിയവരില് പലരും പിന്മാറിയത്. രഹസ്യമായി കമ്മീഷന് സിനിമ മേഖലയിലുള്ള പലരെയും കണ്ടു. അഭിപ്രായം പറയാന്‍ പ്രമുഖര്‍ക്കുള്‍പ്പെടെ പേടിയാണ്. ആരുടെയും പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കില്ല എന്ന് ഉറപ്പ് നല്‍കിയായിരുന്നു കമ്മീഷന്റെ പ്രവര്‍ത്തനമെന്നും ജസ്റ്റിസ് ഹേമ പറയുന്നു.
നടിമാര്‍ അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ ഒറ്റയ്ക്ക് ചെല്ലാന്‍ പറയും. അവരോട് ലൈംഗിക താത്പര്യം അറിയിക്കും. സമ്മതിച്ചാല്‍ മാത്രമേ അവസരം കിട്ടൂ. ഇതിന്റെ വാട്സാപ്പ് ചാറ്റ്, സ്ക്രീന്‍ഷോട്ടുകള്‍, എസ്എംഎസ് സന്ദേശങ്ങള്‍ എന്നിവയുടെ നൂറിനടുത്ത് തെളിവുകള്‍ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണ്. ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നതും ലോബിയുടെ രീതിയാണ്. അവര്‍ക്ക് ഇഷ്ടമില്ലാതെ പെരുമാറിയാല്‍ സൈബര്‍ ആക്രമണം നടത്തും. ഇവര്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലനില്‍പ്പുള്ളൂവെന്ന സ്ഥിതിയാണ്. നിര്‍മ്മാണം, അഭിനയം, സംവിധാനം എന്നീ മേഖലകളിലെ 57 പേരെ കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സിനിമാരംഗത്തുള്ള ലോബിയെ ഉപദേശിച്ച് നേരെയാക്കാനാവില്ല. അവരെ നിയന്ത്രിക്കാന്‍ നിയമം കൊണ്ട് മാത്രമേ സാധിക്കൂ. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം. ഈ വര്‍ഷം തന്നെ നിയമനിര്‍മ്മാണം സാധിക്കുമെന്നാണ് പ്രതീക്ഷ. ആവശ്യമെങ്കില്‍ നിയമോപദേശം നല്‍കും: ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം, നിയമനിര്‍മ്മാണം വേഗം നടപ്പിലാക്കണം, അടിയന്തരമായി ട്രിബ്യൂണല്‍ രൂപീകരിക്കണം, അഞ്ച് വര്‍ഷമെങ്കിലും വിചാരണ നടത്തി പരിചയമുള്ള വനിതാ ജഡ്ജിയായിരിക്കണം അംഗം,, സിനിമാ രംഗത്ത് കരാര്‍വ്യവസ്ഥ ഉണ്ടാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും കമ്മീഷന് മുന്നോട്ടു വെക്കുകയുണ്ടായി. പ്രമുഖ താരങ്ങള്‍ക്ക് പോലും സിനിമയില്‍ കരാര്‍ നല്‍കുന്നില്ല. ഏതൊക്കെ രംഗമാണ് അഭിനയിക്കേണ്ടതെന്ന് നേരത്തെ പറയാറില്ല. ഇത് നടിമാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. സിനിമ തുടങ്ങി കുറെക്കഴിഞ്ഞ് മാത്രമാണ് ചുംബനം, ശരീരപ്രദര്‍ശനം നടത്തേണ്ട രംഗങ്ങള്‍ എന്നിവ അഭിനയിക്കണമെന്ന് പറയുന്നത്. ഇതിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കുന്നത് പതിവാണ്. ഈ രംഗങ്ങളില്‍ അഭിനയിക്കാന്‍ വിമുഖത കാണിക്കുന്നവരെ വിലക്കുന്നതും പതിവാണ്. ചിത്രീകരണ സ്ഥലത്ത് വസ്ത്രം മാറാനോ, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ ഉള്ള സൗകര്യം പോലും പലയിടത്തുമില്ലെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam