1 GBP = 98.20 INR                       

BREAKING NEWS

ദിവസം 12മണിക്കൂര്‍ വരെ ജോലി; അവധിയെടുക്കാന്‍ 100 ഡോളര്‍ നല്‍കണം; മലയാളി യുവതിയുടെ പോരാട്ടത്തിനൊടുവില്‍ ഓസ്‌ട്രേലിയയിലെ ഹോട്ടല്‍ പൂട്ടി; നഷ്ടപരിഹാരം നല്‍കാനും ഉത്തരവ്

Britishmalayali
kz´wteJI³

കാന്‍ബറ: ഭീഷണിപ്പെടുത്തി ജോലി ചെയ്യിപ്പിച്ച ഓസ്‌ട്രേലിയയിലെ മലയാളി റെസ്‌റ്റോറന്റിനെതിരെ മലയാളി യുവതി നടത്തിയ പോരാട്ടം വിജയിച്ചു. രണ്ടു മക്കളുടെ മാതാവായ നീനുമോള്‍ നടത്തിയ പോരാട്ടത്തിനൊടുവില്‍ വന്‍ പിഴയാണ് റെസ്റ്റോറന്റിനെതിരെ ചുമത്തിയിരിക്കുന്നത്. കാന്‍ബറയിലെ മലയാളി റെസ്‌റ്റോറന്റിനെതിരെയാണ് നീനു മോള്‍ പരാതി നല്‍കിയത്.

2018 മെയ് മാസത്തിലാണ് കാന്‍ബറയിലെ ബിന്നീസ് കാത്തീറ്റോ എന്ന മലയാളി റെസ്റ്റോറന്റില്‍ നീനുമോള്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവും രണ്ടു മക്കളും ഉള്‍പ്പെടുന്ന കുടുംബത്തോടൊപ്പം താല്‍ക്കാലിക വിസയിലാണ് ന്യൂസിലാന്റില്‍ നിന്നും നീനുമോള്‍ ഓസ്‌ട്രേലിയയിലേക്ക് എത്തിയത്. ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് റെസ്റ്റോറന്റ് ഉടമകളുമായി കരാറും ഉണ്ടായിരുന്നു.

55,000 ഡോളര്‍ ശമ്പളം, ആഴ്ചയില്‍ 38 മണിക്കൂര്‍ ജോലി തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജോലിയില്‍ കയറിയത്. എന്നാല്‍ ആ വ്യവസ്ഥകളുടെയെല്ലാം വലിയ ലംഘനമാണ് നീനുമോള്‍ക്കു നേരിടേണ്ടി വന്നത്. കാരണം, ജോലിയില്‍ പ്രവേശിച്ച് ഓരോ രണ്ടാഴ്ച കൂടുമ്പോഴും 511.40 നീനുവിന് റെസ്‌റ്റോറന്റ് ഉടമകള്‍ക്ക് നല്‍കേണ്ടി വന്നു. നികുതി അടയ്ക്കാനാണ് ഈ പണം എന്നു പറഞ്ഞാണ് റെസ്‌റ്റോറന്റ് ഉടമകള്‍ ഈ തുക വാങ്ങിച്ചത്. 

മാത്രമല്ല, ആഴ്ചയില്‍ 70 മണിക്കൂറോളമായിരുന്നു ജോലി ചെയ്യേണ്ടിയിരുന്നത്. അതായത് ദിവസവും 12 മണിക്കൂര്‍ ജോലി റെസ്‌റ്റോറന്റില്‍ ചെയ്യേണ്ടി വന്നു. വീട്ടില്‍ തിരികെയെത്തി മക്കളുടെ കാര്യങ്ങള്‍ പോലും നോക്കാന്‍ സമയമില്ലാത്ത അവസ്ഥയായി. കൂടാതെ, അവധിയെടുക്കാനും സാധിക്കില്ലായിരുന്നു. ഒരു അവധി എടുത്താന്‍ 100 ഡോളര്‍ അങ്ങോട്ടു നല്‍കേണ്ട സ്ഥിതിയാണ് ഉണ്ടായത്. ഒരു അസുഖം വന്നാല്‍ പോലും പണം നല്‍കി അവധി എടുക്കേണ്ട സ്ഥിതിയായിരുന്നു.

ഇതിനെതിരെ റെസ്റ്റോറന്റ് ഉടമകളുമായി സംസാരിച്ചുവെങ്കിലും അനുസരിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും, വിസ റദ്ദാക്കുമെന്നുമായിരുന്നു ഭീഷണി.  2019 ജനുവരി 13ന് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. മെഡിക്കല്‍ ലീവ് എടുത്ത ദിവസമാണ് നീനുമോളെ പിരിച്ചു വിട്ടത്. കാരണം കൂടാതെ പെട്ടെന്ന് തന്നെ പിരിച്ചുവിടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നീനുമോള്‍ യുണൈറ്റഡ് വോയിസ് യൂണിയനെ സമീപിക്കുകയും അതുവഴി മനുഷ്യാവകാശ ലംഘനത്തിന് പരാതിപ്പെടുകയുമായിരുന്നു.

ട്രൈബ്യൂണല്‍ നടത്തിയ അന്വേഷണത്തില്‍ നീനുമോള്‍ക്ക് നല്‍കിയിരുന്ന ശമ്പളത്തില്‍ നിന്ന് ഒരു ഭാഗം തിരിച്ചുപിടിക്കുകയും, അധിക സമയം ജോലിയെടുപ്പിക്കുകയും ചെയ്തു എന്ന് കണ്ടെത്തി. തുടര്‍ന്ന് റെസ്റ്റോറന്റ് ഉടമ റോസ് തോമസിനോടും, ഭര്‍ത്താവ് ബിന്നി ബാബുവിനോടും 17,940 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടത്. ശമ്പള കുടിശ്ശികയും, മാനനഷ്ടത്തിനുള്ള പരിഹാരവുമായി 13,320 ഡോളറും, നോട്ടീസ് നല്‍കാതെ പിരിച്ചു വിട്ടതിന്റെ കുടിശ്ശികയായി 4,620 ഡോളറുമാണ് നല്‍കേണ്ടത്. കേസില്‍ പെട്ടതിനെ തുടര്‍ന്ന് ബിന്നിസ് കത്തിറ്റോ റെസ്റ്റോറന്റ് അടച്ചു പൂട്ടേണ്ടതായും വന്നു.

മോശം ഷെഫ് ആയിരുന്നു നീനുമോള്‍ എന്നും ഭക്ഷണം പാകം ചെയ്യാന്‍ അറിയില്ലായിരുന്നുവെന്നും റെസ്റ്റോറന്റ് ഉടമകള്‍ വാദിച്ചു. എന്നാല്‍ ന്യൂസിലാന്‍ഡില്‍ നാലു വര്‍ഷം ഷെഫ് ആയി ജോലിചെയ്ത ശേഷമാണ് നീനുമോള്‍ കാന്‍ബറയില്‍ എത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category