1 GBP =99.30INR                       

BREAKING NEWS

ഫോണില്‍ വിളിച്ചു അഷ്‌ക്കര്‍ അലി ഷംന കാസിമിന് അയച്ചു കൊടുത്തത് ടിക് ടോക്ക് താരത്തിന്റെ ഫോട്ടോ; ഗള്‍ഫില്‍ സ്വര്‍ണ്ണക്കടയും ആഡംബരക്കാറുകളും ഉണ്ടെന്നും പറഞ്ഞു; ഫോട്ടോയില്‍ ആളെ ഇഷ്ടമായ നടി വീട്ടുകാരുമായി ആലോചിച്ചു; വിദേശത്തു നിന്നും സ്വര്‍ണം കടത്തുന്നതിന് ഇടനിലക്കാരിയാകുമോ എന്നു ഫോണില്‍ ചോദിച്ചപ്പോള്‍ ഞെട്ടി; സ്വര്‍ണ്ണത്തിന്റെ തൂക്കമനുസരിച്ച് തുക നല്‍കാമെന്നും എയര്‍പോര്‍ട്ടില്‍ പ്രശ്നങ്ങളില്ലെന്നും അറിയിച്ചപ്പോള്‍ സംശയമായി; ഷംന ചതിയില്‍ നിന്നും രക്ഷപെട്ടത് തലനാരിഴക്ക്

Britishmalayali
ആര്‍ പീയൂഷ്

കൊച്ചി: സോഷ്യല്‍ മീഡിയ വഴി അപമാനിക്കുമെന്ന് നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം നടത്തിയ സംഘം നടിയെ ബന്ധപ്പെട്ടത് വിദേശത്ത് നിന്നും സ്വര്‍ണം കേരളത്തിലേക്ക് എത്തിക്കാനായുള്ള ഇടനിലക്കാരിയാകാമോ എന്ന് ചോദിച്ചാണ്. ഏപ്രില്‍ മാസത്തിലാണ് നടിയുടെ ഫോണിലേക്ക് ഒരു അപരിചിതമായ നമ്പരില്‍ നിന്നും ഫോണ്‍ വന്നത്. അഷ്‌ക്കറലി എന്ന് പരിചയപ്പെടുത്തിയ ആള്‍ നടിയോട് ഏറെ നേരം സംസാരിച്ചതിന് ശേഷം ദുബായില്‍ നിന്നും സ്വര്‍ണം കൊണ്ടുവരാന്‍ സഹായിക്കണമെന്ന് ആവിശ്യപ്പെട്ടു. സ്വര്‍ണ്ണത്തിന്റെ തൂക്കമനുസരിച്ച് തുക നല്‍കാമെന്നും എയര്‍പോര്‍ട്ടില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടാകില്ല എന്നും അറിയിച്ചു. എന്നാല്‍ നടി ഇതു നിരസിച്ചു. ഫോണ്‍ വിളിച്ചയാള്‍ പിന്നീട് ഏറെ നിര്‍ബന്ധിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് അന്‍വറലി എന്ന പേരില്‍ മറ്റൊരു ഫോണ്‍ കോള്‍ നടിക്കെത്തുന്നത്. കോഴിക്കോട്ടെ വലിയ കുടുംബത്തില്‍ പെട്ടയാളാണെന്നും ഗള്‍ഫിലടക്കം സ്വര്‍ണക്കടകളുണ്ടെന്നുമാണു പറഞ്ഞത്. ഷംനയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ കാസര്‍കോട്ടെ ഒരു ടിക്ടോക് താരത്തിന്റെ ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്തു. ഫോട്ടോ കണ്ട് ഇഷ്ട്ടപെട്ട നടി വിവാഹത്തിന് സമ്മതമാണെന്നും വീട്ടുകാരുമായി സംസാരിക്കാനും ആവിശ്യപ്പെട്ടു. തുടര്‍ന്ന് ഷംനയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും കുടുംബക്കാര്‍ വിവാഹാലോചനയുമായി കൊച്ചിയിലെ വസതിയിലെത്തുമെന്നും അറിയിച്ചു. അങ്ങനെയാണ് ജൂണ്‍ 3 ന് കൊച്ചിയിലെ വീട്ടില്‍ അറസ്റ്റിലായവര്‍ എത്തുന്നത്.

വിവാഹകാര്യങ്ങളെപറ്റി സംസാരിക്കുന്നതിനിടയില്‍ സ്ത്രീകളാരും എത്താതിരുന്നത് എന്ന് അന്വേഷിച്ചു. അവര്‍ അടുത്ത ദിവസം വരുമെന്നാണ് പറഞ്ഞത്. സംസാരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ കുടുംബക്കാരെ കാണിക്കാനാണ് എന്നാണ് ഇവര്‍ പറഞ്ഞത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഷംന വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെട്ട അന്‍വറലിയെ വീഡിയോ കോള്‍ ചെയ്തു. അപ്പോഴാണ് ഫോട്ടോയില്‍ കണ്ട ആളല്ല ഇതെന്ന് മനസ്സിലായത്. ഇയാള്‍ വീട്ടിലെത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നയാളായിരുന്നു. തുടര്‍ന്ന് നടി വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വീടിനു പുറത്തെ ദൃശ്യങ്ങളും വാഹനത്തിന്റെ ദൃശ്യങ്ങളും പകര്‍ത്തിയത് അറിയുന്നത്.

പിന്നീട് അന്‍വറലി എന്ന് പരിചയപ്പെടുത്തിയആള്‍ നടിയുടെ വീട്ടില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വിട്ട് സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒരു ലക്ഷം രൂപ തന്നാല്‍ ഇതില്‍ നിന്നും പിന്മാറാം എന്നും ഇയാള്‍ പറഞ്ഞു. ഇതോടെയാണ് നടി കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഷാഡോ പൊലീസും മരട് പൊലീസും സംയുക്തമായി ചേര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂര്‍ വാടാനപ്പിള്ളി ശാന്തി റോഡ് അമ്പലത്ത് റഫീഖ് മുഹമ്മദ് (30), കുന്നംകുളം കടവൂര്‍ കൊരട്ടിക്കര കമ്മക്കാട്ട് രമേഷ് കൃഷ്ണന്‍ (35), കൊടുങ്ങല്ലൂര്‍ കയ്പമംഗലം പുത്തന്‍പുര ശരത് ശിവദാസന്‍ (25), കുണ്ടലിയൂര്‍ നാലുമുക്ക് സെന്റര്‍ അമ്പലത്ത് അഷ്‌റഫ് സെയ്ത് മുഹമ്മദ് (52) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് അന്‍വറലി എന്ന പേരില്‍ നടിയെ വിവാഹം കഴിക്കാന്‍ മുന്നോട്ട് വന്നയാള്‍ റഫീക്ക് മുഹമ്മദാണെന്ന് അറിഞ്ഞത്.

പ്രതികള്‍ കൂടുതല്‍ പ്രമുഖരില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഷംനയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവര്‍ക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി മരട് പൊലീസിനെ സമീപിച്ചത്. വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. രണ്ടുമോഡലുകളാണ് ഇവര്‍ക്കെതിരെ മരട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവരില്‍ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ അതോ നിലവിലുള്ള കേസില്‍ ഇവരുടെ പരാതി ഉള്‍പ്പെടുത്തി അന്വേഷിക്കാന്‍ കഴിയുമോ എന്ന് പൊലീസ് തീരുമാനിക്കും. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്.

പുതിയ പരാതികളുടെ അടിസ്ഥാനത്തില്‍ സെലിബ്രിറ്റികളെ പറ്റിച്ച് പണം തട്ടിയെടുക്കാനുള്ള ശ്രമം പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. തട്ടിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നുവെന്ന് തന്നെയാണ് ഇതോടെ വെളിവാകുന്നത്. കൂടാതെ ഇവര്‍ക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടോ എന്ന കാര്യങ്ങളും അന്വേഷിക്കുകയാണ്. റിമാന്‍ഡ് ചെയ്ത പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് മരട് പൊലീസ് പറഞ്ഞു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വഭിക്കുകയുള്ളൂ. മരട് എസ്.എച്ച.ഒ സി.വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category