1 GBP = 102.10 INR                       

BREAKING NEWS

ക്രെഡിറ്റ് കാര്‍ഡും മോര്‍ ട്ട്‌ഗേജും മുതല്‍ പേഴ്‌സണല്‍ ലോണ്‍ വരെ അടയ്ക്കാതെ കഴിഞ്ഞോളാന്‍ സര്‍ക്കാര്‍; ഒക്ടോബര്‍വരെ നീട്ടിയ ഈ പേയ്‌മെന്റ് ഹോളിഡേ എങ്ങനെ ഉപയോഗിക്കാം?

Britishmalayali
kz´wteJI³

പേയ്മെന്റ് ഹോളിഡേ ഒക്ടോബര്‍ വരെ നീട്ടിയതിന്റെ പശ്ചാത്തലത്തില്‍ അത് എങ്ങനെ വിവേകപൂര്‍വ്വം ഉപയോഗിക്കാം എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത മണി സേവിംഗ് എക്സ്പേര്‍ട്ട് വെബ്സൈറ്റിലൂടെ സാമ്പത്തിക വിദഗ്ദനായ മാര്‍ട്ടിന്‍ ലൂയിസ്. കൊറോണക്കാലത്ത് നിരവധി വിദഗ്ദോപദേശങ്ങളിലൂടെ പണം ലാഭിക്കുവാന്‍ നിരവധി പേരെ സഹായിച്ചമാര്‍ട്ടിന്‍ ലൂയിസ് കൊറോണ വൈറസ് സാമ്പത്തികമായി തകര്‍ത്ത നിരവധിപേര്‍ക്ക് പേയ്മെന്റ് ഹോളിഡെ എങ്ങനെ അവരുടെ ഗുണത്തിനായി ഉപയോഗിക്കാം എന്നാണ് ഇത്തവണ പറയുന്നത്.

തൊഴില്‍ നഷ്ടമോ, ഫര്‍ലോയോ, വ്യാപാരനഷ്ടമോ എന്തുതന്നെയായാലും രാജ്യത്തെ നിരവധി പേയ്മെന്റുകള്‍ക്ക് താത്ക്കാലികമായി ഒരു വിരാമം വന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ പേയ്മെന്റ് ഹോളിഡേ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുണ്ടെങ്കിലും അത് ഉപയോഗിക്കുന്നവര്‍ക്ക് ചില വിലയേറിയ മൂന്നറിയിപ്പുകളും അദ്ദേഹം നല്‍കുന്നുണ്ട്. ഈ കാര്യങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ ബാധിച്ചേക്കാം എന്നതിനാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്.

ജൂലായ് 9 മുതല്‍ ഒക്ടോബര്‍ 31 വരെ നീട്ടിയ പേയ്മെന്റ് ഹോളിഡേ അത് ഇതുവരെ ഉപയോഗിച്ചവര്‍ക്ക് പുറമേ ഈ പദ്ധതിയില്‍ പുതിയതായി വരുന്നവര്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. പേയ്മെന്റ് ഹോളിഡേ അത്യാവശ്യമാണെങ്കില്‍ മാത്രം ഏടുക്കുക എന്നാണ് മാര്‍ട്ടിന്‍ ലൂയിസ് പറയുന്നത്. നിങ്ങളുടെ സാമ്പത്തികസ്ഥിതി മൊത്തത്തില്‍ തകരുന്നതിലും മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നതിലും നല്ലത് അതാണ്. എന്നാല്‍ അത്യാവശ്യമാണെങ്കില്‍ മാത്രമേ എടുക്കാവൂ എന്നും അദ്ദേഹം പറയുന്നു.

അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് അദ്ദേഹം നിരത്തുന്നത്. ഒന്ന്, പേയ്മെന്റ് ഹോളിഡേ എന്നുപറഞ്ഞാല്‍, തത്ക്കാലം പേയ്മെന്റുകള്‍ നടത്തേണ്ടതില്ല എന്നു മാത്രമേ ഉള്ളു. ഇന്നത്തെ പേയ്മെന്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുന്നു. എന്നായാലും നല്‍കേണ്ട തുക നല്‍കണം. പക്ഷെ നിങ്ങള്‍ അത് വൈകി നല്‍കുമ്പോള്‍ ഉള്ള പലിശ ചിലപ്പോള്‍ താങ്ങാവുന്നതിലും അപ്പുറമായേക്കാം.രണ്ട്, നിങ്ങള്‍ പേയ്മെന്റ് ഹോളിഡേ ഉപയോഗിച്ചാല്‍ തീര്‍ച്ചയായും അത് നിങ്ങളുടെ ക്രെഡിറ്റ് ഫയലില്‍ പ്രതിഫലിക്കില്ല, പക്ഷെ നിങ്ങളുടെ ഭാവിയിലെ ക്രെഡിറ്റ് അപേക്ഷകളെ അത് ബാധിക്കാനുള്ള സാധ്യതയുണ്ട്. അത് ഭാവിയില്‍ നിങ്ങള്‍ക്ക് ദോഷകരമായേക്കാം.

നിങ്ങള്‍ക്ക് ഭാഗികമായി ഒരു പേയ്മെന്റ് ഹോളിഡേ എടുക്കാം എന്നാലും ക്രെഡിറ്റ് കാര്‍ഡിലേക്ക് ഒരു ട്രാന്‍സ്ഫര്‍ നടത്തണം എന്നുതന്നെയാണ് അദ്ദേഹം പറയുന്നത്. പലരും അവരുടെ സാമ്പത്തികസ്ഥിതി താത്ക്കാലികമായി ഭദ്രമാക്കുവാന്‍ ആശ്രയിക്കുന്ന ഓവര്‍ ഡ്രാഫ്റ്റ് സൗകര്യത്തെ കുറിച്ചും ഈ സാമ്പത്തിക വിദഗ്ദന്‍ പറയുന്നുണ്ട്. 500 പൗണ്ട് വരെയുള്ള പലിശരഹിത ഓഫര്‍ഡ്രാഫ്റ്റുകളുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. ഈ സൗകര്യം പരിഗണിക്കാം എന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. കഴിഞ്ഞയാഴ്ച്ചയാണ് എഫ് സി എ ഒരു പുതിയ ത്രൈമാസ പേയ്മെന്റ് ഹോളിഡേ പ്രഖ്യാപിച്ചത്.

നേരത്തേ ഇത് ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിച്ചപ്പോള്‍ ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരാണ് ഈ സൗകര്യം വിനിയോഗിച്ചത്. അന്ന് എഫ് സി എ യുടെ ഇടക്കാല ചീഫ് എക്സിക്യുട്ടീവ് ആയിരുന്ന ക്രിസ്റ്റഫര്‍ വൂലാര്‍ഡ് പറഞ്ഞത്, പണമടയ്ക്കുവാന്‍ കഴിവുള്ളവര്‍ അത് കൃത്യ സമയത്ത് തന്നെ അടച്ചാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവര്‍ക്ക് ഗുണമായി ഭവിക്കും എന്നാണ്. എന്നാല്‍ നിവര്‍ത്തിയില്ലാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഈ സൗകര്യം ഒക്ടോബര്‍ 21 വരെ നീട്ടിയിട്ടുണ്ട്.

യു കെ ഫിനാന്‍സില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് എല്ലാത്തരം പേയ്മെന്റ് ഹോളിഡേകളും സമീപകാലത്ത് വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്താകമാനമായി ഏകദേശം രണ്ട് ദശലക്ഷത്തോളം മോര്‍ട്ട്ഗേജ്‌പേയ്മെന്റ് ഹോളിഡേയാണ് നല്‍കിയിട്ടുള്ളത്. ട്രേഡ് അസ്സോസിയേഷന്‍ അംഗങ്ങള്‍ പറയുനത് ഏകദേശം 27 ദശലക്ഷം പലിശരഹിത ഓവര്‍ഡ്രാഫ്റ്റുകള്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് നല്‍കി എന്നാണ്.അതിനുപുറമെ 6,88,900 പേഴസണല്‍ ലോണുകളിലും ഡിഫറല്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. 96,17,000 ക്രെഡിറ്റ് കാര്‍ഡുകളിലാണ് ഡിഫറല്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category