1 GBP = 97.30 INR                       

BREAKING NEWS

ഉറക്കത്തിനിടെ ആരോ എന്നെ വലിക്കുന്നതായി തോന്നി; മുതുകില്‍ പിടിച്ച് ആരോ തിരിക്കാന്‍ ശ്രമിക്കുന്നതായും അനുഭവപ്പെട്ടു; ഹോട്ടല്‍ മുറിയിലെ പ്രേതാനുഭവം പങ്കുവെച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇംഗ്ലണ്ടില്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി പോയപ്പോള്‍ ഉണ്ടായ പ്രേതാനുഭവങ്ങളെക്കുറിച്ചു വെളിപ്പെടുത്തി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സുഷമാ വര്‍മ. ഇംഗ്ലണ്ടിലെ ഹോട്ടല്‍ മുറിയില്‍ ഉറങ്ങുന്നതിനിടെ ആരോ പിടിച്ചുവലിക്കുന്നതായും മുതുകില്‍ പിടിച്ച് ആരോ തിരിക്കാന്‍ ശ്രമിക്കുന്നതായും അനുഭവപ്പെട്ടെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സുഷമ പറഞ്ഞു.

'പരിശീലനത്തിനു ശേഷം മുറിയിലേക്കു പോയി. പ്രാക്ടീസ് ചെയ്യുമ്പോഴത്തെ വസ്ത്രം ധരിച്ചു തന്നെ ഉറങ്ങാന്‍ കിടന്നു. ഉറക്കത്തിനിടെ ആരോ എന്നെ വലിക്കുന്നതായി തോന്നി. മുതുകില്‍ പിടിച്ച് ആരോ എന്നെ തിരിക്കാന്‍ ശ്രമിക്കുന്നതായി തോന്നി. ഉറങ്ങിപ്പോയെങ്കിലും ഇതു വീണ്ടും തുടര്‍ന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എനിക്ക് അനങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഉണര്‍ന്നു. നടന്നത് എന്താണെന്ന് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. പാരാനോര്‍മല്‍ പ്രവര്‍ത്തനങ്ങളില്‍ എനിക്കു വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ ആ ദിവസം എന്റെ ധാരണ മാറി. വൈകിട്ട് അഞ്ചു മണിക്ക് ശേഷം ഹോട്ടലിന് ഉള്‍ഭാഗം അത്രയേറെ ശാന്തമായിരുന്നു. സംഭവത്തിനിടെ ഫോണ്‍ എടുക്കാനും പുതച്ചിരുന്ന ബ്ലാങ്കറ്റ് വലിക്കാനും ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാലുകള്‍ അനക്കാന്‍ പോലും സാധിച്ചില്ല. പ്രാര്‍ത്ഥിച്ചപ്പോള്‍ ആരോ ബലമായി മോചിപ്പിക്കുന്നതായി തോന്നി' എന്നും താരം പറയുന്നു.

'എഴുന്നേറ്റപ്പോള്‍ ഞാന്‍ വിളറിയ അവസ്ഥയിലായിരുന്നു. അന്ന് വളരെയേറെ കരഞ്ഞു. ടീമിലെ സഹതാരം ഹര്‍മന്‍പ്രീതിനെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ആദ്യം അവര്‍ കളിയാക്കി. എന്നാല്‍ പിന്നീട് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഹര്‍മന്‍ പ്രീതിനും മനസ്സിലായി. ടീം മാനേജ്മെന്റിനെ വിവരം അറിയിച്ചതോടെ എല്ലാവരും കളിയാക്കാന്‍ തുടങ്ങി' എന്നും സുഷമ പറയുന്നു.

ഇന്ത്യന്‍ ടീം ഹോട്ടലില്‍ താമസിക്കുമ്പോള്‍ സുഷമയ്ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം സ്മൃതി മന്ഥനയാണ് ആദ്യം വെളിപ്പെടുത്തിയത്. ടീം അംഗമായിരുന്ന ഹര്‍മന്‍ പ്രീത് സിങ്ങും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category