1 GBP = 93.50 INR                       

BREAKING NEWS

നന്മയിലൂടെ ഒരു യാത്ര

Britishmalayali
ജോണ്‍ മുളയങ്കില്‍

21-ാം നൂറ്റാണ്ടില്‍ സംഭവിച്ച ഏറ്റവും വിചിത്രമായ സംഭവപരമ്പരകളിലൂടെയാണ് മനുഷ്യരാശി കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.

ഇതില്‍ ഒരുപാട് നേട്ടങ്ങള്‍ എടുത്തുകാണിക്കാന്‍ സാധിക്കും, കോട്ടങ്ങളും.

ആദ്യം നേട്ടങ്ങളിലൂടെ കണ്ണോടിക്കാം

ഒന്നാമതായി പറയാവുന്നത് സ്വാര്‍ത്ഥത. ഓടി നടന്നു ജോലി ചെയ്ത് ഉണ്ടാക്കണം എന്നു കരുതിയിരിരിക്കുന്നവര്‍ക്ക് ഒരു മനം മാറ്റം ഉണ്ടായിട്ടില്ലേ? എന്തിന് വേണ്ടി, ആര്‍ക്ക് വേണ്ടി ഒരുപാട് വാരിക്കൂട്ടണം. കുടുംബത്തിനു വേണ്ടി സമ്പാദിച്ചു വെച്ചിട്ട് അനുഭവിക്കാന്‍ പറ്റിയില്ലങ്കിലോ?

അങ്ങനെ സമ്പാദിച്ചവര്‍ അതില്‍ ഒര പങ്ക് ഒന്നും ഇല്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് കൊടുക്കുവാനുള്ള മനസ്ഥിതിയിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു.

നമ്മില്‍ നടമാടിക്കൊണ്ടിരുന്ന മറ്റൊരു വലിയ തെറ്റാണ് ആര്‍ഭാടങ്ങള്‍. ഡ്രസ്സുകള്‍ വാങ്ങിക്കൂട്ടുക, വിലയേറിയ രത്‌നങ്ങളും സ്വര്‍ണവും വാങ്ങിക്കൂട്ടുക, അവ ധരിച്ചു മറ്റുള്ളവരുടെ മുന്‍പില്‍ ആളാകുക.

എന്നാല്‍ ഇപ്പോഴോ? വീട്ടിനുള്ളില്‍ ഒതുങ്ങിക്കഴിയുമ്പോള്‍ ഒന്നോ രണ്ടോ വസ്ത്രം മതി. നാം പ്രദര്‍ശന വസ്തു അല്ലാതാകുമ്പോള്‍ അവ ധരിക്കുന്നതിലെ അര്‍ത്ഥമില്ലായ്മ ഏവരും മനസിലാക്കുന്നു.

ധൂര്‍ത്തും ആര്‍ഭാഗവും എത്രയോ കുറഞ്ഞിരിക്കുന്നു. വിവാഹം മുതല്‍ ബര്‍ത്ത്‌ഡേകള്‍ വരെ നടക്കുമ്പോള്‍ ഓരോ കുടുംബം നശിപ്പിച്ചുകൊണ്ടിരിക്കുന്ന സമ്പത്ത് ഒരു നേട്ടമായി മാറിയില്ലേ? കാറ് മുതല്‍ ഏതൊരു ഭൗതിക വസ്തുക്കളും വാങ്ങിക്കൂട്ടിയിരുന്നതിന് എത്രയോ കുറവ് വന്നു.

യാത്ര ചെയ്യാന്‍ ഒരു കാര്‍ മതി എന്ന ചിന്തയിലേയ്ക്ക് മനുഷ്യനെ കൊണ്ടെത്തിച്ചു.

ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന കോടിക്കണക്കിന് സമ്പാദ്യം മറ്റുള്ളവര്‍ക്കും കൂടി പങ്കുവെയ്ക്കണം എന്ന ചിന്തയിലേയ്ക്ക് പലരും എത്തിയിരിക്കുന്നു.

ജോലി കഴിഞ്ഞ് കുടുംബവുമായി കഴിയാന്‍ പലര്‍ക്കും ധാരാളം സമയം ലഭിച്ചിരിക്കുന്നു. സ്വയമായി വികസിപ്പിച്ചെടുത്ത കഴിവുകളില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് അവയെ വികസിപ്പിക്കാന്‍ സമയം കണ്ടെത്തുന്നു.

വായിക്കുവാനും കൂടുതല്‍ പഠിക്കുവാനും സമയം ഉണ്ടാകുന്നു. വിശ്വാസികളില്‍ വിശ്വാസത്തിന്റെ തീവ്രത ഏറുന്നു. ഇങ്ങനെയുള്ള നേട്ടങ്ങളുടെ വലിയ ഒരു പട്ടിക നിരത്തുവാന്‍ കഴിയും.

കോട്ടങ്ങളില്‍ ഏറ്റവും മുഖ്യം കച്ചവട സ്ഥാപനങ്ങളുടെ നഷ്ടം, ജോലി നഷ്ടപ്പെട്ടവരുടെ വേദന. അത് ജനങ്ങളുടെയും നഷ്ടമായി മാറുന്നു. അതുപോലെ രാഷ്ട്രങ്ങളുടെയും.

ലോകത്തില്‍ ജനിച്ചതില്‍ ഏറ്റവും സ്വാധീനമുള്ള ഒരു വ്യക്തിയായിരുന്നു മദര്‍ തെരേസ. അവരുടെ ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ വെറും സാധാരണ കന്യാസ്ത്രീയായുിരുന്ന അവരുടെ മനോബലം കൊണ്ട് ആയിരങ്ങളെ മരണത്തില്‍ നിന്നും രക്ഷിക്കുകയും, പാവപ്പെട്ടവരുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയും അവരില്‍ ഒരാളായി ജീവിച്ചു കാണിച്ചുകൊടുക്കുകയും ചെയ്തു.

അങ്ങനെ വളര്‍ന്നു വളര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് മുതല്‍ ഏതൊരു രാഷ്ട്രത്തലവന്മാരും വരെ അവരുടെ ആവശ്യം സാധിച്ചുകൊടുക്കുവാന്‍ തക്കവിധത്തില്‍ മദര്‍ തെരേസ വളര്‍ന്നെങ്കില്‍ സ്വന്തം അര്‍പ്പണമനോഭാവം തന്നെയായിരുന്നു എന്നു കാണാം.

ഇനിയും അങ്ങനെ ഒരാള്‍ ജനിക്കേണ്ടിയിരിക്കുന്നു.

മറ്റൊരു കാര്യം മനുഷ്യനു സാധിക്കാത്തതായി ഒന്നുമില്ല. ആത്മാര്‍ത്ഥതയോടെ, ആഗ്രഹത്തോടെ, ഒരു കാര്യം ചെയ്യണമെന്ന് ഉറച്ചു ഇറങ്ങിത്തിരിച്ചാല്‍ ആ കാര്യം സാധിച്ചിരിക്കും.

അതെ നമ്മുടെ ജീവിത ലക്ഷ്യം നന്മയെ മുറുകെ പിടിച്ചു കൊണ്ട് മുന്നേറുക എന്നതുമാത്രമായിരിക്കട്ടെ!

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category