1 GBP = 97.50 INR                       

BREAKING NEWS

കോവിഡ് വാളണ്ടിയര്‍ അടക്കമുള്ള പദ്ധതികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി; ലോക് ഡൗണ്‍ ഇളവുകള്‍ ആസ്വദിക്കാന്‍ എല്ലാവരും റോഡിലെത്തിയപ്പോള്‍ തകര്‍ന്നത് നിരീക്ഷണ സംവിധാനങ്ങള്‍; കേരളവും ഭയക്കുന്നത് കോവിഡ് സമൂഹ വ്യാപനത്തെ; ബ്രേക്ക് ദി ചെയിന്‍ ഡയറിക്കായി നിര്‍ദ്ദേശം മുഖ്യമന്ത്രി മുമ്പോട്ട് വച്ചത് ഗുരുതര സാഹചര്യം തിരിച്ചറിഞ്ഞ്; ഓഗസ്റ്റോടെ കേരളത്തിലും കൊറോണ രോഗികള്‍ കാല്‍ ലക്ഷമാകാന്‍ സാധ്യത; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അഥോറിറ്റിയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധവും പാളിയെന്ന് വിലയിരുത്തല്‍. കോവിഡ് വാളണ്ടിയേഴ്സിനെ അടക്കം നിയോഗിച്ചിട്ടും രോഗത്തെ പിടിച്ചു കെട്ടാന്‍ കഴിയാത്തതാണ് ഇതിന് കാരണം. പ്രഖ്യാപനങ്ങള്‍ക്ക് അപ്പുറം നിരീക്ഷണത്തില്‍ വലിയ വീഴ്ചയുണ്ടായി. ലോക് ഡൗണ്‍ മാറിയതോടെ ഏല്ലാവരും നിരത്തിലെത്തി. ഇതോടെ സമൂഹ വ്യാപനത്തിന്റെ ആശങ്ക അതിശക്തവുമായി. ആ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ കേസുകളുടെ കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ ജനങ്ങളുടെ സഹായം അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിക്കുന്നത്. എല്ലാവരും 'ബ്രേക്ക് ദി ചെയിന്‍ ഡയറി' സൂക്ഷിക്കുകയും നടത്തുന്ന യാത്രകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും വേണമെന്ന് പിണറായി ആവശ്യപ്പെടുന്നു.

കാട്ടാക്കടയില്‍ രോഗം ബാധിച്ച ആശാ വര്‍ക്കറിന് പോലും സമ്പര്‍ക്ക പട്ടികയില്‍ വ്യക്തത ഉണ്ടായിരുന്നില്ല. തിരുവനന്തപുരവും തൃശൂരും കണ്ണൂരുമാണ് സമൂഹ വ്യാപന സാധ്യത കൂടുതല്‍. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പുതിയ നിര്‍ദ്ദേശം മുമ്പോട്ട് വയ്ക്കുന്നത്. കയറിയ വാഹനങ്ങളുടെ നമ്പര്‍, സമയം, കയറിയ ഹോട്ടലിന്റെ പേര്, സമയം തുടങ്ങിയ വിവരങ്ങളെല്ലാം ഡയറിയിലോ ഫോണിലോ രേഖപ്പെടുത്തി സൂക്ഷിച്ചു വെക്കണം. രോഗബാധിതയുണ്ടായാല്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് മനസിലാക്കാനും ആരൊക്കെ അടുത്ത് ഇടപഴകിയെന്ന് കണ്ടെത്താനും ഇത് സഹായകമാണ്. സംസ്ഥാനത്ത് വളരെ ചുരുക്കം കേസുകളില്‍ മാത്രമെ രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ വന്നിട്ടുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരന്ത നിവാരണ അഥോറിറ്റിയുടെ കണക്ക് പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള കേസുകളുടെ എണ്ണം വളരെ വലുതാണ്. സംസ്ഥാനത്തെ നിലവിള്ള അവസ്ഥവച്ചുള്ള വിലയിരുത്തലാണിത്. ഈ സംഖ്യ കൂടുകയോ കുറയുകയോ ചെയ്യാം. എന്നാല്‍ ശ്രദ്ധ പാളുന്ന സാഹചര്യമുണ്ടായാല്‍ രോഗബാധിതരുടെ എണ്ണം കൂടുതല്‍ വര്‍ധിക്കും. ഓഗസ്റ്റില്‍ ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്ത് കാല്‍ ലക്ഷത്തില്‍ അധികം കോവിഡ് രോഗികള്‍ ഉണ്ടാകാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇത് വലിയ വെല്ലുവിളിയായി മാറുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ് നിര്‍ദ്ദേശം.

നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കുകയും സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യണം. ബ്രേക്ക് ദി ചെയിന്‍ കൂടുതല്‍ ആത്മാര്‍ഥമാക്കണമെന്നും കൈകഴുകല്‍, മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍ എന്നിവയില്‍ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരില്‍ 7% പേരില്‍ നിന്നാണു മറ്റുള്ളവര്‍ക്കു രോഗം പടര്‍ന്നത്. 93% ആളുകളില്‍ നിന്നും ഒരാളിലേക്കു പോലും രോഗം പടരാതെ തടയാന്‍ സാധിച്ചു. ഇതു വീടുകളിലെ ക്വാറന്റൈന്‍ സംവിധാനത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി പറയുമ്പോഴും വീഴ്ചയെ അദ്ദേഹത്തിന് പോലും ചൂണ്ടിക്കാണിക്കേണ്ടി വരുന്നുവെന്നതാണ് വസ്തുത.

നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ തുടര്‍ന്നാല്‍ പോലും ദുരന്തനിവാരണ അഥോറിറ്റി നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടും. ശ്രദ്ധ പാളിയാല്‍ ഈ സംഖ്യ കൂടുതല്‍ വലുതാകും. ഇതിന്റെ ഭാഗമായി കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. രാത്രി ഒന്‍പതിനു ശേഷം വാഹനഗതാഗത നിയന്ത്രണമുണ്ടായിരിക്കും. അവശ്യസര്‍വീസിനു മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ. മാസ്‌ക്കും ഹെല്‍മറ്റും ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും. കടകള്‍, ചന്തകള്‍ മുതലായ സ്ഥലങ്ങളിലും സ്ഥാപനങ്ങള്‍ക്ക് അകത്തും ജനം കൂട്ടം കൂടുന്നത് അനുവദിക്കില്ല. ലോക്ഡൗണിലെ ഇളവുകളില്‍ കര്‍ശന നിയന്ത്രണത്തിനാണ് സര്‍ക്കാര്‍ നീക്കം.

കോവിഡ് രോഗികളുടെ എണ്ണമനുസരിച്ചു ചികിത്സാ സൗകര്യത്തിനുള്ള സജ്ജീകരണം ഒരുക്കുന്നതിനായി പ്ലാന്‍ എ, ബി, സി തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്താനാണ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. 'പ്ലാന്‍ എ പ്രകാരം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 14 ജില്ലകളിലായി 29 കോവിഡ് ആശുപത്രികളും അവയോട് ചേര്‍ന്ന് 29 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യവും ഉപയോഗിക്കും. ഇത്തരത്തിലുള്ള 29 ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കുമാത്രമായി 8537 കിടക്കകള്‍, 872 ഐസിയു കിടക്കകള്‍, 482 വെന്റിലേറ്ററുകളും നിലവില്‍ തയ്യാറാക്കിയിട്ടുണ്ട്.

'രോഗികള്‍ കൂടുന്ന മുറക്ക് തിരഞ്ഞൈടുപ്പക്കപ്പെട്ട കൂടുതല്‍ ആശുപത്രികളിലെ കിടക്കകള്‍ ഉപയോഗിക്കും. രണ്ടാം നിര ആശപത്രികളും സജ്ജമാക്കും. നിലവില്‍ സജ്ജീകരിച്ച 29 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ 3180 കിടക്കകളില്‍ 479 രോഗികള്‍ ചികിത്സയിലുണ്ട്. ഇത്തരത്തില്‍ പ്ലാന്‍ എയും പ്ലാന്‍ ബിയും പ്ലാന്‍ സിയും നടപ്പാക്കുന്നതോടെ 171 കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റുകളിലായി 15,975 കിടക്കകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജൂണ്‍ 25 മുതല്‍ 30 വരെ 111 ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളും 43 വന്ദേ ഭാരത് ഫ്‌ളൈറ്റുകളുമാണ് വിദശ മന്ത്രാലയം ചാര്‍ട്ട് ചെയ്തത്. ഇന്നലെ 72 ഫ്‌ളൈറ്റുകളാണ് വിദേശത്ത് നിന്നെത്തിയത്. നാളെ മുതല്‍ ദിവസം 40-50 ഫ്‌ളൈറ്റുകളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിക്കും കോഴിക്കോട്ടേക്കുമാണ് അതില്‍ കൂടുതലും. ഇത് കണക്കിലെടുത്ത് എല്ലാ വിമാനത്താവളങ്ങളിലും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള ആന്റിബോഡി കിറ്റുകള്‍ എല്ലായിടത്തും എത്തിച്ചു. പ്രത്യേക ബൂത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

വിമാനത്താവളത്തില്‍ ചുമതലയുള്ളവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഇടപെടല്‍ പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category