1 GBP = 93.80 INR                       

BREAKING NEWS

വി ഷാല്‍ ഓവര്‍കം പരിപാടി ഈയാഴ്ച സംഗീത മയമാകും; എത്തുന്നത് ആലാപ് മ്യൂസിക് ബാന്റും ഇര്‍വിന്‍ വിക്ടോറിയയും ടീനു ടെലെന്‍സും ലിജോ ലീനോസും

Britishmalayali
ജെയ്‌സണ്‍ ജോര്‍ജ്

വി ഷാല്‍ ഓവര്‍കം ഈ ആഴ്ചയിലെ മ്യൂസിക്കല്‍ ലൈവ് പരിപാടികളില്‍ ആലാപ് മ്യൂസിക് ബാന്‍ഡും, ഇര്‍വിന്‍ വിക്ടോറിയയും, ടീനു ടെലെന്‍സും പിന്നെ ലിജോ ലീനോസും എത്തും. മനസ്സിനു കുളിര്‍മ്മയേകുന്ന മനോഹരങ്ങളായ സംഗീത വിരുന്നുകള്‍ കൊണ്ടു കൂടുതല്‍ പ്രേക്ഷക ശ്രദ്ധനേടുകയാണ് കലാഭവന്‍ ലണ്ടന്‍ യുകെയില്‍ നിന്നും ഓര്‍ഗനൈസ് ചെയ്യുന്ന വി ഷാല്‍ ഓവര്‍കം എന്ന ഫേസ്ബുക് ലൈവ് ക്യാമ്പയിന്‍.

ഇന്ന് വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക് പ്രേക്ഷകര്‍ക്ക് ഒരു പുതു പുത്തന്‍ സംഗീത അനുഭവവുമായി അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ നിന്നും''ആലാപ്'' ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡ് 'വി ഷാല്‍ ഓവര്‍കം മ്യൂസിക്കല്‍ ലൈവില്‍ സംഗീത വിരുന്ന് ഒരുക്കും.

അയര്‍ലണ്ടിലെ ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡാണ് ആലാപ്. യുകെയിലും അയര്‍ലണ്ടിലും അനവധി വേദികളില്‍ ആലാപ് മ്യൂസിക് ബാന്‍ഡ് സംഗീത പരിപാടികള്‍ അവതരിപ്പിച്ചു വരുന്നു. ഗായികയും സംഗീത അധ്യാപികയുമായ മംഗളാ രാജേഷ്, ഗായിക അപര്‍ണ്ണ സൂരജ്, സിദ്ധാര്‍ഥ് ജയകൃഷ്ണന്‍, ഷൈജു ജേക്കബ്, ബ്രൗണ്‍ ബാബു, ശ്യാം എസാദ് തുടങ്ങിയവരാണ് ആലാപ് മ്യൂസിക് ബാന്‍ഡിലൂടെ നമ്മുടെ മുന്നില്‍ ലൈവില്‍ വരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം യുകെ സമയം അഞ്ചുമണിക്ക് (ഇന്ത്യന്‍ സമയം 9:30 പിഎം) വി ഷാല്‍ ഓവര്‍കം ഫേസ്ബുക് പേജില്‍ ലൈവ് ലഭ്യമാകും. വളരെ വ്യത്യസ്തമായ ഒരു സംഗീത വിരുന്നായിരിക്കും ആലാപ് മ്യൂസിക് ബാന്‍ഡ് നമുക്ക് സമ്മാനിക്കുക.

ശനിയാഴ്ച്ച: ഇര്‍വിന്‍ വിക്ടോറിയ (വിജയ് ടിവി സൂപ്പര്‍ സിംഗര്‍ ഫെയിം )
തന്റെ ഇച്ഛാ ശക്തി കൊണ്ടും കഠിന പരിശ്രമം കൊണ്ടും സ്വന്തം ഇല്ലായ്മകളെയും കുറവുകളേയും തരണം ചെയ്ത് ജീവിതത്തില്‍ വിജയം വരിച്ച ചെറുപ്പക്കാരനായ ഒരു ഗായകനാണ് 'ഇര്‍വിന്‍ വിക്ടോറിയ'. തമിഴ്നാട് സ്വദേശിയായ ഇര്‍വിന്‍ വിക്ടോറിയ കുട്ടിക്കാലം തൊട്ടുതന്നെ സംഗീതത്തോട് അഗാധമായ അടുപ്പം കാണിച്ചിരുന്നു. ജന്മനാ ഉണ്ടായിരുന്ന തന്റെ കണ്ണിലെ ഇരുട്ടിനെ സംഗീതത്തിലൂടെ സമൂഹത്തില്‍ വെളിച്ചമാക്കി മാറ്റിയ ഒരു ജീവിതപോരാളിയാണ് ഇര്‍വിന്‍ വിക്ടോറിയ. വിജയ് ടിവിയിലെ സൂപ്പര്‍ സിംഗര്‍ സീസണ്‍ 5 കോണ്ടസ്റ്റിലെ പത്തു ടോപ്‌ടെന്‍ സിംഗേഴ്‌സില്‍ ഒരാളായിരുന്നു ഇര്‍വിന്‍.

ഒരു വലിയ ഗായകന്‍ എന്നതിലുപരി ഒരു നല്ല കീബോര്‍ഡിസ്റ്റ് കൂടിയാണ് ഇര്‍വിന്‍. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഉന്നത ബിരുദം നേടിയതിനു ശേഷം ഡോക്ടറേറ്റ് നേടാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ഇര്‍വിന്‍. ഇതുവരെ ആയിരത്തോളം വേദികളില്‍ ഇര്‍വിന്‍ പെര്‍ഫോം ചെയ്തു കഴിഞ്ഞു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുകെ സമയം രണ്ടു മണിക്ക് ഇര്‍വിന്റെ കീബോര്‍ഡ് പെര്‍ഫോമന്‍സ് നടക്കും.

ഞായറാഴ്ച്ച : ടീനു ടെലെന്‍സ് & ലിജോ ലീനോസ്
ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയം രണ്ടു മണിക്ക് (ഇന്ത്യന്‍ സമയം 6:30 പിഎം) സ്‌പെഷ്യല്‍ ലൈവില്‍ നമ്മുടെ ഇഷ്ടഗാനങ്ങളുമായി എത്തുന്നത് പ്രശസ്ത പിന്നണി ഗായിക ടീനു ടെലെന്‍സ് ആണ്. ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍പരിപാടിയിലൂടെ മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ ടീനു, യുകെയിലുള്‍പ്പെടെ അനവധി വിദേശരാജ്യങ്ങളില്‍ സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ടീനു ടെലെന്‍സിനോടൊപ്പം പ്രശസ്ത കീബോര്‍ഡിസ്റ്റായ ലിജോ ലീനോസും (മഴവില്‍ മനോരമ ഒന്നും ഒന്നും മൂന്ന് ഫെയിം) കൂടി ചേരുമ്പോള്‍ സംഗതി പൊടിപൂരം. കൊച്ചിയിലെ പ്രശസ്തമായ റിയാന്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്നായിരിക്കും ഇവര്‍ രണ്ടു പേരും ലൈവില്‍ വരുന്നത്. തീര്‍ച്ചയായും ഒരു പ്രൊഫഷണല്‍ സൗണ്ട് എഫക്ടില്‍ ഒരു അടിപൊളി സംഗീതപരിപാടി ആസ്വദിക്കാം.


Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category