1 GBP = 93.80 INR                       

BREAKING NEWS

വീഡിയോ കോണ്‍ഫറന്‍സിലൂടെ കുട്ടനാട്ടുകാര്‍ ഒത്തുച്ചേരും; ഉദ്ഘാടകനായി എടത്വാ സെന്റ് അലോഷ്യസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോച്ചന്‍ ജോസഫ് എത്തും

Britishmalayali
ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

ലണ്ടന്‍: കഴിഞ്ഞ 11 വര്‍ഷമായി കുട്ടനാട് സംഗമത്തിനായി യുകെയിലെ ഓരോ സിറ്റികളിലായി ഒത്തുകൂടിയിരുന്ന കുട്ടനാട്ടുകാര്‍ ഈ വര്‍ഷത്തെ കുട്ടനാട് സംഗമം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുവാന്‍ നാളെ ഒത്തു കൂടുന്നു. യുകെയിലെ കുട്ടനാടന്‍ മക്കളുടെ ഒരുമയുടെയും, ഒത്തുകൂടലിന്റെയും, പരസ്പര സ്‌നേഹത്തിന്റെയും ഉദാത്ത മാതൃകയായിരുന്ന കുട്ടനാട് സംഗമം കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് മാറ്റി വച്ചത്. അതുകൊണ്ട് പന്ത്രണ്ടാമത് കുട്ടനാട് സംഗമം എടത്വാ സെന്റ് അലോഷ്യസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ: ജോച്ചന്‍ ജോസഫ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നാളെ ഉദ്ഘാടനം ചെയ്യും.

യുകെയിലെ കുട്ടനാട്ടുകാരെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ട് നാളെ രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയ കൈമാറ്റം നടത്തുവാനും, ടി വി ഇല്ലാത്തതിന്റെ പേരില്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടനാട്ടുകാരായ കുട്ടികളെ സഹായിക്കുന്നതിനെപ്പറ്റിയും നാളത്തെ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യും. പ്രവാസികള്‍ ഇന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള സിമ്പോസിയവും സംഘടിപ്പിക്കുന്നുണ്ട്.

അതിജീവനത്തിന് ഭാണ്ഡക്കെട്ട് പേറി യുകെയിലേക്ക് കുടിയേറിയ കുട്ടനാടന്‍ പ്രവാസി മക്കളുടെ ഹൃദയത്തിന്റെ താളമായി മാറിയ കുട്ടനാട് സംഗമം മാറ്റി വയ്‌ക്കേണ്ടി വന്നതില്‍ യുകെയിലെ കുട്ടനാട്ടുകാര്‍ ദുഃഖിതരാണ്. യുകെയിലെ ബഹുഭൂരിപക്ഷം വരുന്ന കുട്ടനാട്ടുകാരും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ കാലഘട്ടം അവരെ ഏല്‍പ്പിച്ച ഉത്തരവാദിത്വം ആത്മാര്‍ത്ഥതയോടെ, യാഥാര്‍ത്ഥ്യ ബോധത്തോടെ ഏറ്റെടുത്ത് മുന്നോട്ട് പോകുമ്പോള്‍ ഈ വര്‍ഷം സംഗമവേദിയില്‍ എത്തിച്ചേരുവാന്‍ സാധിക്കാത്തത് യുകെയിലെ കുട്ടനാട്ടുകാര്‍ ഒരു പ്രതിസന്ധിയായി കാണുന്നില്ല. ഈ വര്‍ഷത്തെ സംഗമവേദിയായി നിശ്ചയിച്ചിരുന്ന സ്വിന്‍ഡനില്‍ വെച്ച് തന്നെ അടുത്ത വര്‍ഷത്തെ കുട്ടനാട് സംഗമം കൂടുതല്‍ ജനപങ്കാളിത്തത്തോടെ നടത്തുവാന്‍ ആഗ്രഹിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ കുട്ടനാട് സംഗമത്തിന് സാമ്പത്തിക സഹായം വാഗ്ദാനം നല്‍കിയിരുന്നവര്‍ക്ക് മുഴുവന്‍ കുട്ടനാട്ടുകാരുടെ പേരില്‍ പന്ത്രണ്ടാമത് കുട്ടനാട് സംഗമത്തിന്റെ കണ്‍വീനര്‍മാരായ ആന്റണി കൊച്ചിത്തറ, സോണി ആന്റണി, പി ആര്‍ ഒ തോമസ് ചാക്കോ, ഫുഡ് കമ്മിറ്റി അംഗങ്ങളായ ജയേഷ് കുമാര്‍, സോജി തോമസ്, റോജന്‍ തോമസ്, ഫൈനാന്‍സ് കമ്മിറ്റി അംഗങ്ങളായജോസഫ്കുട്ടി ദേവസ്യ, അനീഷ് ചാണ്ടി, പ്രോഗ്രാം കോര്‍ഡിനേറ്റേര്‍മാരായ റാണി ജോസ് ഒഡേറ്റില്‍, അനു ചന്ദ്ര, ജെസ്സി വിനോദ്, ഷോണി ലെനി, ജൂബി സോജി എന്നിവര്‍  നന്ദി അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category