1 GBP = 93.80 INR                       

BREAKING NEWS

കൊറോണ എന്ന മഹാവ്യാധി നമ്മുടെ ഓരോരുത്തരുടെയും വീട്ടുമുറ്റത്തെത്താന്‍ ഇനി ഏറെ നാളുകള്‍ ബാക്കിയില്ല..ദിവസം 100ന്റെ കണക്കുകള്‍ ആയിരത്തിലേക്ക് കയറാന്‍ ആഴ്ചകള്‍ മതി..ടെസ്റ്റ് നടത്താതെ നമ്മള്‍ നടത്തുന്ന അഭ്യാസങ്ങള്‍ ഒന്നും നമ്മളെ കാക്കില്ല.. ഇനി നമ്മുടെ മുന്നില്‍ ബാക്കിയാവുന്നത് ഈ വഴികള്‍ മാത്രം

Britishmalayali
kz´wteJI³

കൊറോണയുടെ പേരിലുള്ള അവകാശ വാദങ്ങള്‍ക്കായി നമ്മള്‍ മാസങ്ങള്‍ നഷ്ടപ്പെടുത്തി. ഇപ്പോള്‍ കൊറോണ നമ്മുടെ നാട്ടിലുള്ള ഒരു യാഥാര്‍ത്ഥ്യമായി മാറിയിട്ടും ദിവസവും നൂറിലധികം രോഗികള ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും നമ്മള്‍ അത്തരം അവകാശവാദങ്ങളില്‍ നിന്ന് പിന്മാറിയിട്ടില്ല. കൊറോണ ഈ നാട്ടിലെ ഒരു പൗരനേയും ബാധിക്കാതെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും അതിന്റെ പേരില്‍ കൊമ്പ് കോര്‍ക്കുകയാണ്.

കേന്ദ്രത്തില്‍ മന്ത്രിയായിരിക്കുന്ന മുരളീധരനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും തമ്മിലുള്ള കൊമ്പ് കോര്‍ക്കല്‍ ആരുടെ ഭാഗത്ത് ന്യായം എന്നതിനപ്പുറം കേരളത്തിന് ഒരു ഗുണവും ചെയ്യുന്നതല്ല. നമ്മള്‍ കള്ളക്കണക്കുകളുടെ സുരക്ഷിതത്വത്തിന് കീഴില്‍ അടയിരുന്നുകൊണ്ട് സ്വയം അഭിമാനം കൊണ്ട് നാശത്തിലേക്ക് നടന്നുപോവുകയാണ്. ഈ ആഴ്ചയയില്‍ ഓരോ ദിവസവും നൂറിലധികം രോഗികളാണ് പുറത്തുവരുന്നത്. കഴിഞ്ഞയാഴ്ച അത് 80, 90 എന്ന നിലയിലായിരുന്നു.

അടുത്തയാഴ്ച അത് 200 കടക്കും എന്നത് തീര്‍ച്ചയാണ്. എന്നാല്‍ ഈ 50നും 80നും 100നും 200 എല്ലാം അപ്പുറം ഒരു ദിവസം ആയിരമോ രണ്ടായിരമോ രോഗികളെ കണ്ടെത്തുന്ന ദിവസത്തിന് ഇനി അധികം അകലമില്ല. നമ്മുടെ എണ്ണം ഇപ്പോഴും കുറഞ്ഞിരിക്കുന്നത് ഇവിടെ രോഗികള്‍ ഇല്ലാത്തതുകൊണ്ടല്ല. ഇവിടെ ടെസ്റ്റിങ് കുറവാണ് എന്നത് മനസിലാക്കണം.ഇപ്പോഴും നമ്മള്‍ ടെസ്റ്റിങ്ങിന് വിധേയമാക്കുന്നത് പനിയോ ചുമയോ മറ്റ് രോഗലക്ഷണങ്ങളോ ഇല്ലാത്തവരേയാണ്. ഏരദേശം 80 ശതമാനം ആളുകളും ഈ രോഗം ബാധിച്ചാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കില്ല എന്ന് വരുമ്പോള്‍ എത്രയധികം ആളുകളെ ബാധിച്ചിരിക്കും എന്ന തിരിച്ചറിയുക.


സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ് നമ്മള്‍ എന്ന് സര്‍ക്കാര്‍ പറയുന്നെങ്കിലും എത്രയോ കാലം മുന്‍പ് തന്നെ ഇവിടെ സാമൂഹ്യവ്യാപനം ബാധിച്ച് കഴിഞ്ഞിരിക്കുന്നു. രോഗലക്ഷണം ഇല്ലാത്തുകൊണ്ട് മാത്രം നമ്മള്‍ രോഗികള്‍ ആവുന്നില്ലെന്ന് മാത്രം. നമുക്കിടയില്‍ ജീവിക്കുന്നവര്‍ രോഗികളാകാം. അവരില്‍ പലരും രോഗലക്ഷണം കാണിക്കാതെ പോലും രോഗമുക്തിയായി ജീവിതയാത്ര തുടരുന്നു. ചിലരൊക്കെ മറ്റൊരു സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുകയും ചികിത്സ നേരിടുകയും ചെയ്യുന്നു.

അതുകൊണ്ട് തന്നെ നമ്മള്‍ കേള്‍ക്കുന്ന കണക്കുകള്‍ ഒന്നും വിശ്വസിക്കേണ്ടതില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് കൃത്യമായ ടെസ്റ്റിങ് നടത്തിയാല്‍ ടെസ്റ്റിങ് ആഗ്രഹിക്കുന്നവര്‍ക്കെങ്കിലും ടെസ്റ്റിങ് നടത്തിയാല്‍ ആയിരക്കണക്കിന് രോഗികളെ കണ്ടെത്താന്‍ കഴിയും.

വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് പോലും ഇവിടെ ടെസ്റ്റിങ് ഇല്ലയെന്ന് ഓര്‍ക്കുക. വിമാനം ഇറങ്ങുന്ന ഏതൊരാള്‍ക്കും സത്യവാങ്മൂം എഴുതിക്കൊടുത്താല്‍ വീട്ടില്‍ പോകാവുന്ന സ്ഥിതിയാണ്. അതായത് അവര്‍ രോഗികള്‍ ആണങ്കില്‍ വഴിയാത്രയില്‍ വ്യാപനം നടത്തുകയും വീട്ടില്‍ രോഗിയായി ഇരിക്കുകയും ചെയ്യുന്ന അവസ്ഥ. (ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് പൂര്‍ണരൂപം വീഡിയോ കാണാം)

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category