1 GBP = 97.30 INR                       

BREAKING NEWS

ബോണ്‍മൗത്തില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി; കോട്ടയം സ്വദേശി ഷാജിയുടെ മരണത്തില്‍ പ്രദേശത്തെ മലയാളികള്‍ ഒന്നാകെ നടുക്കത്തില്‍; വൈകുന്നേരം വരെ സുഹൃത്തുക്കളോട് സംസാരിച്ച വ്യക്തിയുടെ മരണ വാര്‍ത്ത പുറത്തുവന്നത് അഞ്ചുമണി യോടെ; ലോക്ക്ഡൗണ്‍ കാലത്തെ രണ്ടാമത്തെ ആകസ്മിക മരണം

Britishmalayali
പ്രത്യേക ലേഖകന്‍

ലണ്ടന്‍: കൊവിഡിന്റെ ശാന്തതയില്‍ ആശ്വാസം തേടിയിരുന്ന യുകെ മലയാളികള്‍ക്ക് വേദനയോടെ ഓര്‍ത്തിരിക്കാന്‍ ഒരു ദിനം നല്‍കി ബോണ്‍മൗത്ത് മലയാളി ഷാജി ആന്റണി യാത്രയായി. കോട്ടയം ചെങ്ങളം സ്വദേശിയായ ഷാജി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബോണ്‍മൗത്തിലെ സജീവ മലയാളി സാന്നിധ്യമാണ്. മരണം സംഭവിക്കുന്നതിനു തൊട്ടു മുന്‍പും അദ്ദേഹം സുഹൃത്തുക്കളുമായി വിശേഷം പങ്കുവച്ചിരുന്നതായി പറയപ്പെടുന്നു.

ഭാര്യയും മകനും വീട്ടില്‍ ഉള്ളപ്പോഴാണ് മരണം സംഭവിക്കുന്നത് എന്ന് പ്രദേശവാസികള്‍ പറയുന്നു. വീടിനു പുറത്താണ് മൃദദേഹം കാണപ്പെട്ടത് എന്നും വിവരമുണ്ട്. പൂര്‍ണ ആരോഗ്യവാനായ മധ്യവയസ്‌കന്‍ എങ്ങനെ മരണപെട്ടു എന്നതിന് കൃത്യമായ വിവരം ലഭ്യമല്ല. അസ്വാഭാവിക മരണം എന്ന നിലയില്‍ പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുന്നത്.

അന്‍പതില്‍ അധികം മലയാളി കുടുംബങ്ങള്‍ മാത്രം ഈ പ്രദേശത്ത് ഉള്ളതിനാല്‍ ഏവര്‍ക്കും പരസ്പര അറിയാവുന്നവരുമാണ്. അതിനാല്‍ തന്നെ മരണം സൃഷ്ടിച്ച ഞടുക്കവും ആഘാതവും വലുതാണ്. വൈകുന്നേരത്തോടെ മരണ വിവരമറിഞ്ഞു സമീപ ദേശങ്ങളായ പൂള്‍, ഡോര്‍സെറ്റ് എന്നിവിടങ്ങളില്‍ നിന്നൊക്കെ അനേകം മലയാളികള്‍ വിവരം അറിയാന്‍ എത്തിയിരുന്നു.

ഈ പ്രദേശത്തെ മലയാളി സംഘടനായ ഡോര്‍സെറ്റ് മലയാളി അസോസിയേഷനില്‍ അടുത്തകാലം സജീവമായിരുന്നു ഷാജിയും കുടുംബവും. പള്ളിക്കാര്യങ്ങള്‍ ഉള്‍പ്പെടെ സാമൂഹ്യമായ ഏതുകാര്യത്തിനും ഷാജി ഒപ്പമുണ്ടായിരുന്ന അനുഭവവുമാണ് ഇപ്പോള്‍ ഉറ്റ സുഹൃത്തുക്കള്‍ പങ്കിടുന്നതും. ഏതെങ്കിലും വിധത്തില്‍ ഉള്ള പ്രയാസങ്ങള്‍ ആരുമായും അദ്ദേഹം പങ്കുവച്ചിരുന്നില്ല എന്നതിനാല്‍ തികച്ചും സംതൃപ്ത കുടുംബം എന്ന നിലയിലാണ് ഏവരും കണ്ടിരുന്നതും. അത്തരം പരസ്പര ബഹുമാനം അവസാന നാള്‍ വരെ ഷാജി കാത്തു സൂക്ഷിച്ചിരുന്നതായും പറയപ്പെടുന്നു.

യൗവനത്തില്‍ എത്തിയ മൂത്തമകനും കൗമാര പ്രായക്കാരനായ കുട്ടിയുമാണ് 55 വയസുകാരനായ ഷാജിക്ക് ഉണ്ടായിരുന്നത്. ഭാര്യ ബേണ്‍മൗത്ത് ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. റോയല്‍ മെയില്‍ സോര്‍ട്ടിങ് സെന്ററില്‍ ജീവാക്കാരനായിരുന്ന ഷാജി കഴിഞ്ഞ ദിവസവും ജോലിക്ക് എത്തിയിരുന്നു. കാഞ്ഞങ്ങാട് സ്വദേശിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ.

ഏതാനും വര്‍ഷം മുന്‍പ് വരെ ഡിഎംഎയുടെ സജീവ അംഗം ആയിരുന്ന ഷാജിയുടെ മരണത്തില്‍ തങ്ങള്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി അസോസിയേഷന്‍ എക്‌സിക്യൂട്ടീവിനു വേണ്ടി റെമി ജോസഫ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യക്തമാക്കിയിട്ടുണ്ട്. ഷാജിയുടെ മരണം ബേണ്‍മൗത്ത് മലയാളികള്‍ക്ക് മറക്കാനാകാത്ത ഓര്‍മയായി നിലനില്‍ക്കുമെന്നും ഡിഎംഎ സന്ദേശം വ്യക്തമക്കിയിട്ടുണ്ട്.

അതിനിടെ ലോക്ക് ഡൗണ്‍ ആരംഭിച്ച ശേഷം യുകെ മലയാളികളെ തേടി എത്തുന്ന രണ്ടാമത്തെ ആകസ്മിക മരണമാണ് ഷാജിയുടേത്. കഴിഞ്ഞ മാസം ഒടുവില്‍ വടക്കന്‍ പട്ടണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ലോക്ക് ഡൗണ്‍ കാലം യുകെ മലയാളികളെയും മാനസികമായി തളര്‍ത്തുകയാണോ എന്ന ചോദ്യവും ഇതോടെ പ്രസക്തമാകുകയാണ്.

അകാലമൃതു വരിച്ച ഷാജി ആന്റണിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ ബ്രിട്ടീഷ് മലയാളി ന്യൂസ് ടീമിന്റെ അനുശോചനങ്ങള്‍ രേഖപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category