1 GBP = 93.80 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സുവാറ ബൈബിള്‍ ക്വിസ് ആദ്യ റൗണ്ടിലെ അവസാന മത്സരം ഇന്ന്; ആവേശത്തോടെ കുട്ടികള്‍

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സുവാറ 2020 ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരത്തെ ഹൃദയത്തിലേറ്റി രൂപത സമൂഹം. രണ്ടായിരത്തിലധികം കുട്ടികള്‍ മത്സരിക്കുന്ന ഈ മത്സരത്തിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ഇന്ന് സമാപിക്കുമ്പോള്‍ കുട്ടികള്‍ ആവേശത്തോടെ, രണ്ടാമത്തെ റൗണ്ടില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ്.

ആദ്യ റൗണ്ടിലെ മൂന്നു മത്സരങ്ങളുടെയും മാര്‍ക്കുകള്‍ കൂട്ടിയതിനുശേഷം അതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ എഴുപത്തിയഞ്ചു ശതമാനം കുട്ടികള്‍ അടുത്ത റൗണ്ടിലേക്കുള്ള മത്സരങ്ങള്‍ക്ക് യോഗ്യത നേടും. ആദ്യ റൗണ്ട് മത്സരത്തിലെ വിജയികളെയും രണ്ടാമത്തെ റൗണ്ടിലേക്ക് യോഗ്യത നേടാത്തവരെയും അവരുടെ രജിസ്റ്റേഡ് ഇമെയില്‍ വഴി മത്സരഫലം അറിയിക്കുന്നതായിരിക്കുമെന്ന് ബൈബിള്‍ അപ്പോസ്റ്റലേറ്റ് കോഓര്‍ഡിനേറ്റര്‍ ആന്റണി മാത്യു അറിയിച്ചു.

മൂന്ന് റൗണ്ടുകളിലായി നടത്തുന്ന ഈ മത്സരങ്ങളുടെ അവസാന മത്സരം ഓഗസ്റ്റ് 29ന് നടത്തക്ക രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ റൗണ്ടിലേക്കുള്ള മത്സരങ്ങളുടെ പഠനഭാഗങ്ങള്‍ അറിയുവാന്‍ മത്സരങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും ബൈബിള്‍ അപ്പോസ്തലറ്റിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക. http://smegbbiblekalotsavam.com/?page_id=595. ഇന്ന് നടക്കുന്ന മത്സരങ്ങള്‍ക്കുള്ള ലിങ്ക് കുട്ടികള്‍ക്ക് അവരുടെ രജിസ്റ്റേര്‍ഡ് ഈമെയിലില്‍ അയച്ചിട്ടുണ്ട് എന്ന് സുവാറ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് പി.ആര്‍.ഒ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category