1 GBP = 97.50 INR                       

BREAKING NEWS

സ്ത്രീയായി ജീവിക്കാന്‍ അനുമതി തേടി 17കാരന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്‍പില്‍; സ്വന്തം ഇഷ്ടപ്രകാരം വീടു വിട്ടിറങ്ങിയ ആണ്‍കുട്ടിയെ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധിയുടെ സംരക്ഷണത്തില്‍ അയച്ചു

Britishmalayali
kz´wteJI³

മലപ്പുറം: സ്ത്രീയായി ജീവിക്കാന്‍ അനുമതി തേടി 17 വയസ്സുകാരന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ (സിഡബ്ല്യുസി) സമീപിച്ചു. ഇതിന്റെ പേരില്‍ കുടുംബാംഗങ്ങളോടു വഴക്കിട്ട് വീടു വിട്ടിറങ്ങിയ കുട്ടിയെ കൗണ്‍സിലര്‍ മുഖേന കണ്ടെത്തി സിഡബ്ല്യുസിക്ക് മുന്‍പില്‍ ഹാജരാക്കുകയായിരുന്നു. കുട്ടി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലേക്കുള്ള പരിവര്‍ത്തന ദശയിലാണെന്നു വിലയിരുത്തിയ ചെയര്‍മാന്‍ പി.ഷാജേഷ് ഭാസ്‌കര്‍ ഒരു മാസത്തേക്കു ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധിയുടെ സംരക്ഷണത്തില്‍ അയച്ചു.

വീട്ടില്‍നിന്നു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും അതിനുള്ള പക്വത തനിക്കുണ്ടെന്നും 17 വയസ്സുകാരന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള ആള്‍ക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്നും വ്യക്തമാക്കി. കുട്ടിയെയും ബന്ധുക്കളെയും കൗണ്‍സലിങ്ങിന് വിധേയമാക്കുകയും വിശദമായി മൊഴിയെടുക്കുകയും ചെയ്ത ശേഷമാണ് കമ്മിറ്റി ഉത്തരവിട്ടത്. ആഴ്ചയിലൊരിക്കല്‍ കുട്ടിയെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category