1 GBP = 97.40 INR                       

BREAKING NEWS

സങ്കടക്കടലില്‍ വെന്തുരുകിയ ആ അമ്മ ഒടുവില്‍ സങ്കടങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി; അരയ്ക്ക് താഴേക്ക് തളര്‍ന്ന പെണ്‍മക്കളെ എടുത്തു കൊണ്ട് നടന്ന ആ അമ്മയുടെ മരണത്തില്‍ അലറി കരഞ്ഞ് പെണ്‍മക്കള്‍: പ്ലസ് ടു വരെ രണ്ടു മക്കളെയും തോളിലേറ്റി സ്‌കൂളിലെത്തിച്ച ശൈലജ അവസാന ശ്വാസവും വലിച്ചത് തന്റെ പെണ്‍മക്കളെ ഓര്‍ത്ത് വിതുമ്പിയ ശേഷം

Britishmalayali
kz´wteJI³

കണ്ണൂര്‍: 19 വര്‍ഷം സങ്കടങ്ങളുടെ നടുവിലായിരുന്നു ശൈലജയുടെ ജീവിതം. ആറ്റു നോറ്റുണ്ടായ തന്റെ ഇരട്ട കണ്‍മണികള്‍ക്ക് രണ്ട് പേര്‍ക്കും അരയ്ക്ക താഴേക്ക് ചലിപ്പിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞതോടെ ആ അമ്മയുടെ മുഖത്തെ ചിരി മാഞ്ഞു പോയി. ഒടുവില്‍, അരയ്ക്കു താഴേക്കു ചലനശേഷിയില്ലാത്ത രണ്ട് പെണ്‍മക്കളെ നോക്കി വളര്‍ത്തിയ ആ അമ്മ സങ്കടങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. ചെറുകുന്ന് പൂങ്കാവ് ലക്ഷംവീട് കോളനിയിലെ പുതിയേടത്ത് വളപ്പില്‍ എം.ശൈലജ (42) ആണ് മരിച്ചത്.

പ്ലസ് ടു വരെ രണ്ടു മക്കളെയും തോളിലേറ്റി സ്‌കൂളിലെത്തിച്ചു പഠിപ്പിച്ചിരുന്ന ശൈലജ മരിച്ചപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ വിധിക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് ഒരു കുടുംബം. ഇതോടെ ഇരട്ടപ്പെണ്‍കുട്ടികളും ഇളയ മകളും കണ്ണിനു ശസ്ത്രക്രിയ കഴിഞ്ഞ ഭര്‍ത്താവും അടങ്ങുന്ന കുടുംബം ശൈലജയുടെ മരണത്തോടെ ആശയും ആശ്രയവുമറ്റ നിലയിലാണ്. വൃക്ക രോഗം ബാധിച്ചാണ് ശൈലജ മരിക്കുന്നത്. അവസാന ശ്വാസം വലിക്കുന്നത് വരെ ആ അമ്മ തന്റെ ഈ രണ്ട് പെണ്‍മക്കളെ ഓര്‍ത്താണ് വിതുമ്പിയിരുന്നത്.

അരയ്ക്കു താഴെ തളര്‍ന്ന പത്തൊമ്പതുകാരികളായ രണ്ടു പെണ്‍മക്കളെയും അവസാന നാളിലും ഈ അമ്മയാണ് തോളിലേറ്റി നടന്നിരുന്നത്. ഇരട്ടക്കുട്ടികളായ പി.വി.അനുശ്രീ(19), പി.വി.മൃദുല (19) എന്നിവരുടെ ഓരോ കാര്യത്തിനും അമ്മയും ഇളയ സഹോദരി അനശ്വരയും(16) കൂട്ടിനുണ്ടായിരുന്നു. കാലിനു സ്വാധീനമില്ലാതെ ജനിച്ച ഇരട്ടക്കുട്ടികളുടെ ചികിത്സ നടത്തി കടം കയറിയതല്ലാതെ അവര്‍ക്കു നടക്കാനായില്ല. ഇരുവരെയും കര പറ്റിക്കാനാകാത്ത നിരാശയിലാണ് അമ്മയുടെ മടക്കം. രണ്ടു കുട്ടികളെയും തോളിലേറ്റി സ്‌കൂളിലേക്കു വര്‍ഷങ്ങളോളം നടന്നു. ചെറുകുന്ന് ഗവ. വെല്‍ഫെയര്‍ സ്‌കൂളില്‍ പ്ലസ് ടു വരെ പഠിപ്പിച്ചു.

അസൗകര്യങ്ങള്‍ നിറഞ്ഞ വീട്ടിലേക്ക് കുട്ടികളെ വീല്‍ചെയറില്‍ കൊണ്ടു പോകാനുള്ള വഴി പോലും ഇല്ല. പുറത്തേക്കുള്ള എല്ലാ യാത്രകളിലും വളര്‍ന്നു വലുതായ മക്കളെയും എടുത്തു കൂടെ കൊണ്ടു നടക്കുകയായിരുന്നു പതിവ്. ഇളയ മകള്‍ അനശ്വര പത്താം ക്ലാസ് പൂര്‍ത്തിയാക്കിയതേയുള്ളൂ. ശൈലജയുടെ ഭര്‍ത്താവ് സ്വര്‍ണപ്പണിക്കാരനായിരുന്നു.

കണ്ണിനു ശസ്ത്രക്രിയ ചെയ്തതോടെ ഏറെനാള്‍ ജോലി ഇല്ലാതായി. അടുത്തിടെ മരപ്പണിക്കു സഹായിയായി പോയിത്തുടങ്ങിയതേയുള്ളൂ. ശൈലജയ്ക്കു വൃക്കരോഗം പിടിപെട്ടതോടെ കുടുംബം പൂര്‍ണമായും ദുരിതത്തിലായിരുന്നു. ഡയാലിസിസ് ചെയ്തു തളര്‍ന്നു പോകുന്നതിനിടയിലും തന്റെ മക്കളെ ഓര്‍ത്താണ് വിതുമ്പിയിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category