1 GBP = 97.40 INR                       

BREAKING NEWS

പെണ്‍കുട്ടികള്‍ പരാതി കൊടുത്തപ്പോള്‍ അറസ്റ്റിലായെന്ന് വരുത്താന്‍ ചിത്രീകരിച്ചത് വ്യാജ വീഡിയോ; പൊലീസ് ജീപ്പിലെ യാത്രയുടെ ദൃശ്യങ്ങള്‍ പരാതിക്കാര്‍ക്ക് അയച്ചു കൊടുത്തത് അന്വേഷണം അട്ടിമറിക്കാന്‍; ഷംനാ കാസിമിനെ വിവാഹ കെണിയില്‍ പെടുത്താനുള്ള ശ്രമത്തിനിടെ ടിക് ടോക്കിലെ ജീപ്പും ചര്‍ച്ചയായി; കൊച്ചി ഷെരീഫിനെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്; പിടിയിലായത് നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സൂത്രധാരന്‍; ബ്ലാക് മെയില്‍ കേസില്‍ ഇനിയും അറസ്റ്റിന് സാധ്യത

Britishmalayali
kz´wteJI³

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിലെ മുഖ്യസൂത്രധാരന്‍ ഷെരീഫ് അറസ്റ്റില്‍. വ്യാജ വീഡിയോയിലൂടെ യുവതികളെയും ഷെരീഫ് കബളിപ്പിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഷെരീഫ് പൊലീസിന്റെ പിടിയിലായെന്ന വ്യാജ വീഡിയോ അയച്ചുനല്‍കിയാണ് നേരത്തെ തട്ടിപ്പിനിരായ യുവതികളെ കബളിപ്പിച്ചത്. നിലവില്‍ പൊലീസിന്റെ പിടിയിലായ റഫീഖാണ് ഈ ദൃശ്യങ്ങള്‍ അയച്ചുനല്‍കിയതെന്ന് തട്ടിപ്പിനിരയായ യുവതി പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ ഇവരുടെ തട്ടിപ്പിനിരയായ യുവതികള്‍ പൊലീസില്‍ പരാതി നല്‍കി കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തിലാണ് റഫീഖ് തന്നെ ഇടപെട്ട് ഷെരീഫ് അറസ്റ്റിലായെന്ന് യുവതികളെ തെറ്റിദ്ധരിപ്പിച്ചത്. ഇത് വിശ്വസിപ്പിക്കാനായി പൊലീസിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച ജീപ്പില്‍ ഷെരീഫ് ഇരിക്കുന്ന ദൃശ്യങ്ങളും അയച്ചുനല്‍കി. എന്നാല്‍ പിന്നീട് ടിക് ടോകില്‍ ഇതേ ജീപ്പിന് മുന്നില്‍നിന്നുള്ള ഷെരീഫിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാള്‍ അറസ്റ്റിലായിട്ടില്ലെന്ന് യുവതികള്‍ക്ക് മനസിലായത്. ഈ വിവാദം കത്തുന്നതിനിടെയാണ് ഷെരീഫ് പിടിയിലാകുന്നത്.

കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും പൊലീസ് പറയുന്നുണ്ട്. അതിനിടെ, കഴിഞ്ഞദിവസം യുവതികളെ പാര്‍പ്പിച്ച പാലക്കാട്ടെ ഹോട്ടലുകളില്‍ പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാല്‍ തെളിവൊന്നും കിട്ടിയില്ല. ഷെരീഫാണ് ഷംനയെ കെണിയില്‍പ്പെടുത്താനുള്ള പദ്ധതി തയാറാക്കിയത്. നിരവധി കേസുകളിലെ പ്രതിയാണ് ഷെരീഫ്. പാലക്കാട് സ്വദേശിയാണ് ഷെരീഫ്. ഇന്ന് പുലര്‍ച്ചെയാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച കാറും കണ്ടെടുത്തു. കേസില്‍ 7 പ്രതികള്‍ പിടിയിലായി

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സൂത്രധാരനെന്ന് കരുതയാളാണ് പിടിയിലാത്. കേസില്‍ അഞ്ചാം പ്രതി അബ്ദുള്‍ സലാം ഇന്നലെ കീഴടങ്ങിയിരുന്നു. ബ്ലാക്മെയിലിങ് കേസില്‍ പ്രതികള്‍ക്കെതിരെ ഇന്ന് പൊലീസ് മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയിരുന്നു. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയ ശേഷം പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. വിവാഹാലോചനയുടെ പേരിലാണ് പ്രതികള്‍ ഷംനയുടെ കുടുംബവുമായി ബന്ധപ്പെട്ടത്.

ഷംന കാസിമില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ സിനിമ, സീരിയല്‍, മോഡലിങ്, ഇവന്റ് മാനേജ്‌മെന്റ് രംഗത്തെ കൂടുതല്‍ പെണ്‍കുട്ടികളെ തട്ടിപ്പിന് ഇരയാക്കിയതായി പരാതിയുണ്ട്. പണം തട്ടാന്‍ ലൈംഗികചൂഷണവും ബ്ലാക്ക്‌മെയിലിങ്ങും ഭീഷണിയുമൊക്കെ ഇവര്‍ തരംപോലെ പ്രയോഗിച്ചു. പലരും നാണക്കേടും ഭയവുംമൂലം പരാതിപ്പെട്ടില്ലെന്നും പൊലീസ് പറയുന്നു. അതേ സമയം യുവ മോഡലടക്കം അഞ്ച് പേര്‍ പരാതിയുമായി എത്തി. ഷംന കാസിമിന്റെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് നാലു പ്രതികള്‍ പിടിയിലായതോടെയാണ് കൂടുതല്‍പേര്‍ പരാതിയുമായി എത്തിയത്. പ്രതികളുടെ ചിത്രം കണ്ടാണ് ആലപ്പുഴ സ്വദേശിയായ മോഡലും കടവന്ത്ര സ്വദേശിയായ നടിയും പരാതി നല്‍കിയത്. ഇവരില്‍നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് പരാതി.

പാലക്കാട്ടെ അജ്ഞാതകേന്ദ്രത്തില്‍ താനുള്‍പ്പെടെ എട്ട് യുവതികളെ ഭക്ഷണവും വെള്ളവും പോലും തരാതെ ദിവസങ്ങളോളം പൂട്ടിയിട്ടതായി ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. സമാനമായ മൂന്നു പരാതിയിലും പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച അഞ്ച് യുവതികള്‍ കൂടി പരാതിയുമായി എത്തി. ലൈംഗികചൂഷണം ഉള്‍പ്പെടെ നടന്നിട്ടുണ്ടെന്ന കാര്യവും അന്വേഷിക്കുമെന്ന് മേല്‍നോട്ടം വഹിക്കുന്ന സിറ്റി പൊലീസ് കമീഷണര്‍ വിജയ് സാഖറെ വെളിപ്പെടുത്തി.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category