1 GBP = 98.20 INR                       

BREAKING NEWS

കൊറോണ യുദ്ധം കഴിഞ്ഞു ബ്രിട്ടന്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് യാത്ര തുടങ്ങി; കൂടുതല്‍ ആശുപത്രികളും തൊഴില്‍ സ്ഥാപനങ്ങളും; സെപ്റ്റംബര്‍ മുതല്‍ കുട്ടികളെ സ്‌കൂളില്‍ അയക്കുന്നത് നിര്‍ബന്ധമാക്കും; വിസമ്മതിക്കുന്നവര്‍ക്കെതിരെ കേസ്; ബോറിസ് ജോണ്‍സണ്‍ പറയുന്നത്

Britishmalayali
kz´wteJI³

കൊറോണയുടെ തേരോട്ടത്തിന്റെ വേഗത കുറയ്ക്കാനായ ആശ്വാസത്തില്‍ ബ്രിട്ടന്‍ ഒരു കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്. പുതിയ അശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഗൃഹസമുച്ചയങ്ങള്‍, റോഡുകള്‍,പുതിയ റെയില്‍ പാതകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണങ്ങള്‍ വിപുലീകരിച്ച് നിര്‍മ്മാണമേഖലക്ക് പുതുജീവന്‍ പകരുക വഴി തൊഴില്‍ ഉറപ്പാക്കലായിരിക്കും പ്രഥമ ലക്ഷ്യം. 2008 ലെ സാമ്പത്തിക മാന്ദ്യകാലത്ത് ഡേവിഡ് കാമറൂണ്‍ എടുത്ത കര്‍ക്കശമായ സാമ്പത്തിക നയത്തിന് നേരെ വിപരീതമായി സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക ഇടപെടലുകള്‍ നടത്തുന്നതായിരിക്കും തന്റെ നയം എന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

കോവിഡ്-19 രാജ്യത്തിനേല്‍പിച്ച പ്രഹരം മാരകമാണ്. എന്നാല്‍ അതിലും ശക്തിയോടെ തിരിച്ചടിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ സംരക്ഷണ രംഗം ശക്തിപ്പെടുത്തുക എന്നതിനായിരിക്കും മുന്‍ഗണന നല്‍കുക. കൊറോണയുടെ ഇടിവെട്ടില്‍ തകര്‍ന്ന സാമ്പത്തികരംഗവും പഴയതിനേക്കാള്‍ ഉയര്‍ന്ന നിലയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഇനി ആവശ്യം, യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക എന്നതാണ്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമാക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത ആഴ്ച്ച ട്രാഫിക് ലൈറ്റ് മാതൃകയില്‍ അനുവദിച്ച ഒഴിവുകാല യാത്രകള്‍ ആരംഭിക്കാനിരിക്കെ ഈ ശനിയാഴ്ച്ച ട്രാവല്‍ കമ്പനികള്‍ രേഖപ്പെടുത്തിയത് എക്കാലത്തേയും മികച്ച ബുക്കിംഗ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊറോണയില്‍ തകര്‍ന്ന വിനോദ സഞ്ചാര-വ്യോമഗതാഗത മേഖലകള്‍ ഉയര്‍ത്തെഴുന്നേല്ക്കാന്‍ ആരംഭിക്കുന്നു എന്നതിന്റെ സൂചനയായാണ് ഇതിനെ സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നത്.അതുപോലെ സ്പെറ്റംബര്‍ മാസം മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപങ്ങള്‍ എന്നിവയില്‍ ഒതുങ്ങുന്നതല്ല സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതികള്‍. ഈ മഹാവ്യാധിയില്‍ മാനസികമായി തളര്‍ന്നിരിക്കുന്നവരെ ഉത്തേജിപ്പിച്ച് തൊഴിലിടങ്ങളിലേക്ക് തിരികെ എത്തിക്കാനുള്ള പരിപാടികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിനായി, പ്ലേസ്മെന്റ് സേവനം, യുവാക്കള്‍ക്ക് പ്രത്യേക പരിശീലന പരിപാടികള്‍, തുടങ്ങി നിരവധി പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

സ്‌കൂളുകള്‍ സെപ്റ്റംബര്‍ മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത് ഒരുപക്ഷെ കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായേക്കാം എന്ന ആരോപണം ഉയരുമ്പോള്‍ തന്നെ, കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കുന്നത് നിര്‍ബന്ധമാക്കുകയാണ് ബോറിസ് ജോണ്‍സണ്‍. സ്‌കൂളുകള്‍ വ്യാപകമായി തുറക്കുന്നതിനെ എതിര്‍ക്കുന്ന അധ്യാപക സംഘടനകള്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ ട്യുഷന്‍ പോലുള്ള സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍, താഴ്ന്ന വരുമാനമുള്ളവരുടെ കുട്ടികളാണ് ഏറെ കഷ്ടപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍, താഴെക്കിടയിലുള്ള കുട്ടികള്‍ക്കാണ് ഇപ്പോള്‍ പഠന സൗകര്യമില്ലാത്തത്. സ്‌കൂളുകള്‍ തുറക്കുന്നതിനെ എതിര്‍ക്കുന്നവര്‍ സാമൂഹ്യ നീതിക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category