1 GBP = 98.20 INR                       

BREAKING NEWS

ഏറ്റവും കൂടുതല്‍ കാലം കൊവിഡിനോട് പൊരുതിയ യുകെ മലയാളിയും വീട്ടില്‍ മടങ്ങിയെത്തി; നോര്‍ത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ തോമസ് കോശി 52 ദിവസം കഴിഞ്ഞത് വെന്റിലേറ്ററില്‍; മലയാളികള്‍ സുഖം പ്രാപിക്കുമ്പോള്‍ ലെസ്റ്ററും ബെഡ്ഫോര്‍ഡും പുതിയ ഹോട്ട് സ്‌പോട്ടുകളായി മാറുന്നു

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെയില്‍ ഏറ്റവും കൂടുതല്‍ കാലം ആശുപത്രിയില്‍ കൊവിഡുമായി പൊരുതിയ ശേഷം നോര്‍ത്താംപ്ടണ്‍ മലയാളിയായ തോമസ് കോശി ഇന്നലെ വീട്ടിലെത്തി. ഏപ്രില്‍ 12നു തുടങ്ങിയ ആശുപത്രി വാസം ഇന്നലെ അവസാനിക്കുമ്പോള്‍ അതില്‍ 52 ദിവസമാണ് 54 കാരനായ തോമസ് കോശിക്ക് കഴിയേണ്ടി വന്നത്. മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്താംപ്ടണ്‍ പ്രസിഡന്റ് കൂടിയായ തോമസ് ജീവിതത്തിലേക്ക് പുഞ്ചിരിച്ചു കൊണ്ട് മടങ്ങി എത്തുമ്പോള്‍ ഒരു നാടൊന്നാകെ ആവേശത്തിലാണ്.

കാരണം യുകെയില്‍ തന്നെ ഏറ്റവും കൂടുതല്‍ മലയാളികള്‍ കോവിഡ് മൂലം രോഗബാധിതരായ സ്ഥലങ്ങളില്‍ ഒന്ന് കൂടിയാണ് നോര്‍ത്താംപ്ടണ്‍. നാട്ടില്‍ നിന്നും മകളെ കാണാന്‍ എത്തിയ സണ്ണി ആന്റണി എന്ന പിതാവ് കൊവിഡിനോട് പൊരുതി തോറ്റ സ്ഥലം എന്ന നിലയില്‍ പൊതുവെ ഭീതിയോടെ കൊവിഡിനെ കണ്ടിരുന്ന മലയാളി സമൂഹത്തിന് ആവേശം പകരുകയാണ് തോമസിന്റെ മടങ്ങി വരവ് എന്ന് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും മലയാളി അസോസിയേഷന്‍ സെക്രട്ടറിയും ആയ സുരേഷും പറയുന്നു. 

തോമസ് കോശി ആശുപത്രിയില്‍ ആകുന്നതിനു മുന്‍പ് മുതല്‍ ഇന്നലെ വരെ അദ്ദേഹത്തിനും കുടുംബത്തിനും കരുതലായി കൂടെ നിന്നവരാണ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍. തന്റെ ആശുപത്രി വാസവും രോഗാവസ്ഥയും ഒക്കെ പരസ്യപ്പെടുത്തേണ്ട എന്നായിരുന്നു തുടക്കത്തില്‍ തോമസ് കോശിയുടെ ചിന്ത. എന്നാല്‍ ഉറ്റ സുഹൃത്തുക്കളും നാട്ടുകാരും കുടുംബത്തിന് നല്‍കിയ സ്‌നേഹവും പിന്തുണയും എല്ലാവരും അറിഞ്ഞിരിക്കാനും സമൂഹത്തിനു അതൊരു മാതൃകയായി മാറാനും ബ്രിട്ടീഷ് മലയാളിയാണ് ഏറ്റവും നല്ല വേദിയെന്ന തിരിച്ചറിവിലാണ് അദ്ദേഹത്തിന്റെ അനുവാദത്തോടെ സുഹൃത്തുക്കള്‍ ബ്രിട്ടീഷ് മലയാളിയുമായി സംസാരിക്കാന്‍ തയ്യാറായത്. കൊവിഡില്‍ പല കുടുംബങ്ങളും പ്രയാസം നേരിട്ടപ്പോള്‍ ദൈവ ദൂതരെ പോലെയാണ് മലയാളി സമൂഹത്തില്‍ നിന്നും സഹായ ഹസ്തങ്ങള്‍ എത്തിയത് എന്നതും ദുരിത ബാധിതരായ ഓരോ കുടുംബവും ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. 

തളര്‍ന്നു വീഴുന്ന നിലയില്‍ എത്തിയപ്പോള്‍ ആശുപത്രിയിലേക്ക്
യുകെയില്‍ സമൂഹ വ്യാപനം നടന്ന ഘട്ടത്തില്‍ ജോലി സ്ഥലത്തു നിന്നുമാണ് ഇദ്ദേഹത്തിന് കൊവിഡ് പകര്‍ന്നതെന്നു സൂചനയുണ്ട്. ഭാര്യ കവിത തല്‍ക്കാലം ജോലി ചെയ്യാത്ത സാഹചര്യത്തില്‍ എ ജി ഗ്ലാസ് കമ്പനിയിലും ആരോഗ്യ പ്രവര്‍ത്തകനായും ജോലി ചെയുന്ന തോമസ് കോശി ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ ഒരാഴ്ചയില്‍ അധികം വീട്ടില്‍ കൊവിഡ് രോഗവുമായി കഴിഞ്ഞിരുന്നു. ആരോഗ്യപരമായ പ്രയാസങ്ങള്‍ ഉള്ള വ്യക്തി എന്ന നിലയില്‍ ആവശ്യത്തിന് കരുതല്‍ എടുത്തിരുന്നെങ്കിലും രോഗം സാവധാനം അതിന്റെ കാഠിന്യം തോമസിന്റെ ശരീരത്തില്‍ കാട്ടുകയായിരുന്നു.

ഒടുവില്‍ പനിയുടെ ശക്തമായ സാന്നിധ്യം ഉണ്ടാകാതിരുന്നിട്ടു പോലും തോമസ് കോശി അവശനായി വീട്ടില്‍ കുഴഞ്ഞു വീഴും എന്ന ഘട്ടത്തിലാണ് ഏപ്രില്‍ പതിനൊന്നിന് ആംബുലന്‍സ് സഹായം തേടുന്നത്. തോമസിന്റെ നില വഷളാണെന്നു വ്യക്തമായതോടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അടക്കമുള്ളവര്‍ ഓടിയെത്തിയെങ്കിലും തല്‍ക്കാലം വീട്ടില്‍ കഴിയാന്‍ നിര്‍ദേശിച്ച് ആംബുലന്‍സ് ടീം മടങ്ങുക ആയിരുന്നു. എന്നാല്‍ പിറ്റേന്നും രോഗ നില ശമനം ഇല്ലാതെ തുടര്‍ന്നപ്പോള്‍ വീണ്ടും ആംബുലന്‍സ് സഹായം തേടുകയും ഏപ്രില്‍ 12ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയും ആയിരുന്നു. 

ആശുപത്രിയിലും മലയാളികളുടെ കരുതലും സ്‌നേഹവും 
തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ മുതല്‍ തന്നെ മലയാളികളായ ജീവനക്കാര്‍ പ്രത്യേക സ്‌നേഹപരിചരണങ്ങളാണ് അദ്ദേഹത്തിന് നല്‍കിയിരുന്നത്. ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരും സദാ സമയം തോമസിന്റെ അസുഖ വിവരം അന്വേഷിച്ചു കൂടെ നിന്നതും സഹായകരമായി. ഇത്രയേറെ സ്‌നേഹവും കരുതലും നല്‍കി കണ്‍ചിമ്മാതെ നോക്കിയതും തോമസ് കോശിയെ ജീവിതത്തിലേക്ക് മടക്കാന്‍ സഹായിച്ചു എന്നാണ് സുഹൃത്തുക്കളുടെ അനുമാനം.
ആശുപത്രിയില്‍ പോകുന്നതിനു മുന്‍പ് ഒരാഴ്ചയിലധികം ഐസൊലേഷനില്‍ കഴിഞ്ഞ കുടുംബത്തിന് ഇന്നലെ വരെ ഏതാവശ്യത്തിനും സഹായമായി കൂടെ നില്‍ക്കാന്‍ ഏതാനും കുടുംബങ്ങള്‍ കൊവിഡ് ഭയം ഇല്ലാതെ ഉണ്ടായതും കുടുംബത്തിന് ആശ്വാസമായി. താന്‍ രോഗക്കിടക്കയില്‍ കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ എത്ര സ്‌നേഹം നല്‍കിയാണ് തന്റെ കുടുംബത്തിനൊപ്പം നിന്നതെന്നു വീട്ടില്‍ എത്തി കഥകള്‍ കേട്ടപ്പോഴാണ് തോമസ് കോശി ശരിക്കും തിരിച്ചറിയുന്നത്. 

52 ദിവസം വെന്റിലേറ്ററില്‍ കിടന്നപ്പോഴും പ്രതീക്ഷ കൈവിടാതെ പ്രിയപ്പെട്ടവര്‍
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത് ഏപ്രില്‍ 12നു. കൃത്യം ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ 20-ാം തിയതി വെന്റിലേറ്ററിലേക്ക്. തുടര്‍ന്ന് നീണ്ട 52 ദിവസങ്ങള്‍ ജീവന്റെ തുടിപ്പ് നിലനിന്നത് ഉപകരണ സഹായത്തോടെ. ജീവനും മരണത്തിനും ഇടയില്‍ ഉള്ള നടപ്പാലം കൂടിയാണ് വെന്റിലേറ്റര്‍ എന്ന സത്യം അറിയുന്നവര്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു, തോമസ് കോശി ജീവിതത്തിന്റെ കരയിലേക്ക് നടന്നെത്താന്‍. അവര്‍ ആഗ്രഹിച്ചത് വെറുതെയായില്ല.
വിധി മറുകരയില്‍ കാത്തിരിക്കുന്ന മരണത്തിനു തോമസ് കോശിയെ വിട്ടു നല്‍കാതെ ജീവിതത്തിലേക്ക് മടക്കി നടത്തിക്കുക ആയിരുന്നു. ആ നടത്തം ജൂണ്‍ 12നാണ് അവസാനിക്കുന്നത്. അദ്ദേഹത്തെ ആശ്വാസിന്റെ കയ്യടികളുമായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടര്‍ന്ന് വാര്‍ഡിലേക്ക് സ്വീകരിച്ചത്. തുടര്‍ന്നും രണ്ടാഴ്ച നിരീക്ഷണത്തില്‍. പലവട്ടം ടെസ്റ്റുകള്‍. എല്ലാ ടെസ്റ്റും നെഗറ്റീവ് എന്നുറപ്പിച്ചാണ് ഒടുവില്‍ തോമസിനെ വീട്ടിലേക്കു മടക്കി വിടുന്നത്, ഏറ്റവും കൂടുതല്‍ കാലം കൊവിഡിനോട് പൊരുതി ജീവിതത്തിലേക്ക് മടങ്ങിയ വ്യക്തികളില്‍ ഒരാള്‍ എന്ന ഖ്യാതിയോടെ. 

തളര്‍ത്താതെ പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും, തികഞ്ഞ പോരാളി
യുകെ മലയാളികളില്‍ ഇതിനകം ഒരു ഡസനില്‍ അധികം പേരെങ്കിലും ഇത്തരത്തില്‍ മരണത്തെ തൊട്ടടുത്ത് നിന്ന് കണ്ട ശേഷം ജീവിതത്തിലേക്ക് മടങ്ങിയവരാണ്. ഇവര്‍ക്കിടയില്‍ തോമസ് കോശി ഹീറോയായി മാറുന്നത് അദ്ദേഹത്തിന്റെ പ്രായവും മറ്റു രോഗാവസ്ഥയും കൂടി കണക്കിലെടുക്കുമ്പോഴാണ്. കോവിഡ് രോഗത്തിന്റെ കടന്നാക്രമണം നേരിട്ട് വെന്റിലേറ്റര്‍ സഹായത്തോടെ ജീവിതത്തിലേക്ക് മടങ്ങി വന്ന മറ്റു മലയാളികള്‍ എല്ലാവരും തന്നെ തോമസ് കോശിയെക്കാള്‍ പ്രായം കുറഞ്ഞവരും ആരോഗ്യത്തില്‍ കൂടുതല്‍ മികവുള്ളവരും ആയിരുന്നു. ഈ സാഹചര്യത്തില്‍ തികഞ്ഞ പോരാളിയെ പോലെയാണ് തോമസ് കോശി ഇപ്പോള്‍ ഹീറോയായി മലയാളി സമൂഹത്തിന്റെ ആവേശ പ്രതീകമാകുന്നതും. 

കൊവിഡിന് മലയാളി സമൂഹത്തില്‍ പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ലെസ്റ്ററും ബെഡ്ഫോര്‍ഡും 
കൊവിഡ് ആദ്യ ഘട്ട വ്യാപനത്തില്‍ മലയാളികള്‍ ഏറെ ദുരിതം നേരിട്ട സ്ഥലങ്ങളാണ് ഡെര്‍ബി, ഡെഡ്‌ലി, നോര്‍ത്താംപ്ടണ്‍, സൗത്താംപ്ടണ്‍ തുടങ്ങിയ പ്രദേശങ്ങള്‍. ഇവിടെയൊക്കെ മലയാളി സമൂഹത്തില്‍ നിന്നും ജീവന്‍ ബലി നല്‍കേണ്ടിയും വന്നിട്ടുണ്ട്. കൊവിഡിന്റെ ആദ്യ ഘട്ടത്തിന് സ്വല്‍പം ശാന്തത വന്നപ്പോള്‍ മലയാളികള്‍ പലരും അല്‍പം ശ്രദ്ധക്കുറവ് കാട്ടി സാമൂഹ്യ ജീവിതത്തില്‍ സജീവമായിരിക്കുകയാണ്.

എന്നാല്‍ കൊവിഡിന്റെ രണ്ടാം വരവും മലയാളികളെ വെറുതെ വിടില്ല എന്ന സൂചനാ നല്‍കി ലെസ്റ്റര്‍, ബെഡ്‌ഫോര്‍ഡ് എന്നിവിങ്ങളില്‍ നിരവധി മലയാളികള്‍ ഇപ്പോള്‍ കൊവിഡ് ആക്രമണത്തെ നേരിടുകയാണ്. അപൂര്‍വ്വം ചിലര്‍ക്ക് ആദ്യം കൊവിഡ് പിടിപെട്ട് നെഗറ്റീവ് ആയി മാറിയെങ്കിലും രണ്ടാം വരവിലും കൊവിഡ് പിടികൂടിയതായി വിവരമുണ്ട്. ഇതോടെ ഇമ്മ്യുണിറ്റി നേടിയവര്‍ എന്ന ആശ്വാസം പോലും കൊവിഡിന് മുന്നില്‍ വിശ്വസനീയം അല്ലാതാവുകയാണ്. ഇതോടെ സ്വയം കരുതല്‍ എന്ന ഏക മാര്‍ഗമാണ് കൊവിഡില്‍ നിന്നും അകന്നു നില്‍ക്കാനുള്ള വഴിയായി ഓരോ യുകെ മലയാളിക്കും മുന്നില്‍ ഉള്ളത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category