1 GBP = 98.20 INR                       

BREAKING NEWS

കൊറോണ പിറന്ന് ആറു മാസങ്ങള്‍ക്കുശേഷം രോഗം പടരുന്നതിനെ കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് ഏകാഭിപ്രാ യം; മലിനമായ പ്രതലത്തില്‍നി ന്നോ, വ്യക്തിയുമായി ഇടപഴകുന്നതിലൂടെയോ കൊവിഡ് ഉണ്ടാകില്ല; കൊറോണയെ തടയുവാന്‍ സഹായിക്കുന്ന വെളിപ്പെടുത്തലുകള്‍

Britishmalayali
kz´wteJI³

നുഷ്യര്‍ക്ക് കൊവിഡ് ബാധ ഉണ്ടാകുന്നത് എങ്ങനെയെന്നത് കഴിഞ്ഞ ആറുമാസമായി ലോകമാകെ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ചോദ്യമായിരുന്നു. വ്യത്യസ്ത ഉത്തരങ്ങളായിരുന്നു ഇതുവരെ ശാസ്ത്രലോകം ഈ ചോദ്യത്തിന് നല്‍കിയിരുന്നത്. എന്നാല്‍, ആറുമാസത്തിനു ശേഷം ശാസ്ത്രലോകം ഇക്കാര്യത്തില്‍ ഏകാഭിപ്രായവുമായി എത്തിയിരിക്കുന്നു. ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നടപ്പാക്കാനിരിക്കെ, കൂടുതല്‍ സുരക്ഷയുറപ്പാക്കി ഇത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നത് ആസൂത്രണം ചെയ്യുന്നതില്‍ ഇത് വളരെയധികം സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

മലിനമായ പ്രതലത്തില്‍ നിന്നോ, മറ്റൊരു വ്യക്തിയുമായി ഒരു ഞൊടിയിട ബന്ധപ്പെടുന്നതിലൂടെയോ വൈറസ് പകരുകയില്ലെന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ ഏക സ്വരത്തില്‍ പറയുന്നത്. വളരെ അടുത്തു നിന്ന്, ഒരു രോഗബാധിതനുമായി അധിക നേരം മുഖാമുഖം സംസാരിക്കുക, തിരക്ക് പിടിച്ച ഇടങ്ങളില്‍ പോവുക, ആളുകള്‍ ഉച്ഛത്തില്‍ സംസാരിക്കുകയോ പാട്ട് പാടുകയോ ചെയ്യുന്ന, വായുസഞ്ചാരം ഇല്ലാത്ത മുറികളും മറ്റ് അടച്ചിട്ട സ്ഥലങ്ങള്‍ എന്നിവയൊക്കെയാണ് രോഗബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്.

സാമ്പത്തികസ്ഥിതി കൂടുതല്‍ തകരാതെയും അതേസമയം ജനങ്ങളുടെ ആരോഗ്യം സംരക്ഷിച്ചും ലോക്ക്ഡൗണില്‍നിളവുകള്‍ വരുത്തേണ്ടത് എങ്ങനെയെന്ന് ആസൂത്രണം ചെയ്യുന്നതില്‍ സഹായകരമാവും ഈ അറിവ്. ഉദാഹരണത്തിന് പ്ലെക്സിഗ്ലാസ്സ് ബാറിയറുകള്‍ വയ്ക്കുക, ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുക, മുറികള്‍ക്കുള്ളില്‍ നല്ല വായുസഞ്ചാരം ഉറപ്പു വരുത്തുക. സാധിക്കുമ്പോഴെല്ലാം ജനലുകള്‍ തുറന്നിടുക എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ പെടുന്ന നടപടികളാണ്.

സമീപകാലത്ത് നടന്ന വിപുലമായ രണ്ട് പഠനങ്ങള്‍ തെളിയിച്ചത്, സ്റ്റേ അറ്റ് ഹോം, വലിയ ആള്‍ക്കൂട്ടം നിരോധിക്കല്‍ തുടങ്ങിയ വ്യാപകമായ ലോക്ക്ഡൗണ്‍ നടപടികള്‍ രോഗവ്യാപനത്തെ വലിയൊരു അളവ് വരെ ചെറുത്തു എന്നാണ്. കോവിഡ് മൂലമുള്ള മരണനിരക്ക് കുറയ്ക്കാനും ഇത് സഹായകരമായിട്ടുണ്ട്. ഇപ്പോള്‍ ഈ പുതിയ അറിവിന്റെ പശ്ചാത്തലത്തില്‍ നഗരങ്ങളിലും മറ്റും വൈറസ് വ്യാപനം തടയുന്നതില്‍ കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ കഴിയും.

ലോക്ക്ഡൗണിനെ കുറിച്ചല്ല, മറിച്ച് മനുഷ്യര്‍ തമ്മിലുള്ള ശാരീരിക അകലം വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചായിരിക്കണം ഇനിയുള്ള ചിന്തകള്‍ റിസോള്‍വ് ടു സേവ് ലൈവ്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ടോം ഫ്രീഡന്‍ പറയുന്നു. അതായത്, മനുഷ്യര്‍ തമ്മില്‍ ആവശ്യത്തിന് അകലം പാലിച്ചുകൊണ്ട് പൊതു ഇടങ്ങളില്‍ നടക്കുവാനും ഓഫീസിലേക്ക് സൈക്കിളില്‍ പോകുവാനും അനുവദിക്കാവുന്നതാണ്. അതുപോലെ ഷോപ്പുകളിലുംമറ്റും മതിയായ അകലം പാലിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളാവുന്നതാണ്.

വ്യാപകമായ പരിശോധനകള്‍, കോണ്‍ടാക്ട് ട്രേസിംഗ്, രോഗബാധയുള്ളവര്‍ക്ക് ഐസൊലേഷന്‍ എന്നിവയും ഈ പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ശ്വാസോച്ഛ്വാസ സമയത്ത് പുറത്തു വായുവില്‍ ചേരുന്ന ജലാംശമുള്ള കണങ്ങളിലൂടെയാണ് വൈറസ് ഒരു മനുഷ്യനില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. സംസാരിക്കുമ്പോഴും, ചുമക്കുമ്പോഴും, തുമ്മുമ്പോഴും ഇത് സംഭവിക്കും. എന്നാല്‍ ഇവയ്ക്ക് ഏറെ ദൂരം സഞ്ചരിക്കാന്‍ ആകില്ല. അതിനു മുന്‍പേ അവ നിലത്ത് വീഴും. അതുകൊണ്ടാണ് രണ്ടു മീറ്റര്‍ സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമായി വരുന്നത്.

അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന ജലാംശമുള്ള വായുകണങ്ങളില്‍ കൂടിയും വൈറസ് പകരാവുന്നതാണ്. ചൈനയിലെ ഗുവാങ്ങ്സോവില്‍ റെസ്റ്റോറന്റില്‍ ഒരാളില്‍ നിന്നും അഞ്ച് പേര്‍ക്ക് രോഗബാധയുണ്ടായത് ഇത്തരത്തിലാണ്. പ്രസ്തുത റെസ്റ്റോറന്റില്‍ വായുസഞ്ചാരം തീരെ കുറവായിരുന്നു. അകത്തെ വായുവിനെ പുറത്തേക്ക് തള്ളുന്ന എക്സോസ്റ്റ് ഫാനുകള്‍ ഓഫായിരുന്നു. കുറച്ചു നേരത്തേക്ക് വായുവില്‍ സ്ഥിതിചെയ്യുന്ന വായുകണങ്ങളിലെ വൈറസ്, എയര്‍ കണ്ടീഷണര്‍ പോലുള്ള ഏതെങ്കിലും സ്രോതസ്സില്‍ നിന്നും വന്ന വായുപ്രവാഹത്തില്‍ ആ മുറിക്കുള്ളില്‍ തന്നെ കറങ്ങിനടന്ന് മറ്റുള്ളവരില്‍ എത്തിയിരിക്കാം.

എന്നാല്‍, മതിയായ വായുസഞ്ചാരമുള്ള ഇടങ്ങളില്‍ ഇത്തരത്തില്‍ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ധാരാളം സന്ദര്‍ശകരെത്തുന്ന ഇടങ്ങളിലും തൊഴിലിടങ്ങളിലും മതിയായ വായുസഞ്ചാരം ഉറപ്പാക്കേണ്ടതുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, മുറിയിലെ വായുവിനെ, ആദ്യം മുകളിലേക്കും പിന്നെ മുറിക്കും പുറത്തേക്ക് തള്ളുന്ന സംവിധാനമോ, പുറത്തുനിന്നും ശുദ്ധവായു അകത്തെത്തിക്കുന്ന സംവിധാനമോ ആവശ്യമാണ്. ഇത്, പ്രസ്തുത മുറിയില്‍ വൈറസിന്റെ സാന്നിദ്ധ്യം ഇല്ലാതെയാക്കുവാനോ, ചുരുങ്ങിയപക്ഷം അളവ് കുറയ്ക്കുവാനോ സഹായിക്കും.

അടുത്ത ഘടകം, ഏതെങ്കിലും ഒരു നിശ്ചിത വ്യക്തിയുമായി സംരക്ഷണ കവചമില്ലാതെ ദീര്‍ഘനേരം അടുത്തിടപഴകുക എന്നതാണ്. പൊതുവായി 15 മിനിറ്റില്‍ അധികം ഒരാളുമായി രണ്ട് മീറ്ററില്‍ കുറഞ്ഞ അകലത്തില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോഴാണ് വൈറസ് ബാധക്ക് സാധ്യതയുള്ളത്. എന്നാല്‍ ഇത് പൊതുവായ കാര്യമാണ്. പക്ഷെ മുഖത്തിന് നേരെ നിന്ന് തുമ്മുകയോ മറ്റേതെങ്കിലും വിധത്തില്‍ കൂടുതല്‍ ഇടപഴകുകയോ ചെയ്താല്‍ (ചുംബനം പോലെ) വൈറസ് ബാധക്ക് ഇത്രയധികം സമയം വേണ്ടിവരില്ല.

അതുപോലെത്തന്നെ, ആളുകള്‍ തിങ്ങിനിറഞ്ഞ സ്ഥലങ്ങളില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതും പാടുന്നതുമൊക്കെ ഈ സ്രവകണങ്ങള്‍ വായുവിലെത്തി പടരുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഈ കണ്ടുപിടുത്തങ്ങളുടേ അടിസ്ഥാനത്തില്‍, ഓരോരുത്തരുടെയും ജോലിയുടെ സ്വഭാവവും തൊഴിലിടത്തെ സാഹചര്യവും അനുസരിച്ച് സ്വയം രക്ഷാനടപടികള്‍ എടുത്താല്‍ ഈ മഹാവ്യാധിയുടെ വ്യാപനം വലിയൊരു പരിധിവരെ തടയുവാന്‍ സാധിക്കും എന്ന് ഈ പഠനത്തില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category