1 GBP = 93.80 INR                       

BREAKING NEWS

കോവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തന ചെലവ് വെട്ടിക്കുറച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്; താരങ്ങളുടെ വരുമാനത്തിലും ഗണ്യമായ കുറവ്; പാക്കിസ്ഥാന്‍ താരങ്ങളുടെ മാസ ശമ്പളം ഇന്ത്യന്‍ താരങ്ങള്‍ രണ്ട് ദിവസം കളിക്കുന്ന കൂലി; 192 താരങ്ങളെ അഞ്ച് ഗ്രേഡുകളാക്കി തരംതിരിച്ചും ശമ്പള വിതരണം; പാക് ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ ബി.സി.സി ഐയും ഗാംഗുലിയും ചര്‍ച്ചയായി മാറുമ്പോള്‍

Britishmalayali
kz´wteJI³

ഇസ്ലാമബാദ്: കോവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവര്‍ത്തന ചെലവ് വെട്ടിക്കുറച്ചു. 2020-21 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് 7.2 ബില്യന്‍ പാക്കിസ്ഥാനി രൂപ (352 കോടി രൂപ) യുടെ ബജറ്റാണ് പിസിബി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് പ്രഖ്യാപിച്ചത്. 201920 ബജറ്റില്‍നിന്ന് 10 ശതമാനം 'കട്ട്' ചെയ്താണ് പുതിയ പ്രഖ്യാപനം. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ ക്രിക്കറ്റിനെ പിടിച്ചു നിര്‍ത്താനാണ് ബജറ്റിലെ 71.2 ശതമാനവും ഉപയോഗിക്കുക.

ബജറ്റിലെ ആകെ തുകയില്‍ 25.2 ശതമാനം, അതായത് 1.95 ബില്യന്‍ പാക്കിസ്ഥാനി രൂപ (88 കോടി രൂപ) ആഭ്യന്തര ക്രിക്കറ്റിനു വേണ്ടിയാണു മാറ്റിവച്ചിരിക്കുന്നത്. താരങ്ങള്‍ക്കു മികച്ച ശമ്പളം ഉറപ്പാക്കാനാണ് ഇത്. പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ പിന്നോട്ടുപോക്കാണ് ഉണ്ടായത്. താരങ്ങളുടെ വരുമാനം കുത്തനെ കുറഞ്ഞു. ഇതേ തുടര്‍ന്നാണു പുതിയ വര്‍ഷം ഗ്രേഡ് അടിസ്ഥാനമാക്കിയുള്ള മെച്ചപ്പെട്ട മാച്ച് ഫീസ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

പുതിയ ഘടന പ്രകാരം 192 താരങ്ങളെ അഞ്ച് ഗ്രേഡുകളാക്കിയാണു തരംതിരിക്കുക. കഴിഞ്ഞ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ പത്തു താരങ്ങളെ ഉള്‍പ്പെടുത്തി 'എ പ്ലസ്' എന്ന ഗ്രേഡ് ഉണ്ടാക്കും. 150,000 പാക്കിസ്ഥാനി രൂപ (67,706 ഇന്ത്യന്‍ രൂപ) യാണ് ഇവര്‍ക്ക് ഒരു മാസം ലഭിക്കുക. രണ്ടാമതുള്ള എ വിഭാഗത്തില്‍ 38 താരങ്ങളാണ് ഉണ്ടാകുക. ഇവര്‍ക്ക് 85,000 പാക്കിസ്ഥാനി രൂപ (38,366 രൂപ) ലഭിക്കും. ബി വിഭാഗത്തിലെ 48 താരങ്ങള്‍ക്ക് 75,000 പാക്കിസ്ഥാനി രൂപ (33,853 രൂപ) യും സി, ഡി കാറ്റഗറിക്കാര്‍ക്ക് 65,000 (29,339 രൂപ), 40,000 (18,055) എന്നിങ്ങനെയുമാണു തുക ലഭിക്കുക. അടുത്ത മാസം അവസാനത്തോടെ വിവിധ ഗ്രേഡ് വിഭാഗങ്ങളില്‍പെടുന്നവരുടെ പേരു വിവരങ്ങള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിടും.

ബിസിസിഐ തലപ്പത്തേക്ക് സൗരവ് ഗാംഗുലി എത്തിയതോടെയാണ് ഇന്ത്യയില്‍ ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളത്തുകയില്‍ വന്‍ വര്‍ധനയുണ്ടായത്. പുതിയ ശമ്പള വര്‍ധന പ്രഖ്യാപിച്ചതിനു ശേഷം രഞ്ജി ട്രോഫി പോലെയുള്ള ഇന്ത്യന്‍ ആഭ്യന്തര മത്സരങ്ങള്‍ കളിച്ചുതന്നെ താരങ്ങള്‍ക്ക് വര്‍ഷം 5070 ലക്ഷം വരെ രൂപ നേടാന്‍ സാധിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും തമ്മില്‍ ശമ്പള സ്‌കെയിലിന്റെ കാര്യത്തില്‍ വലിയ വ്യത്യാസമാണ് ഉള്ളത്. പാക്കിസ്ഥാനി ആഭ്യന്തര താരങ്ങളെ നോക്കിയാല്‍ ഒരു മാസം പരമാവധി 67,706 രൂപയാണ് ഉണ്ടാക്കാന്‍ സാധിക്കുക. അതേസമയം ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ മുന്‍നിര താരങ്ങള്‍ രണ്ട് ദിവസം കൊണ്ടു നേടുന്നത് 70,000 രൂപയാണ്.

ഏറ്റവും താഴെയുള്ള ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍പോലും ഇന്ത്യയില്‍ രണ്ട് ദിവസത്തില്‍ 20,000 രൂപയും മാസം മൂന്ന് ലക്ഷവും സമ്പാദിക്കുന്നുണ്ട്. രണ്ടു ബോര്‍ഡുകളിലും ആഭ്യന്തര താരങ്ങള്‍ക്കു ലഭിക്കുന്ന തുകയിലെ അന്തരം അത്രയേറെയാണ്. ക്രിക്കറ്റില്‍ ഇന്ത്യയുടെ നിലവാരത്തിലേക്കെത്താന്‍ പാക്കിസ്ഥാന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. വന്‍തുക തന്നെ നിക്ഷേപിച്ച് ക്രിക്കറ്റിനെ വീണ്ടെടുക്കാനാണു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രമം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, പിസിബി ചെയര്‍മാന്‍ എഹ്സാന്‍ മാനി എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ് ആഭ്യന്തര ക്രിക്കറ്റില്‍ മാറ്റങ്ങള്‍ക്ക് പിസിബി മുന്‍കൈയെടുക്കുന്നത്.

താരങ്ങളുടെ വരുമാനം കുത്തനെ കുറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പുതിയ വര്‍ഷം ഗ്രേഡ് അടിസ്ഥാനമാക്കി മെച്ചപ്പെട്ട ഫീസ് നല്‍കി ആഭ്യന്തര താരങ്ങളെ പിടിച്ചുനിര്‍ത്തുകയാണ് ലക്ഷ്യം.ജൂലൈ അവസാനത്തോടെ വിവിധ ഗ്രേഡില്‍ ഉള്‍പ്പെടുന്നവരുടെ പേരുകള്‍ പി.സി.ബി. പുറത്തുവിടും.

എന്നാല്‍ ഇന്ത്യയിലെ ആഭ്യന്തര താരങ്ങള്‍ക്ക് ലഭിക്കുന്നത് ഇതിനേക്കാള്‍ എത്രയോ ഇരട്ടി ശമ്പളമാണ്. സൗരവ് ഗാംഗുലി ബി.സി.സിഐ. അധ്യക്ഷനായ ശേഷം ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. പുതിയ ശമ്പള വര്‍ധന പ്രഖ്യാപിച്ചതിനുശേഷം രഞ്ജി ട്രോഫി പോലെയുള്ള ആഭ്യന്തര മത്സരങ്ങള്‍ കളിച്ചുതന്നെ താരങ്ങള്‍ക്ക് ഒരു വര്‍ഷം 50-70 ലക്ഷം രൂപ വരെ നേടാന്‍ കഴിയും. ബി.സി.സിഐ. തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category