1 GBP = 97.40 INR                       

BREAKING NEWS

ഹൃദയ രോഗം മാറ്റാനുള്ള പൂജ അറിയാമെന്ന് പാലാരിവട്ടം വൈഎംസിഎയിലെ റൂം ബോയി; വിശ്വസിച്ച് ആദ്യം കൊടുത്തത് ഒന്‍പത് ലക്ഷം രൂപ; തവണകളായി 16 ലക്ഷവും; മകളെ ഭീഷണിപ്പെടുത്തി ഭീഷണിയില്‍ എടിഎമ്മും സ്വന്തമാക്കി; പാനായികുളത്ത് ഒരു ആഡംബര വില്ലയും മൊബൈല്‍ ഫോണുകളും ആഡംബര ബൈക്കും നായയുമായി കൊറോണക്കാലത്ത് അടിപൊളി ജീവിതം; ഒടുവില്‍ കാഞ്ഞങ്ങാട്ടെ വിരുതന്‍ കുടുങ്ങി; അന്ധവിശ്വാസ ചതിയില്‍ അമ്മയേയും മകളേയും വീഴ്ത്തിയത് അലക്സ് എന്ന 19കാരന്‍

Britishmalayali
kz´wteJI³

കൊച്ചി: അന്ധവിശ്വാസ ചതിയില്‍ വീണ്ടും കേരളവും. പൂജ ചെയ്തു രോഗം മാറ്റി കൊടുക്കാമെന്ന വാഗ്ദാനത്തില്‍ ഒരു അമ്മയ്ക്കും മകള്‍ക്കും നഷ്ടമായത് 82 ലക്ഷം രൂപ. അതും ഹോട്ടലിലെ റൂം ബോയിയുടെ വാക്ക് വിശ്വസിച്ച്. അമ്മയേയും മകളേയും തനിക്ക് പുജകള്‍ അറിയാമെന്ന് പറഞ്ഞു പരിചയപ്പെട്ട ശേഷം, പ്രായംചെന്ന സ്ത്രീയെയും മകളെയും ഭീഷണിപ്പെടുത്തി ഒരു കോടി രൂപയോളം തട്ടിയെടുത്ത് വെറും 19-കാരനാണ്. യുവാവ് പിടിയിലായതോടെ തട്ടിപ്പിന്റെ ചുരുളുമഴിഞ്ഞു.

തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകളെയുമാണ് കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ഭാഗത്ത് ആനന്ദാശ്രമം പൊട്ടന്‍കുളം വീട്ടില്‍ ഷാജിയുടെ മകന്‍ അലക്സ്(19) പറ്റിച്ചത്. അമ്മയേയും മകളേയും ഭീഷണിപ്പെടുത്തി 82 ലക്ഷം രൂപയാണ് അലക്സ് അടിച്ചു മാറ്റിയത്. പരാതിക്കാരിയും മകളും പാലാരിവട്ടം വൈഎംസിഎയില്‍ രണ്ടുമാസം മുറിയെടുത്ത് താമസിച്ചിരുന്ന സമയം പ്രതിയായ അലക്സ് അവിടെ റൂം ബോയ് ആയിരുന്നു. ഈ പരിചയമാണ് തട്ടിപ്പിന് വഴിയായി മാറിയത്. അമ്മയുടേയും മകളുടേയും വീക്ക്നസ് മനസ്സിലാക്കിയായിരുന്നു പ്രതിയുടെ ഇടപെടല്‍.

പരാതിക്കാരിയുടെ ഹൃദയസംബന്ധമായ രോഗവും മറ്റും മനസ്സിലാക്കിയ പ്രതി തനിക്ക് രോഗം മാറ്റുവാനുള്ള പ്രത്യേക പൂജ അറിയാമെന്ന് അവരെ അറിയിക്കുകയായിരുന്നു. ആദ്യം തന്നെ പൂജ ചെയ്യുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി 9 ലക്ഷം രൂപ കൈപ്പറ്റി. പിന്നീട് പല തവണകളായി 16 ലക്ഷം രൂപ കൈവശപ്പെടുത്തി. പ്രതി പരാതിക്കാരിയുടെ മകളെ ചിറ്റൂര്‍ റോഡിലേക്ക് വിളിച്ചുവരുത്തി ഇനിയും കൂടുതല്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്തില്ലെങ്കില്‍ പരാതിക്കാരിക്ക് മരണം സംഭവിക്കുമെന്ന് ഭീഷണിപ്പെടുത്തി. കൂടുതല്‍ പണം വേണമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി മകളുടെ കൈവശമുണ്ടായിരുന്ന എടിഎം കാര്‍ഡ് തട്ടിയെടുക്കുകയുംചെയ്തു.

എടിഎം കാര്‍ഡ് ഉപയോഗിച്ച് 45 ലക്ഷത്തോളം രൂപ പിന്‍വലിക്കുകയും വിവിധ സാധനങ്ങള്‍ വാങ്ങിക്കുകയും ചെയ്യുകയും ചെയ്തു. പിന്നീട് പണത്തിനായി പ്രതി ഇവരെ നിരന്തരം ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ഇവര്‍ പരാതിയുമായി ഡപ്യൂട്ടി കമ്മിഷണര്‍ പൂങ്കുഴലിയുടെ ഓഫിസില്‍ എത്തുന്നത്. പരാതിയെത്തുടര്‍ന്നു സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

തട്ടിയെടുത്ത പണം കൊണ്ട് അലക്സ് പാനായികുളത്ത് ഒരു ആഡംബര വില്ലയും ഒരു ലക്ഷത്തിന് അടുത്ത വിലയുള്ള മൊബൈല്‍ ഫോണുകളും ആഡംബര ബൈക്കും ലക്ഷങ്ങള്‍ വിലവരുന്ന മുന്തിയ ഇനം വളര്‍ത്തു നായയെയും അത്യാധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളും പ്രതി വാങ്ങിയിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍മാരായ വിപിന്‍ കുമാര്‍, തോമസ് പള്ളന്‍, അരുള്‍ എസ്ടി അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍ ദിനേശ്, സീനിയര്‍ സിപിഒ അനീഷ്, അജിത്ത് സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഇഗ്നേഷ്യസ്, ഇസഹാഖ്, ഫ്രാന്‍സിസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category