1 GBP = 97.40 INR                       

BREAKING NEWS

ഗുസ്തിക്കാരായ സഹോദരങ്ങള്‍ ഇനി ലത്തീന്‍ സഭയുടെ വൈദികര്‍; ദാരിദ്രത്തില്‍ നിന്ന് നടന്ന് കയറിയത് സംസ്ഥാന ഗുസ്തി ചാമ്പ്യനായി; പത്താം ക്ലാസിന് ശേഷം വൈദിക കുപ്പായമണിയാന്‍ സെമിനാരിയിലേക്കും;'ഗുസ്തിക്കാരന്‍ എന്തിനാ വൈദികനാകുന്നതെന്ന ആര്‍ച്ച് ബിഷപ്പിന്റെ ചോദ്യത്തിനുള്ള ഉത്തരം ദൈവവിളി; ഫാദര്‍ ഫാ.ജോണ്‍സണ്‍ മുത്തപ്പനും ഫാ. ജോയി മുത്തപ്പനുമാണ് താരങ്ങള്‍

Britishmalayali
kz´wteJI³

ആലപ്പുഴ: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ടീം സെലക്ഷന് പോയതാണ് സഹോദരങ്ങളായ ജോണ്‍സണും ജോയിയും. ജോണ്‍സണ്‍ ആറിലും ജോയി അഞ്ചിലും. വീട്ടിലെ ദാരിദ്ര്യംമൂലം തിരുവനന്തപുരത്തെ ശ്രീചിത്ര പുവര്‍ ഹോമിലാണ് താമസം. ചെന്നപ്പോഴാണ് സെലക്ഷന്‍ കഴിഞ്ഞെന്ന വിവരമറിഞ്ഞത്. വിഷമിച്ച് പുവര്‍ഹോമിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോഴാണ് കുട്ടികളെ ഗുസ്തിപരിശീലകര്‍ കണ്ടത്. താത്പര്യമെങ്കില്‍ ഗുസ്തിക്ക് ശ്രമിച്ചുനോക്കാന്‍ പറഞ്ഞു. അതായിരുന്നു ആദ്യ വഴിത്തിരിവ്. ചെറിയ കുട്ടിയായതിനാല്‍ ജോയി ആ വഴിക്ക് തിരിഞ്ഞില്ല.

ഏതാനും ദിവസംമുമ്പ് ഇരുവരും ലത്തീന്‍ സഭയുടെ വൈദികരായി മാറി. ഇനി ഫാ.ജോണ്‍സണ്‍ മുത്തപ്പനും ഫാ. ജോയി മുത്തപ്പനുമാണ് ഇവര്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍നിന്ന് അന്ന് 'വഴിതെറ്റി' കാര്യവട്ടത്തെ എല്‍.എന്‍.സി.പി.ഇ.യില്‍ ഗുസ്തി ക്യാമ്പിന് പോയ ജോണ്‍സണ്‍, മികവുകാട്ടിയതോടെ എത്തിയത് കണ്ണൂരിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍. പാഠ്യഭാഗങ്ങളുമായും ഗുസ്തി പിടിച്ചപ്പോള്‍ എട്ടിലും ഒമ്പതിലും തോറ്റു. ഹോസ്റ്റലില്‍നിന്ന് പുറത്താക്കി.

വീണ്ടും പുവര്‍ഹോമിലേക്ക്. ഒമ്പതില്‍ത്തന്നെ. അനുജന്‍ അപ്പോഴേക്കും പത്തിലെത്തിയിരുന്നു. 'ഗുസ്തിപിടിക്കാന്‍ പോയി തോറ്റുവന്നവന്‍' എന്ന പരിഹാസമായിരുന്നു പലര്‍ക്കും. പക്ഷേ, ഫോര്‍ട്ട് സ്‌കൂളിലെ കായികാധ്യാപകന്‍ ഷെറിന്‍, ഗുസ്തിക്ക് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഫുട്‌ബോളിലും സജീവമായതോടെ സ്‌കൂള്‍ ടീം ക്യാപ്റ്റനായി.

2005-ലെ സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ സീനിയര്‍ വിഭാഗം ഗുസ്തിചാമ്പ്യനായത് വീണ്ടും വഴിത്തിരിവായി. അതോടെ പരിഹസിച്ചവര്‍ക്കും പ്രിയങ്കരനായി. പത്താം ക്ലാസില്‍വെച്ച് വീണ്ടും മത്സരിച്ചെങ്കിലും രണ്ടാംസ്ഥാനത്തായി. ഗ്രേസ് മാര്‍ക്കുകള്‍ കൂടിയായപ്പോള്‍ പത്ത് ജയിച്ചു. അപ്പോഴാണ് വൈദികനാകണമെന്ന ആഗ്രഹം കലശലായത്. അനുജന്‍ ജോയി അപ്പോഴേക്കും സെമിനാരിയില്‍ ചേര്‍ന്നിരുന്നു.

അഭിമുഖത്തിനെത്തുമ്പോള്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ചോദിച്ചു: 'ഗുസ്തിക്കാരന്‍ എന്തിനാ വൈദികനാകുന്നത്?' സേവനംചെയ്യാനെന്ന് മറുപടി. 'അതിന് രാഷ്ട്രീയക്കാരനായാലും പോരേ' എന്ന ചോദ്യത്തിന് ക്രിസ്തുവിന്റെ പാതയില്‍ സഞ്ചരിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞു.

അങ്ങനെ 13 വര്‍ഷത്തെ സെമിനാരി ജീവിതം തുടങ്ങി. ജോയി കഴിഞ്ഞവര്‍ഷം പഠനം പൂര്‍ത്തിയാക്കിയെങ്കിലും ജ്യേഷ്ഠന്റെകൂടി കഴിയാന്‍ കാത്തുനിന്നു. അങ്ങനെയാണ് വൈദികപട്ടം ഇരുവരും ഒന്നിച്ച് നേടിയത്.

പൊഴിയൂര്‍ പരുത്തിയൂരില്‍ കടപ്പുറത്തുള്ള കുടിലിലാണ് ഇരുവരും ജനിച്ചത്. എട്ടുമക്കളുള്ള കുടുംബം. അച്ഛന്‍ മുത്തപ്പന്‍ മത്സ്യത്തൊഴിലാളിയായിരുന്നു. അമ്മ മെറ്റില്‍ഡ. ഇരുവരും വൈദികരാകണമെന്ന് ഏറ്റവും ആഗ്രഹിച്ചത് മുത്തപ്പനായിരുന്നെങ്കിലും ആ സുദിനം കാണാന്‍ അദ്ദേഹമുണ്ടായിരുന്നില്ല. മൂന്നുവര്‍ഷം മുമ്പായിരുന്നു മരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category