1 GBP = 97.40 INR                       

BREAKING NEWS

സിഗ്‌നല്‍ മറികടന്നും റോഡരികിലേക്ക് കണ്ടൈനര്‍ ലോറി കടന്നെത്തിയപ്പോള്‍ സംശയമായി; ക്യാബിനില്‍ നോക്കുമ്പോള്‍ കണ്ടത് സ്റ്റിയറിങ്ങില്‍ കുഴഞ്ഞുവീണ് കിടക്കുന്ന ഡ്രൈവറെ; കണ്ടൈനര്‍ ലോറിയില്‍ ചാടിക്കയറി നിയന്ത്രണം കയ്യിലെടുത്തത് ഹൈവേ പൊലീസ് ഡ്രൈവര്‍ വിനോദിന്റെ ആത്മബലം; ആലത്തൂരില്‍ കണ്ടൈനര്‍ അപകടം ഒഴിവായതിന് പിന്നില്‍ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ സാഹസികത

Britishmalayali
kz´wteJI³

ആലത്തൂര്‍: കണ്ടൈനര്‍ ലോറി ഡൈവര്‍ ഓട്ടത്തിനിടയില്‍ കുഴഞ്ഞു വീണു. അപകടം ഒഴിവായത് ഹൈവെ പൊലീസ് ഡ്രൈവറുടെ മനസാന്നിധ്യത്താല്‍. ആലത്തൂരിലാണ് ഈ അപകടവും ആശങ്കയും ഇഴകലര്‍ന്ന സംഭവം അരങ്ങേറിയത്. . കണ്ടെയ്നര്‍ ലോറിയിലെ ഡ്രൈവര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട ലോറിയില്‍ ചാടിക്കയറി കൈകൊണ്ടു ബ്രേക്ക് അമര്‍ത്തിയാണ് ഹൈവേ പൊലീസ് ഉദ്യോഗസ്ഥന്‍ വാഹനം നിര്‍ത്തിയത്.

ഹൈവേ പൊലീസ് ഡ്രൈവര്‍ കാട്ടുശ്ശേരി സ്വദേശി വിനോദ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഇന്നലെ രാവിലെ ഒന്‍പതേ മുക്കാലോടെ ആലത്തൂര്‍ സ്വാതി ജംഗ്ഷനിലായിരുന്നു സംഭവം അരങ്ങേറിയത്. ബെംഗളൂരുവില്‍ നിന്നു വരികയായിരുന്ന ലോറിയിലെ ഡ്രൈവര്‍ ഉത്തര്‍ പ്രദേശ് സ്വദേശി സന്തോഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സ്റ്റിയറിങ്ങില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു.

ഇതോടെ ലോറി നിയന്ത്രണം വിട്ടു റോഡരികിലേക്കു നീങ്ങി. ലോറിയുടെ വരവു കണ്ടു സംശയം തോന്നിയ ഹൈവേ പൊലീസ് ഡ്രൈവര്‍ വിനോദ് നോക്കിയപ്പോള്‍ ഡ്രൈവര്‍ സ്റ്റിയറിങ്ങില്‍ കിടക്കുന്നതു കണ്ടു. ഉടന്‍ ഡ്രൈവറുടെ ക്യാബിനിലെ വാതില്‍ തുറന്നു ബ്രേക്ക് കൈകൊണ്ട് അമര്‍ത്തി നിര്‍ത്തുകയായിരുന്നു.ഇതിനിടെ ഡ്രൈവര്‍ വിനോദിന്റെ ദേഹത്തേക്കു വീണിരുന്നു. ഡ്രൈവറെ ലോറിയില്‍ നിന്നു താഴെയിറക്കി അഗ്നിരക്ഷാസേനയുടെ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

യുപി സ്വദേശിയായതിനാലും കോവിഡ് പരിശോധന വേണ്ടതിനാലും അവിടെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം അഗ്നിരക്ഷാസേന തന്നെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ലോറിയുടെ വരവില്‍ പന്തികേടു തോന്നിയ ആലത്തൂര്‍ സ്റ്റേഷനിലെ ഹോംഗാര്‍ഡ് ടി.പി.മോഹന്‍ദാസ് സമീപത്തു ജോലി ചെയ്തിരുന്ന സ്ത്രീയെയും വലിച്ചു സമീപത്തെ കടയുടെ മുന്നിലേക്ക് ഓടിമാറിയതിനാല്‍ അപകടം ഒഴിവായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category