1 GBP = 97.50 INR                       

BREAKING NEWS

ഷംനാ കാസിമിന് വിവാഹ ആലോചനക്കാരെ പരിചയപ്പെടുത്തി കൊടുത്തത് ചാവക്കാടുകാരന്‍ ഹാരീസ്; ഹെയര്‍ സ്‌റ്റൈലിസ്റ്റിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ ചുരുളഴിയുമെന്ന് പൊലീസ്; മേക്കപ്പ് മാന് വിദേശത്തും ഇടപാടുകാര്‍; ഹാരീസിന് സിനിമാ മേഖലയുമായുള്ളത് അജ്ഞാത ബന്ധം; ഫെഫ്കാ അംഗമല്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ മറുനാടനോട്; ബ്ലാക് മെയില്‍ പ്രധാന ആസൂത്രകര്‍ ഇടുക്കിക്കാരി മീരയും അഞ്ജനയും; ഷംനാ കാസിമിന്റെ പരാതിയില്‍ തെളിയുന്നത് മാഫിയാ ഗൂഢാലോചന

Britishmalayali
kz´wteJI³

കൊച്ചി: ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായിട്ടില്ല. രണ്ട് സ്ത്രീയടക്കം 4 പ്രതികള്‍ കൂടി ഇനിയും പിടികൂടാനുണ്ടെന്ന് പൊലീസ്. ഇടുക്കിക്കാരിയായ യുവതി തട്ടിപ്പ് ആസൂത്രണം ചെയ്തതില്‍ പ്രധാനിയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. മീരയെ തേടിയാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നത്. ഇതിനൊപ്പം അഞ്ജനയും പ്രധാന കണ്ണിയാണ്. അതിനിടെ ഷംനാ കാസിമിന് വിവാഹ ആലോചകരെ പരിചയപ്പെടുത്തി കൊടുത്തത് ചാവക്കാടുകാരനായ ഹാരീസാണ്. പ്രമുഖരുടെ ഹെയര്‍ സ്‌റ്റൈലിസ്റ്റായ ഹാരീസാണ് കോഴിക്കോട്ടെ പ്രമുഖ കുടുംബാഗമാണ് വിവാഹ ആലോചനയുമായി വരുന്നതെന്ന് പരിചയപ്പെടുത്തിയത്. അതുകൊണ്ട് തന്നെ മേക്കപ്പ് മാനായ ഹാരീസിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. അതിനിടെ ഹാരീസ് സിനിമാക്കാരുടെ സാങ്കേതിക സംഘടനയായ ഫെഫ്കയില്‍ അംഗമല്ലെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മറുനാടനോട് പറഞ്ഞു.

'ഇന്റര്‍നാഷണല്‍ മോഡല്‍ ഫോട്ടോ ഷൂട്ട് നേടൂ ദിനംപ്രതി 50,000 രൂപ'' അഞ്ജന എന്ന യുവതി ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റിന് പിന്നാലെ പോയ ആലപ്പുഴക്കാരിയായ യുവതിക്ക് നഷ്ടപ്പെട്ടത് സ്വര്‍ണ്ണാഭരണങ്ങളും പണവുമാണ്. പരസ്യം കണ്ട് ബന്ധപ്പെട്ട പെണ്‍കുട്ടിയെ അഞ്ജന പാലക്കാടുള്ള ഒരു ഹോട്ടലിലേക്കാണ് കൊണ്ടു പോയത്. എന്നാല്‍ അവിടെ ഫോട്ടോ ഷൂട്ടിനല്ലായിരുന്നു എത്തിച്ചത്. ആഡംബര കാറുകളില്‍ കള്ളപ്പണം കടത്തുന്നതിനായിരുന്നു. ഇതിന് സുന്ദരികളായ യുവതികള്‍ വേണമായിരുന്നു. ആര്‍ക്കും സംശയമുണ്ടാകാതിരിക്കാനായിരുന്നു യുവതികളെ ഉപയോഗിച്ചിരുന്നത്. പണത്തിന് ആവശ്യമുള്ളവര്‍ അഞ്ജനയുടെ വലയില്‍ വീണു. ഇത്തരത്തില്‍ നിരവദി യുവകിതള്‍ അവിടെയുണ്ടായിരുന്നതായാണ് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്. ഷംനാ കാസിമിന്റെ പരാതിക്ക് പിന്നാലെയാണ് ഇത് ചര്‍ച്ചയാത്. വലിയ മാഫിയ തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് പൊലീസ് പറയുന്നു.

പാലക്കാട് യുവതികളെ പൂട്ടിയിട്ട കേസിലും മുഖ്യ പങ്ക് ഷംനാ കാസിം കേസിലെ പ്രതികളുടേതാണ് എന്ന് പൊലീസ് പറയുന്നത്. പെണ്‍കുട്ടികളെ പാലക്കാടേയ്ക്ക് വിളിച്ച് വരുത്തിയത് ഇടുക്കി സ്വദേശിനിയായ മീരയാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, ഷംന കാസിമിന്റെ മൊഴി നാളെ രേഖപ്പെടുത്തും. നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത പുറത്തുവരുന്നത് ജൂണ്‍ 24നാണ്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. കാര്യങ്ങള്‍ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് ഇവര്‍ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കേസില്‍ മീരയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്തു വന്നു. സംഘവുമായി തന്നെ ബന്ധപ്പെടുത്തിയത് മീരയെന്ന് പരാതിക്കാരിയായ മോഡല്‍ പറയുന്നു. താന്‍ ഉള്‍പ്പെടെ എട്ടുപേരടങ്ങിയ സംഘത്തെയാണ് ആദ്യം തട്ടിപ്പിന് ഇരയാക്കിയത്. സ്വര്‍ണം കടത്താന്‍ 'ഡീല്‍' ശരിയാക്കാനുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഡീല്‍ ശരിയാക്കാന്‍ മുദ്രപത്രം ഉള്‍പ്പടെ വാങ്ങണമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടു. കൈയിലുള്ള പണവും സ്വര്‍ണവും ഇരയായവര്‍ നല്‍കിയെന്നും മോഡലിന്റെ വെളിപ്പെടുത്തലില്‍ പറയുന്നു. ഇതിനൊപ്പമാണ് പ്രതികളുടെ സിനിമാ ബന്ധവും ചര്‍ച്ചയാകുന്നത്. ഹെയര്‍സ്റ്റൈലിസ്റ്റായ ചാവക്കാട് കാരനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി തടവില്‍ പാര്‍പ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലും അന്വേഷണം വ്യാപിപ്പിച്ചു.

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ഉള്ളതായി വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ ഫോട്ടോ ഷൂട്ടിനെന്ന് പറഞ്ഞ് രഹസ്യ കേന്ദ്രങ്ങളില്‍ എത്തിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണം കടത്തുകയാണ് രീതി. എതിര്‍ക്കുന്നവരുടെ പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുകയും ചെയ്യും. സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കിയാണ് പെണ്‍കുട്ടികളെ സംഘം വലവീശിപ്പിടിക്കുന്നതെന്നാണ് കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി പൊലീസിന് ലഭിക്കുന്ന വിവരം. പാലക്കാട് ഡയാന ഹോട്ടലിലായിരുന്നു ഇടപാട്. മാനേജ്മെന്റിന്റെ അറിവോടെയായിരുന്നു ഇടപാടുകള്‍. പത്തോളം പെണ്‍കുട്ടികളാണ് ഒറ്റയടിക്ക് അഞ്ജനയുടെ വലയിലായത്. ഇവരുടെ സ്വര്‍ണാഭരണങ്ങളും തിരിച്ചറിയല്‍ രേഖകളും വാങ്ങി വെച്ച ശേഷമായിരുന്നു കള്ളപ്പണം കടത്താന്‍ ഉപയോഗിച്ചിരുന്നത്. പറഞ്ഞ പണം നല്‍കി ഇല്ലെന്ന് മാത്രമല്ല തിരിച്ചറിയല്‍ രേഖകളും സ്വര്‍ണവും തിരികെ ആവശ്യപ്പെട്ട യുവതിയുടെ വിവാഹം മുടക്കി എന്നും പെണ്‍കുട്ടി പറയുന്നു.

നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ പ്രധാനിയാണ് അഞ്ജന എന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. നിരവധി യുവതികള്‍ ഇവരുടെ വലയില്‍ വീണിട്ടുണ്ടെന്ന ഇവര്‍ പറഞ്ഞു. വലിയ സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ലഭിച്ച വിവരം. ഇവര്‍ക്ക് സ്വര്‍ണക്കടത്തുണ്ടെന്നും യുവതി വെളിപ്പെടുത്തി. കേസില്‍ പിടിയിലായ മോഡലിന്റെ കാമുകിയാണ് അഞ്ജന. വിവാഹിതയായ ഇവരാണ് സംഘത്തിന് സ്ത്രീകളെ എത്തിച്ചിരുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിര്‍ദ്ദേശപ്രകാരം ബ്ലാക്മെയിലിങ് കേസില്‍ പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി.യിരുന്നു.

മോഡലിങ് അവസരമുണ്ടെന്ന് ഒരു കൂട്ടുകാരി പറഞ്ഞത് അനുസരിച്ചാണ് ആലപ്പുഴക്കാരിയായ യുവതി പാലക്കാട്ടെത്തിയതെന്നും സ്ഥലത്തെത്തിയതും റെഫീക്ക് ഉള്‍പ്പെടുന്ന സംഘം മുറിയില്‍ പൂട്ടിയിട്ട് ഭീഷണി തുടങ്ങിയെന്നുമാണ് യുവമോഡലിന്റെ പരാതിയില്‍ പറയുന്നത്. എട്ട് ദിവസം മുറിയില്‍ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. സ്വര്‍ണ്ണക്കടത്തിന് ആഡംബര വാഹനത്തില്‍ അകമ്പടി പോകണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. വഴങ്ങാതെ വന്നതോടെ തന്നെയടക്കം അവിടെ എത്തിയ എട്ട് പെണ്‍കുട്ടികളെയും ഒരാഴ്ചയിലധികം മാനസികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്.

മാര്‍ച്ച് 4 ന് പെണ്‍കുട്ടി കൊച്ചിയിലെത്തി നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ഷംന കേസില്‍ പ്രതികള്‍ അറസ്റ്റിലായതോടെയാണ് ഈ പെണ്‍കുട്ടികള്‍ വീണ്ടും പൊലീസിനെ സമീപിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category