1 GBP = 93.80 INR                       

BREAKING NEWS

ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദറില്‍ നാളെ സംഗീതമഴ പെയ്യിക്കാന്‍ എത്തുന്നത് സ്വിന്‍ഡനില്‍ നിന്നും അഡേല്‍ ബഷീര്‍ അലന്‍ ബഷീര്‍ സഹോദരന്മാര്‍ക്കൊപ്പം ജാന്‍വി ജയേഷും

Britishmalayali
കുര്യന്‍ ജോര്‍ജ്ജ്

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദറി' ല്‍ നാളെ ചൊവ്വാഴ്ച അഞ്ചു മണിക്ക് (ഇന്‍ഡ്യന്‍ സമയം രാത്രി 9:30) അരങ്ങുണര്‍ത്താന്‍ എത്തുന്നത് മൂന്ന് കലാ മുകുളങ്ങളാണ്. പ്രേക്ഷക മനസ്സില്‍ ഉപകരണ സംഗീതത്തിലൂടെ സ്‌നേഹ മഴയായി പെയ്യാനെത്തുന്നത് സ്വിന്‍ഡനിലെ വില്‍ഷെയര്‍ മലയാളി അസ്സോസിയേഷനില്‍ നിന്നുള്ള അഡേല്‍ ബഷീര്‍ -  അലന്‍ ബഷീര്‍ സഹോദരങ്ങളും, ജാന്‍വി ജയേഷുമാണ്.

AYB2 Duo എന്നറിയപ്പെടുന്ന അഡേല്‍ - അലന്‍ സഹോദരങ്ങള്‍ ഇതിനോടകം യുകെയില്‍ നിരവധി വേദികളില്‍ തങ്ങളുടെ കഴിവ് തെളിയിച്ച പ്രതിഭകളാണ്. സ്വിന്‍ഡനിലെ പെയ്റ്റ്'സ് ഗ്രാമര്‍ സ്‌കൂള്‍ ഇയര്‍ 9 വിദ്യാര്‍ത്ഥിയായ അഡേല്‍ 4 വയസ്സ് മുതല്‍ കര്‍ണാട്ടിക് സംഗീതം പഠിക്കാന്‍ തുടങ്ങി. വെസ്റ്റേണ്‍ ക്ലാസിക്കല്‍ സംഗീതവും പഠിക്കുന്ന ഈ പതിനാലുകാരന്‍ വളരെ ഭംഗിയായി പിയാനോയും കൈകാര്യം ചെയ്യുന്നു. അതി മനോഹരമായി പാടുകയും അതോടൊപ്പം പിയാനോ വായിക്കുകയും ചെയ്യുന്ന അഡേല്‍ സംഗീത ലോകത്തെ ഭാവി വാഗ്ദാനമാണെന്ന് നിസ്സംശയം പറയാം. സംഗീത പഠനം വളരെ ഗൗരവത്തോടെ കാണുന്ന അഡേല്‍ അക്കാദമിക് തലത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു.

AYB2 Duo വിലെ ഇളയ സഹോദരന്‍ 7 വയസ്സുകാരന്‍ അലന്‍ മെഡോപാര്‍ക്ക് സ്‌കൂളിലെ ഇയര്‍ 2 വിദ്യാര്‍ത്ഥിയാണ്. അഡേലിനൊപ്പം വേദികളില്‍ ഡ്രംസ് ഏറെ മനോഹാരിതയോടെ കൈകാര്യം ചെയ്യുന്ന ഈ കൊച്ചു മിടുക്കന്‍ നിരവധി വേദികളില്‍ തന്റെ പ്രതിഭ തെളിയിച്ച് കഴിഞ്ഞു. വലിയ വേദികള്‍ സ്വപ്നം കാണുന്ന അലന്‍ ഡ്രംസില്‍ തന്റെ കഠിന പരിശീലനം തുടരുകയാണ്. യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ വില്‍ഷെയര്‍ മലയാളി അസ്സോസിയേഷന്‍ അംഗങ്ങളായ റഫീക് ബഷീര്‍ - ഡോ. ഫെബിന്‍ ബഷീര്‍ ദമ്പതികളുടെ മക്കളാണ് ഈ മിടുക്കന്‍മാര്‍.

യുക്മ റീജിയണല്‍ നാഷണല്‍ കലാമേളകളില്‍ ഇതിനോടകം ശ്രദ്ധേയയായി കഴിഞ്ഞ സ്വിന്‍ഡനിലെ കൊച്ച് മിടുക്കി ജാന്‍വി ജയേഷ് അഡേലിനും അലനുമൊപ്പം പെര്‍ഫോം ചെയ്യാന്‍ എത്തുകയാണ്. 2019 ലെ സൌത്ത് വെസ്റ്റ് റീജീയണ്‍ കലാമേളയില്‍ സബ്ബ് ജൂണിയര്‍ ചാംപ്യനായ ജാന്‍വി സോളോ സോങ്, സോളോ ഡാന്‍സ്, സ്റ്റോറി ടെല്ലിംഗ് എന്നിവയില്‍ വിജയിയായി. 2019 നാഷണല്‍ കലാമേളയില്‍ സ്റ്റോറി ടെല്ലിംഗില്‍ വിജയിച്ച ജാന്‍വി നാഷണല്‍ കലാമേളയിലും തന്റെ സാന്നിദ്ധ്യമറിയിച്ചു. യു കെ യിലെ അറിയപ്പെടുന്ന ഗായികയായ അമ്മയെ പോലെ കലാ രംഗത്ത് തന്റെ സാന്നിദ്ധ്യം അറിയിച്ച ഈ 6 വയസകാരി ഗോര്‍സ് ഹില്‍ സ്‌കൂളിലെ ഇയര്‍ 1 വിദ്യാര്‍ത്ഥിനിയാണ്.

വില്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ അംഗങ്ങളായ ജയേഷ് കുമാറിന്റെയും യു കെ മലയാളികള്‍ക്ക് സുപരിചിതയായ ഗായിക അനു ചന്ദ്രയുടേയും മകളാണ് ഈ മിടുക്കി. യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വിലെ വിജയിയായിരുന്ന അനു ചന്ദ്ര ഈ ലോക് ഡൌണ്‍ സമയത്ത് നിരവധി ലൈവ് ഷോകളില്‍ വളരെ സജീവമായി പങ്കെടുത്ത ഒരു കലാകാരിയാണ്.

യുക്മ സാംസ്‌കാരിക വേദിയുടെ 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദര്‍' എന്ന ലൈവ് ടാലന്റ് ഷോയില്‍ തങ്ങളുടെ സംഗീത മികവ് പ്രകടിപ്പിക്കാനെത്തുന്ന നമ്മുടെ കൊച്ച് പ്രതിഭകള്‍ക്ക് മുഴുവന്‍ സംഗീത പ്രേമികളുടേയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category