1 GBP = 93.80 INR                       

BREAKING NEWS

ടെക്സാസിനും ഫ്ളോറിഡക്കും പിന്നാലെ കാലിഫോര്‍ണിയയും പബുകളും ബാറുകളും അടച്ചുപൂട്ടി; ലോക്ക്ഡൗണിന് ശേഷമുള്ള തുറക്കല്‍ രോഗം വ്യാപനം ശക്തമാക്കിയതോടെ അമേരിക്ക വീണ്ടും അനൗദ്യോഗിക ലോക്ക്ഡൗണിലേക്ക്; ഹൂസ്റ്റണും ലോസ് ഏഞ്ചലസും പുതിയതായി ആരേയും ചികിത്സിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക്; അമേരിക്കയില്‍ കൊറോണ രോഗികളുടെ എണ്ണം 25 ലക്ഷം കടന്നു

Britishmalayali
kz´wteJI³

ലോക്ക്ഡൗണിലെ ഇളവുകള്‍ ബുദ്ധിപൂര്‍വ്വമല്ലാതെ ഉപയോഗിച്ചതിന്റെ ദുരന്തം പേറുകയാണ് അമേരിക്ക. രോഗവ്യാപനം ശക്തമായതോടെ വീണ്ടും പലയിടങ്ങളിലും അനൗദ്യോഗിക ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ലോസ് ഏഞ്ചലസ് ഉള്‍പ്പടെ സംസ്ഥാനത്തെ ഏഴ് കൗണ്ടികളിലേയും ബാറുകള്‍ അടച്ചുപൂട്ടുവാന്‍ ഇന്നലെ കാലിഫോര്‍ണിയന്‍ ഗവര്‍ണര്‍ ഗവിന്‍ ന്യുസം ഉത്തരവിട്ടു. കഴിഞ്ഞ ചില ആഴ്ച്ചകളായി കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണിത്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ടെക്സാസിലേയും ഫ്ളോറിഡയിലേയും റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ സമാനമായ തീരുമാനവുമായി മുന്നോട്ട് വന്നിരുന്നു. അവിടങ്ങളിലും കൊവിഡ് വ്യാപനം വളരെയധികം ശക്തമാവുകയാണ്. കാലിഫോര്‍ണിയയില്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിനല്‍കിയിട്ട് വെറും രണ്ടാഴ്ച്ചയെ ആകുന്നുള്ളൂ. ലോസ് ഏഞ്ചലസ്, ഫ്രെസ്നോ, കേണ്‍, സാന്‍ ജൊവാക്വിന്‍, ടുലേര്‍, കിങ്ങ്സ് ആന്‍ഡ് ഇംപീരിയല്‍സ് എന്നിവയാണ് ബാറുകള്‍ അടച്ചുപൂട്ടേണ്ടി വരുന്ന ഏഴ് കൗണ്ടികള്‍. മറ്റ് എട്ട് കൗണ്ടികളോടും സമാനമായ നടപടികള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ അവയുടെ പേരുകളില്ല.

കര്‍ശനമായ ഉപാധികളോടെയായിരുന്നു രണ്ടാഴ്ച്ചകള്‍ക്ക് മുന്‍പ് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കാലിഫോര്‍ണിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഉപഭോക്താക്കള്‍ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുക. ബാര്‍ സീറ്റിംഗ് നീക്കം ചെയ്യുക. സംഗീതത്തിന്റെ ശബ്ദം കുറക്കുക എന്നി നിരവധി ഉപാധികള്‍ക്കൊപ്പം പൊതുജനങ്ങള്‍ വീടിന് വെളിയില്‍ ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍, ജനം തിങ്ങി നിറഞ്ഞ ബാറുകളുടെ ചിത്രങ്ങളാണ് പിന്നീട് പുറത്തുവന്നത്. മിക്കവരും മാസ്‌കുകള്‍ ധരിച്ചിരുന്നുമില്ല.

ഇതുവരെ 2,11,000 പേര്‍ക്കാണ് കാലിഫോര്‍ണിയയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 6,000 ത്തിനടുത്ത് മരണങ്ങളും നടന്നിട്ടുണ്ട്. അതിനിടയില്‍ 9,585 പുതിയ കേസുകള്‍ ശനിയാഴ്ച്ചയും 8,500 പുതിയ കേസുകള്‍ ഞായറാഴ്ച്ചയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫ്ളോറിഡയായിരിക്കും അടുത്ത എപ്പിസെന്റര്‍ എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇതുവരെ 1,41,075 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച ഫ്ളോറിഡയില്‍ ഇതുവരെ 3,419 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

അതിലും ഭീകരമാണ് ഹൂസ്റ്റണിലെ അവസ്ഥ. പുതിയതായി രോഗബാധയേറ്റു വരുന്നവരെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സൗകര്യമില്ലാതെയായിരിക്കുന്നു. അമേരിക്കയില്‍ ആകമാനം കൊറോണ വ്യാപനം ശക്തമാകുന്നു എന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച ഇവിടെ 45,000 ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് കൊവിഡ് ബാധ ആരംഭിച്ചതിന് ശേഷം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധിതരുടെ എണ്ണമാണ്.

അര്‍ക്കന്‍സാസിലേയും മിസ്സോറിയിലേയും ചെറിയ കമ്മ്യുണിറ്റികളില്‍ ഈ വാരം രോഗബാധിതരുടെ എണ്ണം ഇരട്ടിയായതോടെ ഗ്രാമീണമേഖലകളിലേക്കും രോഗം വ്യാപിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. മിസ്സിസ്സിപ്പിയില്‍ ആണെങ്കില്‍ ഐസിയു ബെഡുകള്‍ തീരെ ലഭ്യമല്ലാത്ത അവസ്ഥയുമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category