1 GBP = 97.30 INR                       

BREAKING NEWS

ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടത്തും മുമ്പ് ആര്‍ക്കാണ് കാശു പോകുന്നതെന്ന് ബാങ്ക് നിങ്ങളെ അറിയിക്കും; നാളെ മുതല്‍ നടപ്പിലാവുന്ന കണ്‍ഫര്‍മേഷന്‍ ഓഫ് പേയീ നിയമം ഇങ്ങനെ

Britishmalayali
kz´wteJI³

ണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടായേക്കാവുന്ന നഷ്ടം തടയുക എന്ന ഉദ്ദേശത്തോടെ പുതിയ സുരക്ഷാനടപടികള്‍ നാളെ മുതല്‍ നടപ്പിലാകും. യഥാര്‍ത്ഥത്തില്‍ മാര്‍ച്ച് 31ന് നിലവില്‍ വരേണ്ടതായിരുന്നു കണ്‍ഫര്‍മേഷന്‍ ഓഫ് പേയീ എന്ന ഈ നടപടി. എന്നാല്‍ കൊറോണ വ്യാപനം മൂലം അത് നീട്ടി വയ്ക്കുകയായിരുന്നു. ജൂണ്‍ 30 മുതലായിരിക്കും ഇനി ഇത് നിലവില്‍ വരിക. 2019 ജൂലായില്‍ രൂപംകൊടുത്ത ഈ നിയമങ്ങള്‍ സെക്കന്‍ഡ് കണ്‍സള്‍ട്ടേഷന്‍ പിരീഡ് കാരണം ഒമ്പതു മാസത്തേക്ക് നേരത്തേ നീട്ടിവച്ചിരുന്നു.

ഈ പുതിയ നിയമമനുസരിച്ച്, ഒരു ഉപഭോക്താവ് പേയിയുടെ പേര് അയാളുടെ അക്കൗണ്ടില്‍ രേഖപ്പെടുത്തിയതില്‍ നിന്നും വ്യത്യസ്തമായി രേഖപ്പെടുത്തിയാല്‍ ഉടന്‍ ബാങ്കുകള്‍ ഈ വിവരം ഉപഭോക്താവിന്റെ ശ്രദ്ധയില്‍ പെടുത്തണം. ഇതിനു മുന്‍പ് ബാങ്കുകള്‍ക്ക് പണത്തിന്റെ ട്രാന്‍സ്ഫര്‍ സാധ്യമാക്കുന്നതിന് അക്കുണ്ട് നമ്പറും സോര്‍ട്ട് കോഡും മാത്രമേ പരിശോധിക്കണ്ടതായി ഉണ്ടായിരുന്നുള്ളു. എന്നാല്‍ പുതിയ നിയമമനുസരിച്ച് പേയിയുടെ പേരുകൂടി പരിശോധിക്കേണ്ടതായി വരും. അത് അക്കൗണ്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള പേരുമായി സാമ്യമുള്ളതല്ലെങ്കില്‍ അക്കാര്യം ഉടന്‍ ഉപഭോക്താവിനെ അറിയിക്കുകയും വേണം.

എന്നാല്‍, ഈ മുന്നറിയിപ്പ് വകവയ്ക്കാതെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ പേയ്മെന്റ് പ്രക്രിയയുമായി മുന്നോട്ട് പോകാനുള്ള അവകാശമുണ്ട്. ബാങ്കുകള്‍ അത് തടയില്ല. എന്നാല്‍, മുന്നറിയിപ്പ് വകവയ്ക്കാതെ നിങ്ങള്‍ മണി ട്രാന്‍സ്ഫറുമായി മുന്നോട്ട് പോവുകയും ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പില്‍ അകപ്പെടുകയും ചെയ്താല്‍ നിങ്ങളുടെ പണം തിരികെ ലഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കാരണം, ബാങ്ക് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഫസ്റ്റ് ഡയറക്ട്, ഹാലിഫാക്സ്, ലോയ്ഡ്സ്, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ടലാന്‍ഡ് ആന്‍ഡ് നാറ്റ്വെസ്റ്റ് എന്നീ ബാങ്കുകള്‍ ഇത് ഇപ്പോള്‍ തന്നെ നടപ്പാക്കിയിട്ടുണ്ട്. നാഷന്‍വൈഡ്, സന്റാന്‍ഡെര്‍ എന്നിവ ജൂണ്‍ അവസാനത്തോടെ ഇത് നടപ്പിലാക്കാന്‍ തുടങ്ങും. ഇത് നടപ്പിലാക്കാന്‍ ആരംഭിക്കുന്നതോടെ തട്ടിപ്പുകളിലൂടെ ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെടുന്ന തുക കാര്യമായി കുറയ്ക്കാനാകുമെന്നാണ് ഈ പദ്ധതിയുടെ നടത്തിപ്പുകാരായ പേയ്മെന്റ് സിസ്റ്റംസ് റെഗുലേറ്റര്‍ പറയുന്നത്. ഓരോ വര്‍ഷവും ഇത്തരത്തില്‍ 14 മില്ല്യണ്‍ പൗണ്ട് വരെ സംരക്ഷിക്കാനാകുമെന്നും അവര്‍ അവകാശപ്പെടുന്നു.

ഫാസ്റ്റര്‍ പേയ്മെന്റ്, സി എച്ച് എ പി എസ് ബാങ്ക് ട്രാന്‍സ്ഫറുകള്‍ എന്നിവയ്ക്കായിരിക്കും ഇപ്പോള്‍ ഇത് ബാധകമാവുക. ബി എ സി എസ് ന് ഇത് ഈ വര്‍ഷം അവസാനത്തോടെ ബാധകമാക്കും. എന്നാല്‍ അന്താരാഷ്ട്ര ട്രാന്‍സ്ഫറുകള്‍ ഇതില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

കണ്‍ഫര്‍ഫമേഷന്‍ ഓഫ് പേയീ പ്രവര്‍ത്തിക്കുന്നതെങ്ങനെ?
നിങ്ങള്‍ ബാങ്ക് ട്രാന്‍സ്ഫര്‍ നടത്തുമ്പോള്‍ നിങ്ങള്‍ പേയീയുടെ പേര്, അക്കൗണ്ട് നമ്പര്‍, സോര്‍ട്ട് കോഡ് എന്നിവ രേഖപ്പെടുത്തുമ്പോള്‍ താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന് സംഭവിക്കുവാനുള്ള സാധ്യതയുണ്ട്.

അക്കൗണ്ട് ഹോള്‍ഡറുടെ പേര് ശരിയായാണ് രേഖപ്പെടുത്തിയതെങ്കില്‍ അത് സ്ഥിരീകരിച്ചുകൊണ്ട് നിങ്ങള്‍ക്ക് അറിയിപ്പ് വരും. നിങ്ങളുടെ ട്രാന്‍സ്ഫര്‍ പൂര്‍ണ്ണതയിലെത്തുകയും ചെയ്യും.

നിങ്ങള്‍ ടൈപ്പ് ചെയ്ത അക്കൗണ്ട് ഹോള്‍ഡറുടെ പേര്, അക്കൗണ്ട് ഹോള്‍ഡറുടെ പേരിനോട് സാമ്യതയുള്ളതും എന്നാല്‍ പൂര്‍ണ്ണമായും ശരിയല്ലാത്തതും ആണെങ്കില്‍ അക്കൗണ്ട് ഹോള്‍ഡറുമായി വീണ്ടും സംവേദിച്ച് അക്കാര്യം ഉറപ്പു വരുത്താനുള്ള അറിയിപ്പ് ലഭിക്കും.

അക്കൗണ്ട് ഹോള്‍ഡറുടെ പേര് നിങ്ങള്‍ ടൈപ്പ് ചെയ്ത പേരിനോട് ഒരു സാമ്യവുമില്ലാത്തതാണെങ്കില്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിക്കും. എന്നിരുന്നാലും ബാങ്ക് നിങ്ങളുടെ പേയ്മെന്റ് ബ്ലോക്ക് ചെയ്യില്ല. നിങ്ങള്‍ വീണ്ടും ആവശ്യപ്പെടുകയാണെങ്കില്‍ അവര്‍ അത് നടത്തും. ഈ സാഹചര്യത്തില്‍ നിങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പിന് വിധേയനാകുകയാണെങ്കില്‍, പണം തിരിച്ചു ലഭിക്കാന്‍ ബുദ്ധിമുട്ടേണ്ടതായി വരും. കാരണം, ബാങ്ക് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തട്ടിപ്പുകളില്‍ നിന്നും നിങ്ങള്‍ സ്വയം സംരക്ഷിക്കേണ്ടതെങ്ങനെ?
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സ്വകാര്യത ഉറപ്പു വരുത്തുക:- നിങ്ങളുടെ ജന്മദിനം, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയവ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് രണ്ടുവട്ടം ചിന്തിക്കുക. ഈ വിവരങ്ങള്‍ തട്ടിപ്പിനായി ഉപയോഗിക്കാനാകും.

പഴയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ഡിലിറ്റ് ചെയ്യുക:- ഇപ്പോള്‍ ഉപയോഗിക്കാത്ത, പഴയ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുക. അതിലെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് വിദഗ്ദമായി ഉപയോഗിക്കാനാകും. ഒരുപാട് പഴയ അക്കൗണ്ടാണെങ്കില്‍ അതില്‍ എന്തെല്ലാം വിവരങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് നിങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ഇടയില്ല.

നിങ്ങളുടെ ഡിവൈസിനെ പാസ്വേര്‍ഡ് കൊണ്ട് സംരക്ഷിക്കുക:- അക്കങ്ങള്‍, അടയാളങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണ്ണമായ പാസ്സ്വേര്‍ഡ് ഉപയോഗിക്കുക.

നിങ്ങളുടെ ലാപ്ടോപിലും മറ്റ് ഡിവൈസുകളിലും ആന്റിവൈറസ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക:- ഇങ്ങനെ ചെയ്താല്‍ തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ ഡിവൈസുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക എന്നത് ബുദ്ധിമുട്ടുള്ള ജോലിയായിത്തീരും.

പബ്ലിക് വൈ ഫൈകളെ സൂക്ഷിക്കുക:- തട്ടിപ്പുകാര്‍ക്ക് അത് അനുകരിക്കുവാനോ ഹാക്ക് ചെയ്യുവാനോ സാധിക്കും. അത്തരത്തിലുള്ള ഒരു വൈ ഫൈ ഉപയോഗിക്കുമ്പോള്‍ പ്രധാനപ്പെട്ട അപ്ലിക്കേഷനുകള്‍, മൊബൈല്‍ ബാങ്കിംഗ് ഉള്‍പ്പടെയുള്ളവ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

നിങ്ങളുടെ ഓഫ്ലൈന്‍ വിവരങ്ങളെ കുറിച്ചും ബോധവാനാവുക:- നിങ്ങളുടെ പോസ്റ്റുകള്‍ റീഡയറക്ട് ചെയ്യുകയും അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

2018 ല്‍ മാത്രം ഏകദേശം 78,215 പേരാണ് വ്യാജപേരുകളിലുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച് വഞ്ചിതരായത്.മൊത്തം ഏകദേശം 228.4 മില്ല്യണ്‍ പൗണ്ടാണ് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ വഴി നഷ്ടമായത്. ഇതിന്റെ 20 ശതമാനം മാത്രമേ തട്ടിപ്പിന് വിധേയരായവര്‍ക്ക് തിരിച്ചു കിട്ടിയുള്ളു എന്നറിയുമ്പോഴാണ് ഈ പുതിയ നിയമത്തിന്റെ പ്രസ്‌ക്തി മനസ്സിലാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category