1 GBP = 94.80 INR                       

BREAKING NEWS

നിത്യമാം പ്രകാശമേ നയിക്കുകെന്നേ നീ... ചുറ്റിലുമിരുള്‍ പരന്നിടുന്ന വേളയില്‍... ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമേകി മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ മനോഹര ഗാനം

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: ആ കൊറോണ കാലത്ത് ആരോഗ്യം കാത്തു സൂക്ഷിച്ച് ആയിരക്കണക്കിനു പേര്‍ വീടുകളില്‍ തന്നെ കഴിയുവാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഈ വേളയില്‍ വിശ്രമമില്ലാതെ രാപ്പകല്‍ വ്യത്യാസമില്ലാതെ കൊറോണയോടു പോരാടുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ച് നിരവധി പേരാണ് സംഗീത ആല്‍ബങ്ങളും നൃത്ത വീഡിയോകളും എല്ലാം തയ്യാറാക്കി വേറിട്ട രീതിയില്‍ സ്‌നേഹം പ്രകടിപ്പിച്ചത്. അക്കൂട്ടത്തിലേക്ക് വ്യത്യസ്ത ആശയവും ചിത്രീകരണവുമായി മാഞ്ചസ്റ്ററില്‍ നിന്നും ഒരു സംഗീത വീഡിയോ എത്തിയിരിക്കുകയാണ്.

എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിനും ആദരവ് അര്‍പ്പിച്ചുകൊണ്ട് മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍ തയ്യാറാക്കിയ വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ആസ്വദിച്ചത്. മികച്ച അഭിപ്രായങ്ങളാണ് വീഡിയോയ്ക്കു താഴെ കമന്റുകളും എത്തുന്നതും. അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ ദീപം തെളിയിച്ചും, പൂചെണ്ടുകള്‍ കൈമാറിയും കുട്ടികള്‍ ഫുട്‌ബോള്‍ കിക്ക് ചെയ്തും എല്ലാം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് കൈമാറുന്ന രീതിയിലാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.

അസോസിയേഷന്‍ പ്രസിഡണ്ട് ട്വിങ്കിള്‍ ഈപ്പന്‍ നല്‍കുന്ന ആമുഖ സന്ദേശെത്ത തുടര്‍ന്ന് കത്തിക്കുന്ന മെഴുകുതിരി മറ്റു കുടുംബങ്ങള്‍ക്ക് കൈമാറുകയാണ്. തുടര്‍ന്ന് അസോസിയേഷന്‍ കുടുംബനാഥന്‍മാര്‍ ഏറ്റുവാങ്ങി മറ്റു കുടുംബങ്ങള്‍ക്കു പകരുന്നു. കുടുംബിനികള്‍ പൂച്ചെണ്ടുകള്‍ കൈമാറുമ്പോള്‍ കുട്ടികള്‍ ഫുട്‌ബോള്‍ പാസ് ചെയ്തും ഈ ഉദ്യമത്തില്‍ പങ്കാളികളാവുകയാണ്.

കൊവിഡ് എന്ന മഹാമാരിയില്‍ ലോകം കാലിടറി നിന്നപ്പോള്‍ നെഞ്ചുവിരിച്ചു ഇവരെ പരിചരിച്ച എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, മറ്റു ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിനും ആദരവ് അര്‍പ്പിച്ചുകൊണ്ടാണ് വീഡിയോ തയ്യാറാക്കിയതെന്ന് പ്രസിഡണ്ട് ട്വിങ്കിള്‍ ഈപ്പന്‍ പറഞ്ഞു. ദുഃഖത്തിന്റെ ദിനങ്ങള്‍ മാറി സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനങ്ങള്‍ വീണ്ടും വന്നെത്തുമെന്ന പ്രതീക്ഷയും ആണ് വീഡിയോ വഴി ലക്ഷ്യം വെക്കുന്നതെന്നു സെക്രട്ടറി സുനില്‍ കോച്ചേരി പറഞ്ഞു.

യുകെയിലെയും ഒപ്പം മാഞ്ചസ്റ്ററിലെയും ഒട്ടേറെ മലയാളികള്‍ കൊവിഡിന്റെ പിടിയില്‍ അകപെട്ടപ്പോള്‍ തളര്‍ന്ന മനസുകളില്‍ പ്രതീക്ഷയുടെയും, സന്തോഷത്തിന്റെയും  തിരിനാളങ്ങള്‍ തെളിയിക്കുവാനും ഇതുവഴി സാധിക്കുമെന്ന് കരുതുന്നതായി അസോസിയേഷന്‍ സെക്രട്ടറി ജിനോ ജോസഫ് അഭിപ്രായപ്പെട്ടു. ഷിജി ജെയ്‌സണ്‍ മുന്നോട്ടുവെച്ച ആശയത്തിന് അസോസിയേഷന്‍ അംഗീകാരം നല്‍കിയപ്പോള്‍ മനോഹരമായി എഡിറ്റിങ് പൂര്‍ത്തിയാക്കിയത് മിന്റോ ആന്റണി ആണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category