1 GBP = 97.30 INR                       

BREAKING NEWS

ലണ്ടനിലെ ക്രോളിയില്‍ അന്തരിച്ച ജോസ് മെല്‍ബോയിയുടെ കുടുംബത്തിന് 4750 പൗണ്ട് കൈമാറി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍; മൃതദേഹം ജൂലായ് രണ്ടിന് സംസ്‌കരിക്കും

Britishmalayali
kz´wteJI³

ണ്ടനിലെ ക്രോളിയില്‍ അകാലത്തില്‍ പൊലിഞ്ഞ ജോസ് മെല്‍ബോയിയുടെ കുടുംബത്തിന് നല്‍കുവാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സമാഹരിച്ച 4750 പൗണ്ട് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിലൂടെയാണ് പണം കൈമാറിയത്. ജോസിന്റെ ഭാര്യ സരിതയുടെ പേരിലാണ് പണം നല്‍കിയത്. ജൂലായ് രണ്ടിന് നടക്കുന്ന സംസ്‌കാര ചടങ്ങിനായുള്ള ചെലവിനാണ് ബ്രിട്ടീഷ് മലയാളി വായനക്കാരില്‍ നിന്നും പണം സമാഹരിച്ചത്.

അഞ്ചു ദിവസം നീണ്ടു നിന്ന ജോസ് മെല്‍ബോയ് അപ്പീലിലൂടെയാണ് ഈ തുക സമാഹരിച്ചത്. ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് കഴിഞ്ഞ അഞ്ചു ദിവസമായി 1085 പൗണ്ട് ലഭിച്ചപ്പോള്‍ 3066.35 പൗണ്ട് വിര്‍ജിന്‍ മണി ലിങ്കിലേയ്ക്ക് വന്ന തുക ഗിഫ്റ്റ് എയിഡ് ഉള്‍പ്പെടെ 3,691.69 പൗണ്ട് ആയി മാറി. ഇങ്ങനെ മൊത്തം 4,776.69 പൗണ്ട് പൗണ്ടാണ് സമാഹരിച്ചത്. 625.34 പൗണ്ട് ഗിഫ്റ്റ് എയിഡ് ആയി മാത്രം ലഭിച്ചു.

96 ആളുകള്‍ വിര്‍ജിന്‍ മണി ലിങ്കിലേയ്ക്ക് സംഭാവന നല്‍കിയപ്പോള്‍ 19 പേര്‍ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് സഹായം നല്‍കി. അങ്ങനെ മൊത്തം 115 പേരാണ് ഈ അപ്പീലില്‍ പങ്കെടുത്തു ഇതുവരെ സാമ്പത്തിക സഹായം നല്‍കിയത്. 25.92 പൗണ്ട് വിര്‍ജിന്‍ മണിയുടെ കമ്മീഷനായും പ്രോസ്സസിംഗ് ഫീസായും കുറച്ചതിന് ശേഷം 4750 പൗണ്ടാണ് ഇപ്പോള്‍ കൈമാറിയത്.

ഇനി ഇതുമായി ബന്ധപ്പെട്ട് വരുന്ന സംഭാവനകള്‍ ജനറല്‍ ഫണ്ടിലേക്ക് പോകുന്നതാണ്. സാധാരണ രീതിയില്‍ സംഭാവന നല്‍കുന്ന തുകയുടെ നാലര ശതമാനം വരെ കമ്മീഷനായും പ്രോസ്സസിംഗ് ഫീസായും വിര്‍ജിന്‍ മണി എടുക്കുന്നതനുസരിച്ചുള്ള തുകയാണ് സാധാരണ കുറയ്ക്കുന്നതെങ്കിലും സംഭാവന നല്‍കിയ കുറച്ചുപേര്‍ തന്നെ ഈ ഫീസ് നല്‍കിയത് കൊണ്ടാണ് വെറും ഒരു ശതമാനത്തില്‍ താഴെയായി 25.92 പൗണ്ട് ആയി കുറഞ്ഞത്.

അപ്പീല്‍ അവസാനിപ്പിച്ചിട്ടും ഏതാനും പേര്‍ വിര്‍ജിന്‍ മണി ലിങ്ക് വഴി പണം നല്‍കിയിരുന്നു. അതു കൂടി ചേര്‍ത്താണ് ജോസിന്റെ കുടുംബത്തിന് കൈമാറിയത്. ഇനിയും ആരെങ്കിലും വിര്‍ജിന്‍ മണി വഴി നല്‍കുകയാണെങ്കില്‍ അതു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ജനറല്‍ ഫണ്ടിലേക്കായിരിക്കും പോവുക. 

ലണ്ടനിലെ ക്രോളിയില്‍ ഈ മാസം 16ന് അന്തരിച്ച കൊച്ചി സ്വദേശി ജോസ് മെല്‍ബോയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കും മറ്റ് ചിലവുകള്‍ക്കുമായി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അപേക്ഷ കിട്ടിയതനുസരിച്ചാണ് ചാരിറ്റി ഫൗണ്ടേഷന്‍ ജോസ് മെല്‍ബോയ് അപ്പീല്‍ തുടങ്ങിയത്. ജോസ് മെല്‍ബോയി എന്ന കുടുംബനാഥന്റെ അകാല വിയോഗത്തില്‍ ഈ കുടുംബത്തിനെ സമാശ്വസിപ്പിച്ചുകൊണ്ട് അപ്പീലിന് സഹകരിച്ച എല്ലാ യുകെ മലയാളികള്‍ക്കും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടഷന്റെ ട്രസ്റ്റിമാര്‍ പ്രത്യേകം നന്ദി അറിയിച്ചു.

പരേതന്റെ സംസ്‌കാര ചടങ്ങുകള്‍ ജൂലൈ രണ്ടിനാണ് നടത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category