1 GBP = 93.80 INR                       

BREAKING NEWS

കൊറോണ ഭീതിയില്‍ വിദേശത്തു നിന്നും നാട്ടിലെത്തിയ യുവാവിനെ വീട്ടില്‍ കയറ്റിയില്ല; കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടിട്ട് പോലും നല്‍കാതെ സ്വന്തം വീട്ടുകാര്‍: വീടിനടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീട്ടില്‍ താമസിപ്പിക്കണമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യവും നിരസിച്ച് സഹോദരങ്ങള്‍ അടക്കമുള്ളവര്‍

Britishmalayali
kz´wteJI³

എടപ്പാള്‍: വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. വീടിന് മുന്നില്‍ സ്വന്തക്കാരുടെ ദയയും കാത്ത് മണിക്കൂറുകള്‍ കാത്തിരുന്ന യുവാവിനെ ഒടുവില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എടപ്പാള്‍ സ്വദേശിയായ യുവാവിനാണ് സ്വന്തം വീട്ടുകാരില്‍ നിന്നും ദുരനുഭവം ഉണ്ടായത്. പുലര്‍ച്ചെ നാലിന് വിദേശത്തു നിന്നു വീട്ടിലെത്തിയ യുവാവിന് മുന്നില്‍ വീട്ടുകാര്‍ വാതില്‍ കൊട്ടിയടക്കുക ആയിരുന്നു.

വിദേശത്തു നിന്നും നാട്ടിലെത്തുന്ന വിവരം നേരത്തേ തന്നെ വീട്ടില്‍ അറിയിച്ചിരുന്നു. അപ്പോള്‍ ഒന്നും പറയാതിരുന്ന വീട്ടുകാര്‍ മകന്‍ വിമാനത്താവളത്തില്‍ നിന്നും നേരെ വീട്ടിലെത്തിയതോടെ വീട്ടിലേക്ക് കയറാന്‍ അനുവദിച്ചില്ല. സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ വീട്ടില്‍ കയറേണ്ടെന്നു ശാഠ്യം പിടിച്ചു. യുവാവ് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടിട്ടു പോലും നല്‍കിയില്ലത്രെ. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നല്‍കി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു.

തുടര്‍ന്ന് യുവാവ് സംഭവം ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചു. ഒടുവില്‍ എടപ്പാള്‍ സിഎച്ച്സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.അബ്ദുല്‍ ജലീല്‍ ഇടപെട്ട് ആംബുലന്‍സ് എത്തിച്ച് മണിക്കൂറുകള്‍ക്കു ശേഷം ഇയാളെ നടുവട്ടത്തെ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category