1 GBP = 93.80 INR                       

BREAKING NEWS

പൗരാണിക വ്യാപാര പാതയായ പട്ടുപാതയുടെ പുനര്‍നിര്‍മ്മാണത്തിലൂടെ ചൈന ലക്ഷ്യമിടുന്നത് ഇന്ത്യയെ തകര്‍ക്കല്‍; ഗാല്‍വാന്‍ സംഘര്‍ഷം ചര്‍ച്ചയാക്കിയ ചൈനീസ് സില്‍ക് റോഡിന് അകാല ചരമമുണ്ടാകുമെന്ന് സൂചനകള്‍; ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിനു കീഴിലുള്ള ഭൂരിഭാഗം പദ്ധതികളും കോവിഡ് മഹാമാരി തടസ്സപ്പെടുത്തിയതായി ചൈന; ഗല്‍വാനിലെ നുഴഞ്ഞു കയറ്റത്തിന് യഥാര്‍ത്ഥ കാരണം ഷി ചിന്‍ പിങിന്റെ നിരാശാ ബോധമോ?

Britishmalayali
kz´wteJI³

ബെയ്ജിങ്: രാജ്യത്തിന്റെയും പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെയും അഭിമാനവും അഭിലാഷവുമായ ശതകോടികളുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിനു (ബിആര്‍ഐ) കീഴിലുള്ള ഭൂരിഭാഗം പദ്ധതികളും കോവിഡ് മഹാമാരി തടസ്സപ്പെടുത്തിയതായി ചൈന. ഭാഗികമോ പ്രതികൂലമോ ആയി കോവിഡ് ഈ പദ്ധതികളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. അഭിമാനപദ്ധതികളെ എതിര്‍ക്കുന്ന ഇന്ത്യയ്ക്ക് ഒളിയമ്പുമായി ചൈന നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. സമാധാനത്തിനും വികസനത്തിനുമായുള്ള പദ്ധതികളെ എതിര്‍ക്കുന്നവര്‍ ഒരിക്കലും വിജയിക്കില്ലെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് പറഞ്ഞിരുന്നു. ഇത്തരത്തില്‍ വളരെ പ്രതീക്ഷയോടെ ചൈന കണ്ട പദ്ധതികളാണ് താളം തെറ്റുന്നത്.

യൂറേഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള, പ്രധാനമായും റിപ്പബ്ലിക്ക് ഓഫ് ചൈന, ഭൂമി യിലൂടെയുള്ള സില്‍ക്ക് റോഡ് എക്കണോമിക് ബെല്‍റ്റ്, കടലിലൂടെയുള്ള മാരിടൈം സില്‍ക്ക് റോഡ് എന്നിവയിലെ, ബന്ധവും സഹകരണവും ആധാരമാക്കി ചൈന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഒരു നിര്‍മ്മാണപദ്ധതിയാണ് വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് ഇനീഷ്യേറ്റീവ്, ബെല്‍റ്റ് ആന്‍ഡ് റോഡ്, ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവ് എന്നും അറിയപ്പെടുന്ന, സില്‍ക്ക് റോഡ് എക്കണോമിക് ബെല്‍റ്റ്, 21ആം നൂറ്റാണ്ടിലെ മാരിടൈം സില്‍ക്ക് റോഡ്, എന്നിവ. ഇത് ഷി ചിന്‍ പിങിന്റെ സ്വപ്ന പദ്ധതികളായിരുന്നു. ഇതിനാണ് ഇപ്പോള്‍ തടസ്സമുണ്ടാകുന്നത്. ആഗോള സ്വാധീനം വര്‍ധിപ്പിക്കുന്നതിനായും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വ്യാപാരവും നിക്ഷേപവും ഉയര്‍ത്താനും ലക്ഷ്യമിട്ടുള്ള പദ്ധതി

ബിആര്‍ഐയുടെ കീഴിലുള്ള ഈ പദ്ധതികളുടെ അഞ്ചിലൊന്നിനെ പകര്‍ച്ചവ്യാധി ഗുരുതരമായി ബാധിച്ചെന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ രാജ്യാന്തര സാമ്പത്തികകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ വാങ് സിയാലോങ് അഭിപ്രായപ്പെട്ടു. 40 ശതമാനം പദ്ധതികളെ മഹാമാരി പ്രതികൂലമായി ബാധിച്ചു, 30-40 ശതമാനം വരെ ഒരു പരിധിവരെയും ബാധിച്ചു വാങ് സിയാലോങ് പറഞ്ഞു. 2013ലാണ് ബിആര്‍ഐ ആരംഭിച്ചത്. തെക്കുകിഴക്കന്‍ ഏഷ്യ, മധ്യേഷ്യ, ഗള്‍ഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ കര, കടല്‍ പാതകളുമായി ബന്ധിപ്പിക്കുകയാണു ലക്ഷ്യം. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിനുള്ള ഗ്വാദര്‍ തുറമുഖത്തെ ചൈനയുടെ സിന്‍ജിയാങ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി (സിപിഇസി) ബിആര്‍ഐയുടെ പ്രധാന ഭാഗമാണ്.


പദ്ധതികള്‍ പുനഃരാരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ബിആര്‍ഐയുടെ ആദ്യ വിഡിയോ കോണ്‍ഫറന്‍സ് ചൈന നടത്തിയിരുന്നു. 60 ബില്യന്‍ യുഎസ് ഡോളറിന്റെ സിപിഇസി ഉള്‍പ്പെടെയുള്ള പദ്ധതികളാണു സ്തംഭനത്തിലായത്. മലേഷ്യ, ബംഗ്ലാദേശ്, ഇന്തൊനേഷ്യ, പാക്കിസ്ഥാന്‍, കംബോഡിയ, ശ്രീലങ്ക എന്നിവയുള്‍പ്പെടെ ചില ഏഷ്യന്‍ രാജ്യങ്ങള്‍ അടുത്തകാലത്തു ചൈനീസ് ധനസഹായമുള്ള പദ്ധതികള്‍ക്കു തടസ്സം നില്‍ക്കുന്നതായി സൂചനയുണ്ട്. 2013 ല്‍ ചൈന പ്രസിഡന്റ് ഷി ചിന്‍പിങ് പ്രഖ്യാപിച്ച വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതി (ഒബിഒആര്‍) പൗരാണിക വ്യാപാര പാതയായ പട്ടുപാത (സില്‍ക് റോഡ്) ഇതിന്റെ ഭാഗമായിരുന്നു. ചൈനയില്‍ നിന്ന് ഏഷ്യയുടെ മറ്റു പ്രദേശങ്ങളിലേക്കും യൂറോപ്പിലേക്കും പട്ട് കൊണ്ടുപോയിരുന്ന വഴികളിലൂടെ ആധുനിക വാണിജ്യമാര്‍ഗങ്ങള്‍ നിര്‍മ്മിക്കുകയാണു പദ്ധതിയുടെ ലക്ഷ്യമെങ്കിലും ഇന്ത്യയെ തകര്‍ക്കുകയാണ് ഇതിന്റെ യഥാര്‍ത്ഥ്യ ലക്ഷ്യം.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലായി ആറായിരത്തിലേറെ കിലോമീറ്റര്‍ വരുന്നതാണു പട്ടുപാത. 70 രാജ്യങ്ങളിലൂടെ കടന്നുപോകുന്നു. മധ്യ, പശ്ചിമ, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും റെയില്‍വേയും ഊര്‍ജനിലയങ്ങളും തുറമുഖങ്ങളും എണ്ണ പൈപ്പ് ലൈനുകളും അടക്കം അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് വണ്‍ ബെല്‍റ്റ്, വണ്‍ റോഡില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ വികസനമെത്തിച്ച് ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ചൈനയുടെ ഈ പദ്ധതി. ശ്രീലങ്കയിലും മാലദ്വീപിലും നേപ്പാളിലും പാക്കിസ്ഥാനിലും ചൈന വികസനമെത്തിക്കുന്നതും ഇതിന് വേണ്ടി മാത്രമാണ്. ഈ പദ്ധതിയെയാണ് കൊറോണ തകര്‍ക്കുന്നത്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ചൈനയുടെ മധ്യപടിഞ്ഞാറന്‍ പ്രവിശ്യകളുമായി വാണിജ്യ വ്യാവസായികബന്ധം ശക്തമാക്കാനും ഒബിഒആര്‍ പദ്ധതി ലക്ഷ്യമിടുന്നു എന്നാണ് വയ്പ്പ്. എന്നാല്‍ ഈ പദ്ധതിയോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചില്ല. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ സ്വാധീനമുറപ്പിച്ച് തന്ത്രപരമായി ഇന്ത്യയെ വരിഞ്ഞുമുറുക്കുക എന്ന ലക്ഷ്യമാണ് ചൈനയ്ക്കുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. വണ്‍ റോഡ് ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയെ ഇന്ത്യ എതിര്‍ക്കുന്നത് ഗൗരവത്തോടെയാണ് ചൈന കാണുന്നത്. ഇത് വലിയ പ്രതികാരമായി മാറുകയും ചെയ്തിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായ 5 പ്രധാന വാണിജ്യമാര്‍ഗങ്ങളില്‍ ഒന്ന് (പാക്കിസ്ഥാന്‍ ചൈന സാമ്പത്തിക ഇടനാഴി) കടന്നുപോകുന്നതു പാക്ക് അധിനിവേശ കശ്മീരിന്റെ ഭാഗമായ ഗില്‍ജിത്ബാള്‍ട്ടിസ്ഥാന്‍ പ്രദേശത്തു കൂടിയാണ്. ആ പ്രദേശത്തിനു മേലുള്ള ഇന്ത്യയുടെ അവകാശം അംഗീകരിക്കാതെ പദ്ധതിയുമായി സഹകരിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പാക്ക് അധിനിവേശ കശ്മീരിന്റെ ഒരു ഭാഗം 1963 ല്‍ അവര്‍ ചൈനയ്ക്കു കൈമാറിയിരുന്നു. 1962 ലെ യുദ്ധത്തില്‍ ചൈന പിടിച്ചെടുത്ത അക്‌സായി ചിന്നിനോടു ചേര്‍ന്നാണ് ഈ പ്രദേശം. നിലവില്‍ ഇത് പാക് അധിനിവേശ പ്രദേശമാണ്. അതുകൊണ്ട് തന്നെ പദ്ധതിയില്‍ ഇന്ത്യയ്ക്ക് ആശങ്കയും ഏറെയാണ്.

ശ്രീലങ്കയിലെ അടിസ്ഥാന സൗകര്യവികസനത്തിനു ചൈന വന്‍നിക്ഷേപങ്ങളാണു നടത്തിയത്. ലങ്കയുടെ തെക്കന്‍തീരത്തെ ഹമ്പന്തോഡയില്‍ 2010 ല്‍ ചൈന കൂറ്റന്‍ തുറമുഖം നിര്‍മ്മിച്ചു. 2017 ല്‍ വന്‍നഷ്ടത്തിലായതിനെത്തുടര്‍ന്നു തുറമുഖത്തിന്റെ ദൈനംദിന പ്രവര്‍ത്തനം ചൈനീസ് കമ്പനിക്കു 99 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കി. ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയിലുള്ള തന്ത്രപ്രധാന തുറമുഖത്തിന്റെ നിയന്ത്രണം ചൈനയുടെ കയ്യിലായി. ഹമ്പന്തോഡ തുറമുഖം ഭാവിയില്‍ അവര്‍ സൈനികതാവളമാക്കുമെന്ന ആശങ്ക ഇന്ത്യയ്ക്കു പുറമേ ജപ്പാനും യുഎസിനുമുണ്ട്.

അബ്ദുല്ല യമീന്‍ അധികാരത്തിലെത്തിയതോടെയാണ് ചൈനയുമായി മാലദ്വീപ് അടുത്തത്. 2017 ല്‍ മാലദ്വീപ് ചൈനയുമായി സ്വതന്ത്രവ്യാപാരക്കരാറില്‍ ഒപ്പിട്ടു. ദ്വീപില്‍ പുതിയ വിമാനത്താവളം ഉള്‍പ്പെടെ 17 വന്‍കിട പദ്ധതികളാണു ചൈന നടപ്പാക്കിയത്. 2018 ല്‍ ലക്ഷദ്വീപിനു സമീപത്തെ മാകുനുതു ദ്വീപില്‍ സമുദ്ര നിരീക്ഷണ താവളം നിര്‍മ്മിക്കാന്‍ ചൈനയെ അനുവദിച്ചു. 2018 ല്‍ യമീന്‍ സ്ഥാനഭ്രഷ്ടനായെങ്കിലും ചൈനയില്‍ നിന്നു വന്‍തോതില്‍ വായ്പയെടുത്ത മാലദ്വീപ് കടക്കെണിയിലാണ്. ദ്വീപിന്റെ ദേശീയ വരുമാനത്തിന്റെ 70 ശതമാനവും ചൈനയ്ക്കുള്ള വായ്പ തിരിച്ചടയ്ക്കാന്‍ വേണം.

ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയിലൂടെ ഇന്ത്യയ്ക്ക് വലിയ ഭീഷണി ചൈന ഉയര്‍ത്തുന്നു. അബാട്ടാബാദിനെയും ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയെയും ബന്ധിപ്പിച്ച് പാക്ക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന പാതയായ കാരക്കോറം ഹൈവേ നിര്‍മ്മാണം അതിനിര്‍ണ്ണായകമാണ്. പദ്ധതിയുടെ സുരക്ഷയ്‌ക്കെന്നപേരില്‍ കാരക്കോറം പ്രദേശത്തു ചൈനയുടെ പതിനായിരത്തിലധികം സൈനികര്‍ എത്തിയിരുന്നു.

അറബിക്കടലിന്റെ വടക്കേയറ്റത്ത്, പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ചൈന നിര്‍മ്മിച്ച ഗ്വാദര്‍ തുറമുഖവും ഇന്ത്യയ്ക്ക് ഭീഷണിയാണ്. 2017 ല്‍ ഒബിഒആര്‍ പദ്ധതിയില്‍ നേപ്പാളും ഒപ്പുവച്ചു. ടിബറ്റ് അതിര്‍ത്തിയിലെ കീറുങ് നഗരത്തില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള രാജ്യാന്തര റെയില്‍പാതയടക്കം വിവിധ നിക്ഷേപ പദ്ധതികള്‍. ഇതിന് ശേഷമാണ് നേപ്പാള്‍ ഇന്ത്യയ്‌ക്കെതിരെ തിരിയുന്നത്. കാലാപാനി അടക്കമുള്ള തര്‍ക്കങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതും ചൈനയാണ്. അങ്ങനെ നേപ്പാളും ഇന്ത്യയുടെ ശത്രുപക്ഷത്തായി.

2016 മുതല്‍ ഒബിഒആര്‍ പദ്ധതിയില്‍ പങ്കാളിയാണ് ബംഗ്ലാദേശ്. തുറമുഖവികസനവും അതിവേഗപാതകളും ഉള്‍പ്പെടെ നിര്‍മ്മാണ പദ്ധതികള്‍ക്ക് ചൈന പണം മുടക്കുന്നു. ചൈന തന്നെയാണ് ബംഗ്ലാദേശിന് മുഖ്യമായും ആയുധങ്ങള്‍ നല്‍കുന്നതും. ബംഗാള്‍ ഉള്‍ക്കടലിന്റെ സാമീപ്യം ബംഗ്ലാദേശിലെ ചൈനീസ് താല്‍പര്യത്തിന്റെ കാരണമാണ്. എന്നാല്‍ പദ്ധതി പൊളിഞ്ഞാല്‍ അത് ചൈനയുടെ മോഹങ്ങള്‍ക്ക് ഏല്‍ക്കുന്ന വലിയ തിരിച്ചടിയാകും.

ചൈനയ്ക്കു വേണ്ടപ്പെട്ടവനായിരുന്നു മഹിന്ദ രാജപക്സെ. മഹിന്ദയുടെ പത്തു വര്‍ഷത്തെ ഭരണത്തിനിടെയാണു ശ്രീലങ്ക ചൈനയോട് അടുക്കാനും ഇന്ത്യയോട് അകലാനുമുള്ള നയത്തിലേക്ക് ചാഞ്ഞുതുടങ്ങിയത്. ചൈനയോടുള്ള രാജപക്സെയുടെ അമിത വിധേയത്വവും പക്ഷപാതിത്വവും ശ്രീലങ്കയെ 3440 കോടി ഡോളറിന്റെ വിദേശ കടത്തിലാണ് എത്തിച്ചത്. ഹമ്പന്തോഡ മട്ടള രാജപക്സെ രാജ്യാന്തര വിമാനത്താവളം, ഹമ്പന്തോഡ തുറമുഖം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ക്കാണ് ചൈനീസ് വായ്പയുടെ ബലത്തില്‍ ലങ്ക തുടക്കമിട്ടത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഹമ്പന്തോഡ തുറമുഖം 2017 ലാണ് ശ്രീലങ്ക ചൈനയ്ക്ക് ഔദ്യോഗികമായി കൈമാറിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയില്‍ സ്ഥിതി ചെയ്യുന്ന ഹമ്പന്തോഡ തുറുമുഖം കൈമാറുന്നതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പൗരാണിക വ്യാപാരപാതയായ സില്‍ക്ക് റോഡ് (പട്ടുപാത) പുനരുജ്ജീവിപ്പിക്കാനുള്ള ചൈനയുടെ 'വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്' (ഒരു മേഖല, ഒരു പാത) നിക്ഷേപപദ്ധതി മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും അനാക്കോണ്ട ഇരയെ വിഴുങ്ങുന്നതു പോലെ കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളെ ചൈന വിഴുങ്ങുമെന്നുമുള്ള യുഎസ് താക്കീത് ഹമ്പന്തോഡയില്‍ അക്ഷരംപ്രതി ശരിയാകുകയായിരുന്നുവെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category