1 GBP = 93.80 INR                       

BREAKING NEWS

കടം വാങ്ങിയ പണം തിരികെ ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് പക വീട്ടാന്‍ വ്യാജ രേഖ ചമച്ച് പരാതി കൊടുത്തു; ഫോണിലൂടെ വിളിച്ച് വധഭീഷണി നടത്തിയെന്ന പരാതി വ്യാജമെന്ന് തെളിഞ്ഞതോടെ മനോരമ ന്യൂസിലെ അവതാരിക ധന്യാ കിരണിനും ഭര്‍ത്താവിനുമെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം കേസെടുത്തു; മനോരമ ന്യൂസ് ലേഖകന്‍ ദീപു രേവതിയും ഗൂഢാലോചന കേസില്‍ പ്രതി; മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ കുടിപ്പക കോടതി കയറുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: വ്യാജ തെളിവുകളും രേഖകളും സൃഷ്ടിച്ച് പൊലീസ് സംവിധാനത്തെ കബളിപ്പിക്കാന്‍ ശ്രമിച്ച മനോരമ ന്യൂസ് ചാനലിലെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് കേസ്. കടം വാങ്ങിയ പണം തിരികെ ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് പക വീട്ടാന്‍ വ്യാജ രേഖ ചമച്ച് പരാതി കൊടുത്തുവെന്ന കേസാണ് പുതിയ തലത്തിലേക്ക് എത്തുന്നത്.

ഫോണിലൂടെ വിളിച്ച് വധഭീക്ഷണി നടത്തിയെന്ന പരാതി വ്യാജമെന്ന് തെളിഞ്ഞതോടെ മനോരമ ന്യൂസിലെ അവതാരിക ധന്യാ കുര്യനും ഭര്‍ത്താവിനുമെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം കേസെടുക്കുകയാണ് കേരളാ പൊലീസ്. മനോരമ ന്യൂസ് ലേഖകന്‍ ദീപു രേവതിയും ഗൂഢാലോചന കേസില്‍ പ്രതിയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ കുടിപ്പക കോടതി കയറുന്നതിന്റെ പുതിയ ഉദാഹരണമാണ് ഈ കേസും. മുമ്പ് പത്ര പ്രവര്‍ത്തക യൂണിയനിലെ അഴിമതി കേസുകളാണ് ഇത്തരത്തില്‍ ചര്‍ച്ചയായതെങ്കില്‍ ഇപ്പോള്‍ ഞെട്ടിക്കുന്ന ക്രിമിനല്‍ ആരോപണങ്ങളായി അത് മാറുന്നു.

മനോരമ ന്യൂസിലെ ന്യൂസ് റീഡര്‍ ധന്യ കിരണ്‍, തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടര്‍ ദീപു രേവതി, ധന്യയുടെ ഭര്‍ത്താവും സിനിമാ സംവിധായകനുമായ കിരണ്‍ എന്നിവര്‍ക്കെതിരെയാണ് സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്. വ്യാജ രേഖ ചമയ്ക്കലും വ്യാജ രേഖ ഉപയോഗിക്കലുമാണ് ഉയരുന്ന ആരോപണം. ഇതിനുള്ള വകുപ്പില്‍ കേസെടുത്താല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസായി ഇത് മാറും.

മനോരമയിലും ഇന്ത്യാവിഷനിലും എല്ലാം ജോലി ചെയ്ത ഉണ്ണികൃഷ്ണനാണ് പരാതിക്കാരന്‍. ധന്യാ കിരണിനെ മുമ്പ് ഉണ്ണിക്കൃഷ്ണന്‍ സാമ്പത്തികമായി സഹായിച്ചിരുന്നു. ഈ പണം തിരിച്ചു ചോദിച്ചതിലെ പകയാണ് തന്നെ കുടുക്കാന്‍ വ്യാജ രേഖ ചമച്ച് പരാതി കൊടുത്തതെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ ആരോപണം. ഇതാണ് പുതിയ കേസിലേക്ക് കാര്യങ്ങളെത്തുന്നത്. പൊലീസില്‍ പരാതി കൊടുത്തിട്ടും അന്വേഷണം നടക്കാതെ വന്നതോടെയാണ് ഉണ്ണിക്കൃഷ്ണന്‍ കേസുമായി കോടതിയില്‍ എത്തിയത്.

മനോരമ ന്യൂസിന്റെ കൊല്ലം ലേഖകന്‍ ആയിരുന്ന ദീപു രേവതിയാണ് കേസിലെ മൂന്നാം പ്രതി. ദീപൂ രേവതിക്ക് പരാതിക്കാരനോടുള്ള പക തീര്‍ക്കാന്‍ ഒന്നാം പ്രതിയുമായി ഗൂഢാലോചന നടത്തിയെന്ന് എഫ് ഐ ആറില്‍ പറയുന്നു. എന്നാല്‍ തനിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നും കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചപ്പോള്‍ മാത്രമാണ് വിവരം പോലും അറിയുന്നതെന്നും ദീപു രേവതി മറുനാടനോട് പറഞ്ഞു.

അവര്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഞാന്‍ എങ്ങനെ പ്രതിയായി എന്ന് എനിക്ക് അറിയില്ല. എന്നെ കുറിച്ച് വ്യാജ ആരോപണങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഞാന്‍ മുമ്പ് പരാതിക്കാരനെതിരെ കേസ് നല്‍കിയിരുന്നു. അതിന്റെ വിരോധം തീര്‍ക്കാന്‍ തന്നെ മനപ്പൂര്‍വ്വം പ്രതിചേര്‍ക്കുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ദീപൂ രേവതി മറുനാടന്‍ മലയാളിയോട് പറഞ്ഞു. നിലവില്‍ തിരുവനന്തപുരത്താണ് മനോരമയുടെ റിപ്പോര്‍ട്ടറായി ദീപു രേവതി ജോലി ചെയ്യുന്നത്.

കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇത് സംബന്ധിച്ച പരാതി എത്തിയ വേളയിലാണ് ഗുരുതമായ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ കോടതി ശ്രദ്ധിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് കേസ് മാറ്റി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സൈബര്‍ ക്രൈം പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നേരത്തെ പൊലീസിന്റെ ശ്രദ്ധയില്‍ ഇക്കാര്യം എത്തിയപ്പോള്‍ മാധ്യമ സ്ഥാപനത്തിന്റെ സ്വാധീനം ദുരൂപയോഗം ചെയ്ത് പ്രതികള്‍ രക്ഷപെട്ടതിന്റെ വിശദാംശങ്ങളും പരാതിയിലുണ്ട്. വ്യാജ തെളിവുകളും രേഖകളും സൃഷ്ടിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, സംഘം ചേര്‍ന്ന് കുറ്റകൃത്യം ചെയ്യല്‍ എന്നിവയാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതികള്‍ നല്‍കിയ വ്യാജ പരാതിയില്‍ സൈബര്‍ വിദഗ്ദ്ധന്റെ സഹായത്തേടെ ചെയ്തതായി സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യത്തെ കുറിച്ചും പൊലീസ് അന്വേഷിക്കും.
ഒന്നാം പ്രതിയായ ധന്യാ കിരണ്‍ നല്‍കിയ വ്യാജ പരാതിയും ഒപ്പുമുള്ള കൃത്രിമ തെളിവുകളും രേഖകളുമാണ് കേസിന് ആധാരം. കടം വാങ്ങിയ തുക നാല് വര്‍ഷത്തിന് ശേഷം മടക്കി നല്‍കുമ്പോള്‍ സഹായം ചെയ്ത വ്യക്തിയോടുണ്ടായ വിരോധം നിമിത്തം കള്ളകേസില്‍ പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് സംബന്ധിച്ച ഗൂഢാലോചനയിലും കുറ്റകൃത്യങ്ങളിലും നേരിട്ട് പങ്കാളിയായതിനാണ് സഹപ്രവര്‍ത്തകനായ ദീപു രേവതിക്കെതിരെ കേസ്. വ്യാജ പരാതി നല്‍കിയ വേളയില്‍ തന്നെ കുറ്റകൃത്യങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍ വന്നിരുന്നു. എന്നാല്‍ പിടിക്കപ്പെടാതിരിക്കാനായി സ്വന്തം പരാതിയില്‍ അന്വേഷണം വേണ്ട എന്ന് ആവശ്യപ്പെട്ട് പ്രതികള്‍ രക്ഷപെടുകയായിരുന്നു. ആരോപണ വിധേയനായ വ്യക്തി ഇക്കാര്യത്തില്‍ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ മാധ്യമ സ്ഥാപനത്തിന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷപെട്ടുവെന്നാണ് ആരോപണം.
തുടര്‍ന്നാണ് കേസ് കോടതിയില്‍ എത്തിയത്. കോടതിയില്‍ കേസ് സംബന്ധിച്ച തെളിവുകള്‍ എത്താതിരിക്കാനും പ്രതികളുടെ ശ്രമം തുടര്‍ന്നുവെന്നും ആരോപണമുണ്ട്. എന്നാല്‍ കോടതി നേരിട്ട് തെളിവുകള്‍ വിളിച്ചു വരുത്തുകയായിരുന്നു. ഇവ അന്വേഷണത്തിനായി പൊലീസിന് കൈമാറിയിട്ടുണ്ട്. ഐടി ആക്ടിലെ 42, 66 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. ഐപിസിയിലെ 120ബി(2) വകുപ്പുണ്ട്. ഈ കേസില്‍ ആറുമാസത്തേക്കാണ് ശിക്ഷ. വ്യാജ രേഖ ചമച്ചതിന് ഐപിസി 469ഉം അത് ഉപയോഗിച്ചതിന് ഐപിസി 471 വകുപ്പും എഫ് ഐ ആറിലുണ്ട്. മൂന്ന് വര്‍ഷം തടവ് കിട്ടാവുന്ന വകുപ്പുകളാണ് ഇത്.
ഐപിസിയിലെ 34-ാം വകുപ്പും കേസിലുണ്ട്. ഒരു പ്രത്യേക ലക്ഷ്യത്തോടെ ഒരു കൂട്ടം പേര്‍ ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയാണ് ഇതില്‍ നിറയുന്നത്. ഇതോടെ കേസില്‍ മുഖ്യപ്രതികള്‍ക്കൊപ്പം ദീപു രേവതിക്കും പങ്ക് വരികയാണ്. ഈ സാഹചര്യത്തില്‍ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്കൊപ്പം ദിലീപിനും തുല്യ ഉത്തരവാദിത്തം വന്നതിന് സമാനമായ സഹാചര്യമുണ്ടാകും. ഇത് ദീപു രേവതിയേയും പ്രതിസന്ധിയിലാക്കും. കേസില്‍ എല്ലാവരേയും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

അതിനിടെ കേസ് ഒതുക്കി തീര്‍ക്കാനുള്ള നീക്കവും പത്രക്കാര്‍ സജീവമാക്കിയിട്ടുണ്ട്. എന്നാല്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ  ഉണ്ണിക്കൃഷ്ണന്‍ ഉറച്ച നിലപാടിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category