1 GBP = 93.80 INR                       

BREAKING NEWS

യുവാക്കളെ നിരത്തിലിറക്കി സ്വന്തം മതാപിതാക്കളേയും അദ്ധ്യാപകരേയും ആക്രമിക്കാന്‍ പ്രേരിപ്പിച്ച മാവോ സേതുങ്ങിന്റെ സാംസ്‌കാരിക വിപ്ലവം; ചൈനയുടെ ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ നാളുകള്‍ കാമറയില്‍ പകര്‍ത്തി ലോകത്തിന് മുന്നിലെത്തിച്ച ലീ സെന്‍ഷെങ്ങ് ഓര്‍മ്മയായി; 79 കാരന്‍ മരണമടഞ്ഞത് അമേരിക്കയില്‍ വച്ച്

Britishmalayali
kz´wteJI³

ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനത്തില്‍ സ്റ്റാഫ് ഫോട്ടോഗ്രാഫറായി ജോലിക്ക് കയറുമ്പോള്‍ ലീ സെന്‍ഷെങ്ങ് ഒരിക്കലും വിചാരിച്ചിരുന്നില്ല, ചൈനയുടെ ചരിത്രത്തിലെ ഏറ്റവും പ്രശ്‌നബാധിതമായ സമയത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ ലോകം കാണാന്‍ പോകുന്നത് തന്റെ ചിത്രങ്ങളിലൂടെയായിരിക്കും എന്ന്. സര്‍ക്കാര്‍ നിയമിച്ച മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലീക്ക് അധികമാര്‍ക്കും പോകാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ പോകുവാനും പലരുമായി അടുത്തിടപഴകാനും കഴിഞ്ഞിരുന്നു. ഈ അവസരം മുതലെടുത്ത് ആയിരക്കണക്കിന് ഫോട്ടോകളാണ് ലീ എടുത്തത്. എന്നാല്‍ അവയില്‍ പലതും എടുത്ത കാര്യം പുറത്തറിഞ്ഞാല്‍ ശിക്ഷിക്കപ്പെടും എന്ന ഭയത്താല്‍ തന്റെ ഫ്‌ളാറ്റിന്റെ തറയ്ക്കടിയില്‍ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു.

ലീക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ മാതാവ് മരണമടഞ്ഞു. പിന്നീട് തന്റെ പിതാവിനെ സഹായിക്കുവാനായി പത്ത് വയസ്സുവരെ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടു. അതിന് ശേഷമാണ് സ്‌കൂളില്‍ പോകുവാന്‍ ആരംഭിച്ചത്.സ്‌കൂള്‍ പഠനത്തിനു ശേഷം അദ്ദേഹം ചാംഗ്‌ചെന്‍ ഫിലിം സ്‌കൂളില്‍ ചേര്‍ന്ന് ഫോട്ടോഗ്രാഫി പഠിച്ചത്.അതിനു ശേഷം ചൈനീസ് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഉത്തര-പൂര്‍വ്വ പ്രവിശ്യയിലുണ്ടായിരുന്ന ഹീലോംഗ്ജിയാംഗ് എന്ന പത്രത്തില്‍ ഫോട്ടോഗ്രാഫറായി ജോലിക്ക് കയറി.

തന്റെ ആധിപത്യം ഊട്ടിയുറപ്പിക്കുവാന്‍ മാവോ സേതുങ്ങ് ആരംഭിച്ച സാംസ്‌കാരിക വിപ്ലവം ആരംഭിച്ച സമയമായിരുന്നു അത്. തന്റെ ഫോട്ടോകളുടെ ശേഖരം പ്രസിദ്ധീകരിച്ച റെഡ്-കളര്‍ ന്യുസ് സോള്‍ജിയര്‍ എന്ന പുസ്തകത്തില്‍ സാംസ്‌കാരിക വിപ്ലവത്തിലെ സംഭവങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്, വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും. പഴയ നാല് കാര്യങ്ങള്‍ രാജ്യത്തുനിന്നും തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ മാവോ ആരംഭിച്ച വിപ്ലവത്തിലേക്ക് ആയിരക്കണക്കിന് യുവാക്കളേയാണ് ആകര്‍ഷിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് വിപ്ലവത്തില്‍ പങ്കെടുക്കാനുള്ള സൗകര്യമൊരുക്കുവാന്‍ കോളേജുകള്‍ വരെ അടച്ചിട്ടു.

ഈ വിപ്ലവത്തിന് ശക്തിവര്‍ദ്ധിച്ചപ്പോള്‍, അന്നുവരെ അധികാരത്തിന്റെ പ്രതീകമായി കരുതിയിരുന്ന എന്തിനേയും എതിര്‍ക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങി. സ്വന്തം മാതാപിതാക്കളേയും അദ്ധ്യാപകരേയുമെല്ലാം പരസ്യമായി ആക്രമിച്ചു. ബുദ്ധിജീവികള്‍ നാടുകടത്തപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തു. ആയിരക്കണക്കിന് ആള്‍ക്കാര്‍ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്തു. ഇത്തരത്തിലുള്ള നിര്‍വധി അക്രമ സംഭവങ്ങള്‍ കാമറയില്‍ പകര്‍ത്താന്‍ തന്റെ സ്ഥാനം ഉപയോഗിച്ച് ലീക്ക് സാധിച്ചു.

വിപ്ലവകാരികളായ വിദ്യാര്‍ത്ഥികള്‍ക്ക് -റെഡ് ഗാര്‍ഡ്- എന്തും കാമറയില്‍ പകര്‍ത്താനുള്ള അവസരം ലഭിക്കുന്നു എന്ന് മനസ്സിലാക്കിയ ലീ കൈയില്‍ റെഡ്-കളര്‍ ന്യുസ് സോള്‍ജിയര്‍ എന്നെഴുതിയ ആം ബാന്‍ഡ് ധരിച്ചായിരുന്നു പുറത്തിറങ്ങിയിരുന്നത്. വിചാരണകൂടാതെ ആളുകളെ വധിക്കുന്നതുള്‍പ്പടെയുള്ള സംഭവങ്ങള്‍ കാമറയില്‍ പകര്‍ത്താന്‍ ഈ നീക്കം ലീയെ സഹായിച്ചു.ഈ ഇരുണ്ട ദിനങ്ങള്‍ കാമറയില്‍ പകര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അത് എനിക്ക് വേണ്ടിയായിരുന്നുവോ, വിപ്ലവത്തിനു വേണ്ടിയായിരുന്നുവോ അതോ ഭാവിയിലേക്ക് വേണ്ടിയായിരുന്നുവോ എന്നെനിക്ക് അറിയില്ലായിരുന്നു എന്നും അദ്ദേഹ പറയുന്നു.

എന്നാല്‍ അതീവ പ്രാധാന്യമുള്ള ചില ചിത്രങ്ങള്‍ (ഏകദേശം 20,000 ചിത്രങ്ങള്‍) തന്നെ ശിക്ഷിക്കാന്‍ കാരണമായേക്കുമെന്ന് തിരിച്ചറിഞ്ഞ ലീ അവ പ്രസിദ്ധീകരണത്തിന് നല്‍കാതെ തന്റെ ഫ്‌ളാറ്റിലെ തറയ്ക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. അദ്ദേഹം ഭയന്നതുപോലെത്തന്നെ 1968 ല്‍ വിപ്ലവ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം അറസ്റ്റിലായി. അന്ന് അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലെത്തി പൊലീസ് തെരഞ്ഞെങ്കിലും ഈ ഫോട്ടോകളുടെ നെഗറ്റീവുകള്‍ അവര്‍ക്ക് ലഭിച്ചില്ല. അന്ന് അത് അവര്‍ക്ക് കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷെ അന്നു തന്നെ അദ്ദേഹം മരണപ്പെട്ടേനേ.

ഭാര്യയ്‌ക്കൊപ്പം രണ്ടുവര്‍ഷത്തെ കഠിന പ്രയത്‌നത്തിനാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. ശിക്ഷാകാലാവധി കഴിഞ്ഞെത്തിയപ്പോള്‍ ആ ഫോട്ടോ നെഗറ്റീവുകള്‍ സുരക്ഷിതമായി അവിടെ തന്നെ ഉണ്ടായിരുന്നു. അതിനുശേഷം അദ്ദേഹം ബെയ്ജിംഗിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി ജോലിക്ക് ചേര്ന്നു. പിന്നീട് 1980 കളില്‍ ചൈനയില്‍ താരതമ്യേന മികച്ച രീതിയില്‍ പ്രത്രസ്വാതന്ത്ര്യം അനുവദിക്കപ്പെട്ട നാളുകളില്‍ അദ്ദേഹത്തിന്റെ ധരാളം ഫോട്ടോകള്‍ ബെയ്ജിംഗില്‍ നടന്ന ഒരു ഫോട്ടോ പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

അവിടെ വച്ചാണ് കോണ്ടാക്ട് പ്രസ്സ് ഇമേജസ് എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഉടമയായ റോബര്‍ട്ട് പ്ലെഡ്ജ് ലീയുമായി ബന്ധപ്പെടുന്നതും അദ്ദേഹത്തിന്റെ മുഴുവന്‍ചിത്രങ്ങളും ചേര്‍ത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതും. ഓരോ നെഗറ്റീവുകളും ഓരോ കവറില്‍ ഇട്ട് അതിന്റെ വിശദാംശങ്ങള്‍, സംഭവത്തിന്റെ വിവരണം, നടന്ന സ്ഥലം, തീയതി, ഉള്‍പ്പെട്ട ആളുകളുടെ വിവരങ്ങള്‍ എന്നിവ സഹിതമായിരുന്നു ലീ സൂക്ഷിച്ചിരുന്നത്. അത് ചൈനയുടെ ചരിത്രത്തിലെ ഇരുണ്ട നാളുകളിലേക്ക് വെളിച്ചം പകരാന്‍ ഉതകി.

പുസ്തകമായി പ്രസിദ്ധീകരിച്ചതിനു പുറമെ ലീയുടെ ചിത്രങ്ങള്‍ നിരവധി രാജ്യങ്ങളിലെ പ്രമുഖ ഫോട്ടോ പ്രദര്‍ശനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ഫോട്ടോഗ്രാഫിയിലെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ലൂസീ അവാര്‍ഡിന് 2013 ല്‍ അദ്ദേഹം അര്‍ഹനായിട്ടുണ്ട്.ഫോട്ടോഗ്രാഫി മേഖലയില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച അദ്ദേഹം ചരിത്രത്തിനും കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടാണ്  ലോകം വിട്ടുപോകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category