1 GBP = 93.80 INR                       

BREAKING NEWS

ഖാസിം സുലൈമാനി വധത്തിന് ഇറാന്റെ പ്രതികാരം ആണവാഭിഷേകം ആകുമോ? ടെഹ്റാനു കിഴക്ക് ആകാശത്തേക്ക് ഉയര്‍ന്നു കത്തിയത് വന്‍ തീഗോളം; ആല്‍ബോര്‍സ് മലനിരകളില്‍ സംഭവിച്ച അജ്ഞാത സ്ഫോടനത്തിന്റെ ഉറവിടം തേടി ലോകം; ആണവ ബോംബ് നിര്‍മ്മാണം പാളിയതാണോ എന്ന സംശയവും ശക്തം; തീഗോളം കണ്ട പ്രദേശം ഖോജിര്‍ ആണവ പരീക്ഷണ കേന്ദ്രത്തിന് സമീപമെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു; വാതക ചോര്‍ച്ചയെന്ന് വിശദീകരിച്ച് ഇറാന്‍ പ്രതിരോധ മന്ത്രാലയവും

Britishmalayali
kz´wteJI³

ടെഹ്‌റാന്‍: ആണവ ശക്തികളായ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ ഒരുവശത്ത്. തുടര്‍ച്ചയായി ആണവ മിസൈല്‍ പരീക്ഷണങ്ങളുമായി ഉത്തരകൊറിയ മറുവശത്ത്. ഇതിനിടെ അമേരിക്കയുടെ കടുംകൈയ്ക്ക് പ്രതികാരം ചെയ്തേ അടങ്ങൂവെന്ന വാശിയില്‍ ഇറാന്‍ മറ്റൊരു വശത്തും. ലോകം മുഴുവന്‍ ആണവയുദ്ധഭീതി നിലനില്‍ക്കുകയാണ്. ഇതിനിടെ ഇറാന്‍ ആണവ ബോംബ് നിര്‍മ്മാണം വീണ്ടും തുടങ്ങിയോ എന്ന ആശങ്കയും ശക്തമാകുന്നു. ടെഹ്റാന് സമീപം ആകാശത്തേക്ക് വന്‍ തീഗോളവും പ്രകമ്പനവും ശ്രദ്ധയില്‍ പെട്ടതാണ് ഇറാന്റെ ആണവബോംബ് നിര്‍മ്മാണം പാളിയതാണോ എന്ന ആശങ്ക ശക്തമാക്കുന്നത്.

കൊല്ലപ്പെട്ട ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയുടെ വിവരങ്ങള്‍ അമേരിക്കക്കും ഇസ്രാഈല്‍ ഇന്റലിജന്‍സിനും കൈമാറിയ ഇറാനിയന്‍ പൗരനെ ഉടന്‍ വധിക്കുമെന്ന് ഇറാന്‍ നിയമകാര്യ വക്താവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. അമേരിക്കയോട് പകരം ചോദിക്കുമെന്ന് ഇറാന്‍ ഭരണകൂടവും അറിയിക്കുകയുണ്ടായി. ഇതിനിടെയാണ് ഇറാന്‍ ആണവ പരീക്ഷണത്തിലേക്ക് കടന്നോ എന്ന ആക്ഷേപം ശക്തമാകുന്നത്.

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനു കിഴക്ക് ഏകദേശം 20 കിലോമീറ്റര്‍ മാറിയുള്ള ആല്‍ബോര്‍സ് മലനിരകളില്‍ സംഭവിച്ച അജ്ഞാത സ്ഫോടനത്തിന്റെ ഉറവിടം തേടുകയാണ് ലോകം. സ്ഫോടനത്തില്‍ താഴ്വരയിലെ വീടുകള്‍ വിറകൊണ്ടെന്നും ജനല്‍ച്ചില്ലുകള്‍ പൊട്ടിവീണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 26നു പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം പുറത്തുവിട്ടത്. വൈകാതെ സമൂഹമാധ്യമങ്ങളിലും ഇതിന്റെ ചിത്രങ്ങളും വിഡിയോകളും നിറഞ്ഞു. ആണവ ബോംബ് നിര്‍മ്മാണം പാളിയതാണ് ഇതെന്നാണ് ലോകം സംശയിക്കുന്നത്.

പാര്‍ചിന്‍ പ്രദേശത്തെ വാതക സംഭരണ പ്ലാന്റിലെ ടാങ്കുകളിലൊന്നിലെ ചോര്‍ച്ചയെത്തുടര്‍ന്നാണു പൊട്ടിത്തെറിയെന്നായിരുന്നു ആദ്യഘട്ട വിശദീകരണം. ഇറാന്റെ കുപ്രസിദ്ധ സൈനിക കേന്ദ്രങ്ങളിലൊന്നായ ഖോജിറിനു സമീപമായിരുന്നു സ്ഫോടനമെന്നതും പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. രണ്ടു ദശാബ്ദക്കാലമായി ആണവബോബുകളുടെ നിര്‍മ്മാണത്തിന് ഇറാന്‍ ഉപയോഗപ്പെടുത്തുന്ന കേന്ദ്രമാണതെന്നാണ് യുഎസ് ഉള്‍പ്പെടെ ആരോപിക്കുന്നത്. എന്നാല്‍ വാതക ചോര്‍ച്ചയാണുണ്ടായതെന്ന വാദത്തില്‍ പ്രതിരോധ മന്ത്രാലയം ഉറച്ചുനിന്നു.

കുന്നിന്‍പുറത്താണു സ്ഫോടനമുണ്ടായത്. സമീപ പ്രദേശത്ത് താമസക്കാരൊന്നുമില്ലാത്തതിനാല്‍ ആര്‍ക്കും ജീവഹാനിയുണ്ടായില്ല. തീപിടിത്തം നിയന്ത്രണ വിധേയമാക്കിയെന്നും പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു. ഔദ്യോഗിക ടിവി തീപിടിത്തമുണ്ടായെന്നു പറയുന്ന ഭാഗത്തിന്റെ വിഡിയോയും പുറത്തുവിട്ടു. അപ്പോഴും തീപിടിത്തത്തിനു കാരണമായതെന്താണെന്നു വ്യക്തമായിട്ടില്ല. സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഔദ്യോഗിക ചാനല്‍ സംഘത്തിനു പോലും കനത്ത നിയന്ത്രണങ്ങളായിരുന്നു. തീപിടിത്തത്തില്‍ നശിച്ച വാതക സിലിണ്ടറുകളുടെ വിഡിയോ ദൃശ്യങ്ങളില്‍ പരിസരത്തെ മറ്റു കാഴ്ചകളൊന്നുമുണ്ടായിരുന്നില്ല. സിലിണ്ടറുകളുടെ ക്ലോസ്അപ് ഷോട്ടുകളായിരുന്നു എല്ലാം. അതിനാല്‍ത്തന്നെ സ്ഫോടനം നടന്നത് യഥാര്‍ഥത്തില്‍ എവിടെയാണെന്ന് അറിയാനാകാത്ത അവസ്ഥയും.

മാത്രവുമല്ല, പൊതുഇടത്തിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രതിരോധ വകുപ്പ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ തീയണയ്ക്കാന്‍ എത്തേണ്ടത് അഗ്നിശമന സേനാംഗങ്ങളാണ്. പക്ഷേ ദൃശ്യങ്ങളില്‍ കാണുന്നത് സൈനികര്‍ തീയണയ്ക്കുന്നതാണ്. ഇത് എന്തുകൊണ്ടാണെന്നതിന് ചാനല്‍ റിപ്പോര്‍ട്ടിലും ഉത്തരമില്ല. അതിനിടെ പുറത്തുവന്ന സാറ്റലൈറ്റ് ദൃശ്യങ്ങളാണ് സ്ഫോടനം സംബന്ധിച്ച കൂടുതല്‍ ദുരൂഹതയ്ക്കു വഴിമരുന്നിട്ടത്. അധികമാര്‍ക്കും പ്രവേശനമില്ലാത്ത തുരങ്കങ്ങള്‍ നിറഞ്ഞതാണ് പാര്‍ചിന്‍ മേഖലയിലെ ഖോജിര്‍ ആണവ പരീക്ഷണ കേന്ദ്രം. ഇവിടെ ആണവ മിസൈല്‍ പരീക്ഷണങ്ങളും ആണവ ബോംബ് നിര്‍മ്മാണവും നടക്കുന്നുണ്ടെന്നാണു വിവരം.

20 വര്‍ഷം മുന്‍പ് ഇവിടെ തുടര്‍ സ്ഫോടന പരീക്ഷണം നടന്നതായി പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. അന്നുമുതല്‍ ഉപഗ്രഹ ചാരക്കണ്ണുകളുടെ നിരീക്ഷണത്തിലാണ് ഖോജിര്‍. ഇതിന് എതിര്‍വശത്താണ് സ്ഫോടനമുണ്ടായ കെട്ടിടമെന്നാണു സൂചന. ഇവിടെ നൂറുകണക്കിന് മീറ്റര്‍ ദൂരത്തില്‍ പുല്ലും ചെടികളും കത്തിനശിച്ചതായി സാറ്റലൈറ്റ് ദൃശ്യങ്ങളിലുണ്ട്. ഏതാനും ആഴ്ച മുന്‍പ് ഇതേ പ്രദേശത്തുനിന്നെടുത്ത ചിത്രങ്ങളില്‍ ഈ കരിഞ്ഞ അടയാളങ്ങളുണ്ടായിരുന്നതുമില്ല. ഔദ്യോഗിക ടിവി റിപ്പോര്‍ട്ടിലെ ദൃശ്യങ്ങള്‍ക്കു സമാനമായ ചില കാഴ്ചകളും ഈ കരിഞ്ഞ പ്രദേശത്തിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ കാണാമായിരുന്നു.

എന്നാല്‍ ഇറാനില്‍ റോക്കറ്റുകള്‍ നിര്‍മ്മിക്കുന്ന ഷാഹിദ് ബക്കേറി ഇന്‍ഡസ്ട്രിയല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രദേശമാണിത്. ഒട്ടേറെ വ്യവസായ കേന്ദ്രങ്ങളുടെ ചിത്രങ്ങളും സാറ്റലൈറ്റ് ദൃശ്യത്തില്‍ കാണാം. ഇവ മിസൈല്‍ ഘടകങ്ങളുടെ നിര്‍മ്മാണത്തിനുള്ളതാണെന്നാണു സൂചന. ഖോജിറിലെ അജ്ഞാത തുരങ്കങ്ങളിലാണ് ഈ ഘടകങ്ങള്‍ യോജിപ്പിക്കുന്നതും സ്ഫോടന പരീക്ഷണങ്ങള്‍ 'ട്രിഗര്‍' ചെയ്യുന്നതും. മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ പരീക്ഷണശാല ഇറാന്റെയാണെന്ന് നേരത്തേ യുഎസ് പ്രതിരോധ രഹസ്യാന്വേഷണ ഏജന്‍സി (ഡിഐഎ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിലാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളിലേറെയും നടക്കുന്നത്.

ആണവ വിദഗ്ദ്ധര്‍, സുരക്ഷാ സേന എന്നിവരുടെ നേതൃത്വത്തില്‍ മിസൈല്‍ വികസന പദ്ധതികളും നിര്‍മ്മാണവും നടക്കുന്നതും ഇവിടെയാണെന്നും 2019ലെ റിപ്പോര്‍ട്ടില്‍ ഡിഐഎ വ്യക്തമാക്കുന്നു. ഇറാന്റെ അണ്വായുധ പരീക്ഷണങ്ങളിലേറെയും നടക്കുന്നത് ഖോജിറിലാണെന്ന് നേരത്തേ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ഇറാന്‍ നിരാസിക്കുകയാണുണ്ടായത്. ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ക്കു തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഉള്‍പ്പെടെയുള്ള ലോകശക്തികള്‍ 2015ല്‍ മുന്‍കയ്യെടുത്ത് കരാറുണ്ടാക്കിയത്. ഈ ആണവ കരാറില്‍നിന്ന് 2018 മേയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറിയതോടെയാണ് ഖോജിര്‍ വീണ്ടും ചര്‍ച്ചാവിഷയമായത്.

ഖോജിറില്‍ അടുത്തകാലത്തു പലപ്പോഴായി സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. മിസൈല്‍ പദ്ധതികള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്ന റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ഹസ്സന്‍ ടെഹ്റാനി 2011ല്‍ അത്തരമൊരു സ്ഫോടനത്തിലാണു കൊല്ലപ്പെട്ടത്. ടെഹ്റാനു സമീപത്തെ ഒരു മിസൈല്‍ വിക്ഷേപണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ അന്ന് 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സ്ഫോടനവും തുടക്കത്തില്‍ വെറുമൊരു അപകടമായാണ് അധികൃതര്‍ വിശദീകരിച്ചത്. എന്നാല്‍ ഇറാനില്‍ ജയില്‍മോചിതനായ ഒരു വ്യക്തി പിന്നീട് പുറത്തുവിട്ട വിവരങ്ങളാണ് സംഭവത്തിനു പിന്നില്‍ വിദേശ ശക്തികളാണെന്ന് ഇറാന്‍ സംശയിച്ചിരുന്നതായ കാര്യം വ്യക്തമാക്കിയത്. ഇസ്രയേലിന് സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി ഈ തടവുകാരനെ ചോദ്യം ചെയ്തിരുന്നു.

ഖാസിം സുലൈമാന്റെ ജീവന് പകരം ചോദിക്കുമെന്നാണ് ഇറാന്‍ പറയുന്നത്. ഇതിനിടെയാണ് ആണവ പരീക്ഷണം നടത്തിയെന്ന വാര്‍ത്തയും പുറത്തുവരുന്നത്. സംഭവത്തില്‍ യുഎസ് ചാരനായ സിഐഎ ചാരനായ മുഹമ്മൂദ് മൗസവി മജ്ദിനെ വധശിക്ഷയ്ക്ക് വിധിക്കുമെന്നും അടുത്തിടെ ഇറാന്‍ അറിയിച്ചിരുന്നു. 2020 ജനുവരി മൂന്നിനാണ് ഇറാനിയന്‍ രഹസ്യ സേനാ കമാന്‍ഡറായ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. ബാഗ്ദാദിലെ എയര്‍പോര്‍ട്ടിലേക്ക് യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെടുന്നത്.

സുലൈമാനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാന്‍ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിനു നേരെ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ സൈനിക വളര്‍ച്ചയില്‍ നിര്‍ണായ പങ്കു വഹിച്ചയാളായിരുന്നു കൊല്ലപ്പെട്ട കമാന്‍ഡര്‍ സുലൈമാനി. 2011 ല്‍ സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിന് സൈനിക പിന്തുണ നല്‍കല്‍, ഇറാഖിലെ ഷിയ സഖ്യവുമായി കൈകോര്‍ക്കല്‍, ലെബനനിലെ ഹിസ്ബൊള്ള സേനയുമായുള്ള സൗഹൃദം തുടങ്ങി തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളുടെ അമരക്കാരനുമായിരുന്നു സുലൈമാനി. ഇറാന്‍ സേനയായ ഖുദ്സ് ഫോഴ്സിന്റെ തലപ്പത്തേക്ക് 1998 ലാണ് സുലൈമാനി വരുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇറാന്റെ പശ്ചിമേഷ്യയിലുള്ള ദ്രുത വളര്‍ച്ചയില്‍ ഇസ്രഈലും സൗദി അറേബ്യയും ആശങ്കയിലായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇദ്ദേഹത്തെ വകവരുത്താന്‍ നിരവധി തവണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.

അതിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ച മൂന്ന് ഇറാന്‍ ബോട്ടുകള്‍ സൗദിയില്‍ പ്രവേശിച്ചതായി അതിര്‍ത്തി സേന അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 നാണ് ഇറാന്‍ ബോട്ടുകള്‍ സൗദി കടലിലെത്തിയത്. ഇറാന്‍ ബോട്ടുകള്‍ സമുദ്രാതിര്‍ത്തിയില്‍ കടന്നയുടന്‍ അതിര്‍ത്തി സേനാ വിഭാഗം അവരെ പിന്തുടര്‍ന്ന് ബോട്ടുകള്‍ നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. നിരന്തരം അറിയിപ്പുകള്‍ നല്‍കിയിട്ടും ഇറാന്‍ ബോട്ടുകള്‍ നിരസിച്ചപ്പോള്‍ സൗദി അതിര്‍ത്തി സേനക്ക് മുന്നറിയിപ്പ് വെടി വെക്കേണ്ടി വന്നു. ഇതോടെ മൂന്നു ബോട്ടുകളും പിന്തിരിഞ്ഞു പോയതായി അതിര്‍ത്തി സേന അറിയിച്ചു. സൗദിയുടെ അതിര്‍ത്തിയില്‍ അതിക്രമം നടത്തുവാന്‍ ആരെയും അനുവദിക്കില്ലെന്ന് അതിര്‍ത്തി സേന വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category