1 GBP = 93.80 INR                       

BREAKING NEWS

കരാറുകാരെ വഴിവിട്ട് സഹായിച്ച 15 ക്രമക്കേടുകള്‍ കണ്ടെത്തിയത് എജി; റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ ഫയലുകള്‍ മിക്കതും ചീഫ് ഓഫീസില്‍ നിന്നു മോഷ്ടിച്ചു കടത്തി കോടികളുടെ നഷ്ടമുണ്ടാക്കിയ വാണിജ്യ സമുച്ചയ നിര്‍മ്മാണത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ രക്ഷിച്ചു; ഇനി പണമൂറ്റാന്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സും; ആനവണ്ടിയെ തളര്‍ത്താനുള്ള ബസ് പോര്‍ട്ടും നിറയുന്നത് മുഖ്യമന്ത്രിയുടെ അമിത താല്‍പ്പര്യം; കെഎസ്ആര്‍ടിസി കുത്തുപാളയെടുക്കുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ആനവണ്ടിയില്‍ നടക്കുന്നത് നഗ്‌നമായ അഴിമതികള്‍. ഇവിടെ ആരെന്ത് ചെയ്താലും ചോദിക്കാന്‍ ആരും ഉണ്ടാകില്ലെന്നതിന് തെളിവായി ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. കോടികളുടെ നഷ്ടമുണ്ടാക്കിയ വാണിജ്യസമുച്ചയനിര്‍മ്മാണത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ കെ.എസ്.ആര്‍.ടി.സി.യിലെ ഉന്നതര്‍ രക്ഷിച്ചത് രേഖകള്‍ മുക്കിയാണ്.

അതായത് ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ കൊണ്ടു പോയവര്‍ സസുഖം വാഴുന്നു. ആനവണ്ടി ഓടുന്നത് കുഴികളിലൂടേയും. എജി കണ്ടെത്തിയ അഴിമതിക്കാരെ രക്ഷിക്കാനാണ് ഫയല്‍ മുക്കല്‍. അതിനിടെ വീണ്ടും നിര്‍മ്മാണ് പ്രവര്‍ത്തനത്തിന് ഒരുങ്ങുകയാണ് കെ എസ് ആര്‍ ടി സി. വൈവിദ്യ വല്‍ക്കരണത്തിലൂടെ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ പദ്ധതി. ഇതും അഴിമതിയാണെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസാണ് പദ്ധതിക്ക് വേണ്ടി മുമ്പില്‍ നില്‍ക്കുന്നത്.

കോടികളുടെ നഷ്ടമുണ്ടാക്കിയ വാണിജ്യ സമുച്ചയ നിര്‍മ്മാണത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയ എ.ജി. റിപ്പോര്‍ട്ട് നടപടിയെടുക്കാതെ ഒതുക്കി. കരാറുകാരെ വഴിവിട്ട് സഹായിച്ച 15 ക്രമക്കേടുകള്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചെങ്കിലും നടപടിയുണ്ടായില്ല. 2011-14 കാലഘട്ടത്തിലാണ് സിവില്‍ വിഭാഗത്തില്‍ നടന്ന ക്രമക്കേടുകള്‍ എ.ജി. ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ ഫയലുകള്‍ മിക്കതും ചീഫ് ഓഫീസില്‍നിന്നു കാണാതായി.

നിര്‍മ്മാണപ്പിഴവുമൂലം കെട്ടിടങ്ങളില്‍ പലതും ഉപയോഗശൂന്യമാണ്. കാട്ടാക്കട വാണിജ്യസമുച്ചയത്തിന്റെ നിര്‍മ്മാണത്തില്‍ ഉദ്യോഗസ്ഥവീഴ്ച മൂലം 70 ലക്ഷം രൂപയാണ് നഷ്ടമായത്. കാസര്‍കോട് തുളുനാട് വാണിജ്യസമുച്ചയത്തിന്റെ വൈദ്യുതീകരണത്തില്‍ 14 ലക്ഷം രൂപയായിരുന്നു നഷ്ടം. ഒരു ജോലിക്ക് കരാറുകാരന് രണ്ടുതവണ പണം നല്‍കി. ഇതിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് എ.ജി. ശുപാര്‍ശ ചെയ്തിരുന്നു. കാറുകാരെ വഴിവിട്ട് സഹായിച്ച സംഭവങ്ങള്‍ തെളിവുസഹിതം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

കരാറുകാര്‍ക്ക് പണം നല്‍കുന്നതിലും ചട്ടങ്ങള്‍ പാലിച്ചിരുന്നില്ല. രേഖകള്‍ സൂക്ഷിച്ചിരുന്നില്ല. എന്‍ജിനിയറിങ് വിഭാഗം ശുപാര്‍ശചെയ്യുന്ന തുക കരാറുകാര്‍ക്ക് കൈമാറുക മാത്രമാണ് ചെയ്തിരുന്നത്. കാഞ്ഞങ്ങാട്, നിലമ്പൂര്‍, എടപ്പാള്‍, മലപ്പുറം, കോഴിക്കോട്, അങ്കമാലി, പൊന്നാനി, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആലുവ എന്നിവിടങ്ങളിലെ ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെലവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനുമായി (കെ.ടി.ഡി.എഫ്.സി.) ചേര്‍ന്ന് നിര്‍മ്മിച്ച വാണിജ്യ സമുച്ചയങ്ങളുടെ നിര്‍മ്മാണത്തിലും വീഴ്ചയുണ്ടായി.

ഇതിന്റെ പലരേഖകളും നഷ്ടമായി. അങ്ങനെ പ്രതികളെല്ലാം സേഫായി. കെ.എസ്.ആര്‍.ടി.സി.യും കെ.ടി.ഡി.എഫ്.സി.യും കൈകോര്‍ത്ത വാണിജ്യസമുച്ചയങ്ങളുടെ നിര്‍മ്മാണത്തിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കരാര്‍ ഉണ്ടാക്കിയിട്ടില്ല. ഇതു മൂലം കോടികളുടെ നഷ്ടവും സംഭവിക്കുന്നു. ഇതിന് പിന്നാലെയാണ് നിര്‍മ്മിച്ച വ്യാപാര സമുച്ചയങ്ങള്‍ അനാഥാവസ്ഥയില്‍ നഷ്ടത്തില്‍ കിടക്കുമ്പോള്‍ പുതിയ ബസ് പോര്‍ട്ടുകള്‍ നിര്‍മ്മിക്കാനുള്ള നീക്കവുമായി കെഎസ്ആര്‍ടിസി ചര്‍ച്ച സജീവമാക്കുന്നത്.

ഗതാഗത വകുപ്പിന്റെ ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സല്‍റ്റന്‍സി സംബന്ധിച്ച് ആരോപണ വിധേയമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്, റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന കെപിഎംജി ഉള്‍പ്പെടെ 3 കമ്പനികളെയാണു വിശദ പദ്ധതി രേഖ (ഡിപിആര്‍) തയാറാക്കാന്‍ ഏല്‍പിക്കുന്നത്. ഡിപിആര്‍ തയാറാക്കുന്നതിന് 6 കോടി രൂപയാണ് നല്‍കേണ്ടത്. ഏണ്‍സ്റ്റ് ആന്‍ഡ് യങ് ആണ് മൂന്നാമത്തെ കമ്പനി. ഈ പദ്ധതികള്‍ക്കെതിരെ പ്രതിപക്ഷം അഴിമതി ആരോപണം ഉയര്‍ത്തി കഴിഞ്ഞു. പ്രൈസ് വാട്ടര്‍ഹൗസ് കുപ്പേഴ്സിന് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനവുമായി ബന്ധമുണ്ടെന്നാണ് ആരോപണം.

ഇതിന് പിന്നാലെയാണ് പുതിയ നീക്കം. പുതിയ ബസ് പോര്‍ട്ടുകളുടെ കാര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ ഉന്നത തലത്തില്‍ വിരുദ്ധാഭിപ്രായമുണ്ടായെങ്കിലും സര്‍ക്കാരില്‍ നിന്നു സമ്മര്‍ദമുണ്ടായതോടെ ഉദ്യോഗസ്ഥ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഓരോ ഡിപിആറിനും നല്‍കേണ്ട 2 കോടി രൂപയില്‍ 10% വീതം ഓരോ മാസവും നല്‍കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. ഇതിനെ എതിര്‍ത്ത കെഎസ്ആര്‍ടിസി 3 മാസത്തിലൊരിക്കല്‍ 10% വീതം 60% തുക നല്‍കിയ ശേഷം ബാക്കി ഡിപിആര്‍ കൈമാറിക്കഴിഞ്ഞു നല്‍കാമെന്നു നിലപാടെടുത്തെങ്കിലും ഇതിലും തര്‍ക്കമുണ്ടായി.

കെഎസ്ആര്‍ടിസി കംപ്യൂട്ടര്‍വല്‍ക്കരണത്തിനു ഡിപിആര്‍ തയാറാക്കാനും പ്രൈസ്വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. 2 കോടി രൂപയായിരുന്നു ഇതിനും. എന്നാല്‍, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ ഡിപിആര്‍ ഉണ്ടാക്കി ആ പണം ലാഭിച്ചു. ബസ് പോര്‍ട്ടുകള്‍ കൊണ്ട് വലിയ ലാഭം ഉണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തല്‍. ഓട്ടോയും ടാക്സിയും ഇവിടെ ഇടുന്നതിന് കെഎസ്ആര്‍ടിസിക്ക് പണം കൊടുക്കണം.

ബസ് പോര്‍ട്ടിലെത്തുന്ന സ്വകാര്യബസുകളും കെഎസ്ആര്‍ടിസിക്ക് പണം നല്‍കും. സ്റ്റാന്‍ഡിലെത്തുന്നവര്‍ക്കു താമസസൗകര്യവും ഒരുക്കും. ഓരോ ജില്ലയിലും ഏതൊക്കെ തരത്തിലുള്ള ബസ് പോര്‍ട്ടാണു വേണ്ടതെന്നാണു പഠിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category