1 GBP = 93.80 INR                       

BREAKING NEWS

ഗള്‍ഫില്‍ സലൂണുള്ള ഹാരീസിനുള്ളത് ഉന്നത സിനിമാ ബന്ധങ്ങള്‍; നിര്‍മ്മാതാവില്‍ നിന്ന് ഷംനയുടെ നമ്പറും വിവരങ്ങളും സംഘടിപ്പിച്ചതും ചാവക്കാട്ടുകാരന്‍; ആലോചനയുമായി വരുന്നത് വലിയ കുടുംബമാണെന്ന് നടിയെ തെറ്റിധരിപ്പിച്ചതും ഹെയര്‍ സ്‌റ്റൈലിസ്റ്റ്; ബ്ലാക് മെയില്‍ കേസില്‍ നിറയുന്നത് സിനിമയിലെ ചതിക്കുഴികള്‍; ബ്ലാക്മെയിലൂടെ വഞ്ചിച്ചത് 18 പെണ്‍കുട്ടികളെ; മേക്കപ്പ് മാന്‍ ഹാരീസും കേസില്‍ പ്രതിയാകും; ഇടുക്കിക്കാരി മീര ഒളിവില്‍ തന്നെ

Britishmalayali
kz´wteJI³

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ 18 പെണ്‍കുട്ടികളെ ഇത്തരത്തില്‍ കുടുക്കിയെന്ന് സൂചന. വിവാഹാലോചനയുമായി എത്തി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന നടിയുടെ പരാതിയില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ നിരവധി പെണ്‍കുട്ടികള്‍ രംഗത്തുവരുന്നു.

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം സിനിമാമേഖലയിലേക്ക് കടക്കുകയാണ്. മുഖ്യപ്രതികളായ മുഹമ്മദ് ഷെരീഫ്, റഫീഖ് എന്നിവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സിനിമാബന്ധം വ്യക്തമാക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട വലിയ റാക്കറ്റ് സംഘത്തിന് പിന്നിലുണ്ടെന്ന സംശയം പൊലീസിനുണ്ട്.

റഫീഖുമായി അടുത്തബന്ധമുള്ള ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ പങ്ക് പരിശോധിക്കുന്നു. ചാവക്കാടുകാരന്‍ ഹാരീസിനെതിരെയാണ് അന്വേഷണം. ഗള്‍ഫില്‍ സലൂണുള്ള ഇയാള്‍ക്ക് വലിയ സിനിമാബന്ധങ്ങളുണ്ട്. ഷംന കാസിമിനെ പരിചയപ്പെടാന്‍ പ്രതികള്‍ക്ക് വഴിയൊരുക്കിയത് ഇയാളാണ്. നിര്‍മ്മാതാവില്‍ നിന്ന് ഷംനയുടെ നമ്പറും വിവരങ്ങളും ഇയാളാണ് വാങ്ങി പ്രതികള്‍ക്ക് കൈമാറിയത്. വലിയ കുടുംബമാണെന്നും ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ളവരാണെന്നും തെറ്റിദ്ധരിപ്പിച്ച് നടന്ന ആലോചനയ്ക്ക് ഇടനിലക്കാരനായിനിന്ന ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും. കേസില്‍ ഇയാളും പ്രതിയാകും.


ഇടുക്കി സ്വദേശിനി മീരയാണ് മോഡലുകള്‍ക്ക് വാഗ്ദാനം നല്‍കി പാലക്കാട് എത്തിച്ചതെന്ന് പരാതിക്കാരില്‍ ഒരാളുടെ മൊഴിയുണ്ട്. ഷംനയുമായി ഈ സ്ത്രീ ഫോണില്‍ സംസാരിച്ചിരുന്നു. ഇവരെ പിടികൂടിയാല്‍ നിര്‍ണായകവിവരങ്ങള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. തട്ടിപ്പുസംഘത്തില്‍ നിരവധിപേരുണ്ടെന്നും സംശയിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലുകളും അറസ്റ്റുമുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. മീരയെ പിടികൂടാന്‍ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല.

ഈ പ്രതികള്‍ക്കെതിരെ പതിനഞ്ചോളം കേസ് രജിസ്റ്റര്‍ ചെയ്യും. ഷംനയുടെ അമ്മയുടെ പരാതിയിലുള്ള കേസില്‍ ഒമ്പതംഗസംഘത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലാകാനുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ വിജയ് സാഖറെ പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തട്ടിപ്പുസംഘത്തില്‍ യുവതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോഡലിങ്ങിനെന്നു പറഞ്ഞ് പാലക്കാട്ടേക്ക് വിളിച്ചുവരുത്തി സ്വര്‍ണക്കടത്തിന് നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയുമുണ്ട്. ഇതിനകം ഒമ്പത് പെണ്‍കുട്ടികളുടെ മൊഴിയെടുത്തു. പ്രതികളിലൊരാളായ റഫീഖ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പെണ്‍കുട്ടിക്കുമേല്‍ സമ്മര്‍ദം ചെലുത്തിയതായും കണ്ടെത്തി. പരാതി പിന്‍വലിക്കണമെന്ന് റഫീഖ് പലവട്ടം ഫോണിലൂടെ ആവശ്യപ്പെട്ടു.

സ്വര്‍ണവും പണവും പൊലീസ് സാന്നിധ്യത്തില്‍ തിരികെ നല്‍കാമെന്നാണ് ഇയാള്‍ പറഞ്ഞത്. അതുണ്ടായില്ലെന്നുമാത്രമല്ല, ഭീഷണി തുടര്‍ന്നെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഭീഷണി ഭയന്നാണ് പൊലീസിലെ പരാതിയുമായി മുന്നോട്ടു പോകാന്‍ മടിച്ചതെന്നും അവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category