1 GBP = 93.80 INR                       

BREAKING NEWS

അച്ഛനും മകനും രണ്ട് വള്ളത്തില്‍ കാലുവയ്ക്കുന്ന പതിവു പരിപാടിയുമായി രംഗത്ത്; മഹേശനെ തുഷാര്‍ തള്ളിപ്പറയുമ്പോള്‍ വാനോളം പുകഴ്ത്തി വെള്ളാപ്പള്ളി; സമുദായത്തിന്റെയും സമൂഹത്തിന്റെയും കണ്ണില്‍ പൊടിയിട്ട് കേസില്‍ നിന്ന് തലയൂരാന്‍ കണിച്ചുകുളങ്ങരയിലെ കുടുംബം; ചേര്‍ത്തല, കണിച്ചുകുളങ്ങര യൂണിയനുകളിലെ ക്രമക്കേട് പുറത്തു വിടുമെന്നുള്ളത് വിമതരെ ഒതുക്കാനുള്ള ഭീഷണി: സമരത്തിനിറങ്ങുന്നത് തടയാന്‍ യൂണിയന്‍ ഭാരവാഹികളുടെ യോഗം വിളിക്കും; തന്ത്രങ്ങളുമായി വെള്ളാപ്പള്ളി; പ്രതിയാക്കാതെ പൊലീസും

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒന്നു പറയും. മകന്‍ തുഷാര്‍ നേരെ വിപരീതമായി പറയും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പല കാര്യങ്ങളിലും ഇവര്‍ ഇത്തരമൊരു നിലപാടാണ് എടുക്കുക. കാണുന്നവര്‍ വിചാരിക്കും അപ്പനും മോനും അത്ര രസത്തിലല്ല, എസ്എന്‍ഡിപിയില്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയാന്‍ പോകുന്നു. ഒരു ചുക്കും സംഭവിക്കില്ല. രണ്ടു പേര്‍ക്കും അവര്‍ക്ക് വന്നു പെട്ടിരിക്കുന്ന തട്ടുകേടുകളില്‍ നിന്ന് രക്ഷപ്പെടണം. അത്ര മാത്രം. അതിനിടെ മഹേശന്‍ ആത്മഹത്യാ കേസില്‍ വെള്ളാപ്പള്ളിയേയും മകനേയും പൊലീസ് ഉടന്‍ പ്രതിചേര്‍ക്കില്ല. ആത്മഹത്യ കുറിപ്പുണ്ടായിട്ടും തെളിവില്ലെന്ന വിചിത്ര ന്യായമാണ് നിരത്തുന്നത്.

മകന്‍ ബിജെപിയെ പുകഴ്ത്തുമ്പോള്‍ അപ്പന്‍ സിപിഎമ്മിനെ പൂകഴ്ത്തും. രണ്ടു കൂട്ടര്‍ക്കും സന്തോഷം. ഇത് അപ്പന്റെയും മകന്റെയും തന്ത്രമാണ് എന്ന് ആര്‍ക്കും ഇതു വരെ പിടികിട്ടാത്തതു കൊണ്ട് ഇപ്പോഴും ഇത് തുടരുന്നു. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ ആത്മഹത്യ ചെയ്തപ്പോള്‍ വെള്ളാപ്പള്ളി അദ്ദേഹത്തെ പുകഴ്ത്തുകയാണ് ചെയ്തത്. മഹേശന്‍ നല്ല മനുഷ്യന്‍, വിശ്വസ്തന്‍, മൈക്രോഫിനാന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററായിരുന്നു. അദ്ദേഹത്തിന് തട്ടിപ്പില്‍ പങ്കില്ല, അറസ്റ്റ് ഭയന്നാകണം ജീവനൊടുക്കിയത് എന്നിങ്ങനെയാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇന്നലെ ചേര്‍ത്തലയില്‍ പത്രസമ്മേളനം വിളിച്ച മകന്‍ തുഷാര്‍ വെള്ളാപ്പള്ളി അച്ഛന്‍ പറഞ്ഞതിന് നേര്‍ വിപരീതമായിട്ടാണ് പറഞ്ഞത്.

മഹേശന് തട്ടിപ്പില്‍ പങ്കുണ്ട്. യോഗം അയാള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. കേസില്‍ അറസ്റ്റിലാകുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ആത്മഹത്യ. പാന്‍കാര്‍ഡ്, റ്റുരേഖകള്‍ എന്നിവയുമായി ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. വെള്ളാപ്പള്ളിയെ ഭീഷണിപ്പെടുത്താനാണ് കത്തെഴുതിയത്. ഒപ്പം നിന്നവരെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമായിരുന്നു കത്ത്. അതിലൂടെ യോഗം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരെയാണ് ലക്ഷ്യമിട്ടതെന്നും തുഷാര്‍ ആരോപിച്ചിരുന്നു. ചേര്‍ത്തല, കണിച്ചുകുളങ്ങര യുണിയനുകളുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക ക്രമക്കേടുകളുണ്ട്. ഇക്കാര്യം ഒരാഴ്ചയ്ക്കുള്ളില്‍ വെളിപ്പെടുത്തുമെന്നും തുഷാര്‍ പറയുന്നു.

ഈ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ഒന്നു രണ്ടു കാര്യങ്ങള്‍ മനസിലാകും. മൈക്രോഫിനാന്‍സ് തട്ടിപ്പിനെ കുറിച്ച് മനസാ വാചാ അറിയാത്ത യോഗം പ്രസിഡന്റ് ഡോ. സോമനെ കൂടി അച്ഛനും തനിക്കുമൊപ്പം തുഷാര്‍ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നു. ചേര്‍ത്തല, കണിച്ചുകുളങ്ങര യൂണിയനുകള്‍ മഹേശന്റെ കുടുംബത്തിനൊപ്പം നിന്ന് വെള്ളാപ്പള്ളിക്കും മകനുമെതിരേ പ്രക്ഷോഭം നടത്താനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേ് എന്ന് പറഞ്ഞ് അവരെ വിരട്ടി നിശബ്ദരാക്കാനുള്ള നീക്കമാണ് നടക്കുന്നത്. മഹേശന്റെ ആത്മഹത്യയില്‍ താനും അപ്പനും പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ അക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നതിന് നാളെ മുതല്‍ ജില്ലകള്‍ തോറും യൂണിയന്‍ സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും യോഗം വിളിക്കുന്നുണ്ട്.

അടിത്തട്ടില്‍ നിന്നും തങ്ങള്‍ക്കെതിരേ ഉണ്ടാകാനിടയുള്ള പ്രതിഷേധം അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂണിയന്‍ ഭാരവാഹികളുടെ യോഗം വിളിക്കുന്നത്. ഏതെങ്കിലും യൂണിയനോ അവയുടെ കീഴില്‍ ഉള്ള ശാഖകളോ പ്രതിഷേധവുമായി വന്നാല്‍ അത് പിരിച്ചു വിടാനുള്ള നീക്കവും ഇതിന് പിന്നിലുണ്ട്. എസ്എന്‍ഡിപി സമുദായത്തിലെ അംഗങ്ങളായ സാധാരണക്കാര്‍ക്ക് നേരത്തേ തന്നെ അപ്പനെയും മകനെയും ഇഷ്ടമല്ല. ഈ സംഭവം കൂടിയായതോടെ അവരുടെ രോഷം വര്‍ധിച്ചിട്ടുണ്ട്. പൊട്ടാന്‍ വെമ്പി നില്‍ക്കുന്ന അഗ്നിപവര്‍തമായി സമുദായം മാറിക്കഴിഞ്ഞു. എവിടെയെങ്കിലും ഏതെങ്കിലുമൊരു യൂണിയനോ ശാഖയോ പ്രക്ഷോഭവുമായി വന്നാല്‍ അത് പൊട്ടിത്തെറിയാകും. പിന്നീട് അത് പിടിച്ചു നിര്‍ത്താനും കഴിയില്ല. ഈ സാഹചര്യത്തിലാണ് ചേര്‍ത്തല, കണിച്ചുകുളങ്ങര യൂണിയനുകള്‍ക്കെതിരേ സാമ്പത്തിക ക്രമക്കേട് എന്ന ഭീഷണില്‍ ഉയര്‍ത്തുന്നത്. ഇത് മറ്റ് യൂണിയനുകള്‍ക്ക് കൂടിയുള്ള ഭീഷണിയായി വേണം കാണാന്‍.

യൂണിയനുകളിലും ശാഖകളിലും ഭാരവാഹികളായിരിക്കുന്നവരില്‍ 90 ശതമാനം അവരുടെ വ്യക്തിഗത നേട്ടങ്ങളാണ് നോക്കുന്നത്. മകള്‍/മകന് എസ്എന്‍ഡിപി സ്ഥാപനങ്ങളില്‍ ജോലി, അല്ലെങ്കില്‍ പഠനം ഇതാണ് മിക്കവരുടെയും പ്രധാന അജണ്ട. അത് യാഥാര്‍ഥ്യമാകുന്നതോടെ ഇവര്‍ സമുദായ പ്രവര്‍ത്തനം നിര്‍ത്തി വീട്ടില്‍ കയറും. പിന്നെയും അത് തുടരുന്ന ചിലരുണ്ട്. നിലവില്‍ യോഗത്തിന്റെ കോളജിലും സ്‌കൂളിലും ജോലി ചെയ്യുന്നവരുടെ ഭര്‍ത്താവ് അല്ലെങ്കില്‍ പിതാക്കന്മാര്‍. ഇവര്‍ക്ക് തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യമാണുള്ളത്.

ഈ കാരണങ്ങളാല്‍ തന്നെ അധികാരം കൈയാളുന്ന വെള്ളാപ്പള്ളി കുടുംബത്തെ പിണക്കാന്‍ അവരാരും തയാറാകില്ല. എന്നാല്‍, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ എവിടെയെങ്കിലും ഒരു പ്രക്ഷോഭം ഉയര്‍ന്നാല്‍ മറ്റുള്ളവരും ആ വഴിയേ നീങ്ങുമെന്നതാണ് തുഷാറിനെയും വെള്ളാപ്പള്ളിയെയും ഭയപ്പെടുത്തുന്ന ഘടകം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category